Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

അനിരോധ്യമായ പ്രതിഭാസം

സൂര്യന് കാലന്‍, ചന്ദ്രന് പരിധി, കുജന് ധൂമം, ബുധന് അര്‍ദ്ധപ്രഹരന്‍, വ്യാഴത്തിന് യമകണ്ടകന്‍, ശുക്രന് ഇന്ദ്രചാപം, ശനിക്ക് ഗുളികന്‍ (മാന്ദി), രാഹുവിന് പാതന്‍, കേതുവിന് ഉപകേതു എന്നിങ്ങനെയാണ് നവഗ്രഹങ്ങളുടെ ഉപഗ്രഹങ്ങള്‍.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 15, 2022, 06:00 am IST
inSamskriti

എസ്. ശ്രീനിവാസ് അയ്യര്‍

നവഗ്രഹങ്ങള്‍ക്ക് ഉപഗ്രഹങ്ങളുണ്ട്. അക്കൂട്ടത്തില്‍ പ്രസിദ്ധിയോ കുപ്രസിദ്ധിയോ ഗുളികനോളം മറ്റാര്‍ക്കുമില്ല. ശനിയുടെ ഉപഗ്രഹമാണ് ഗുളികന്‍. മന്ദന്റെ (ശനിയുടെ) പുത്രനുമാണല്ലോ ഗുളികന്‍! അതിനാല്‍ ‘മാന്ദി’എന്നാകുന്നു വിശേഷണം. ഗ്രഹനിലയില്‍ കേരളീയ സമ്പ്രദായത്തില്‍ അടയാളപ്പെടുത്തപ്പെടുന്നത് (മാ), ഉപഗ്രഹങ്ങളില്‍ ഗുളികനെ മാത്രമാണ്.  

ജാതകത്തിലും പ്രശ്‌നചിന്തയിലും ഗുളികന്‍ അനിരോധ്യമായ പ്രതിഭാസമാണ്. മിക്കവാറും, നില്‍ക്കുന്ന ഭാവത്തിന് കെടുതലുണ്ടാക്കുന്ന സംഹാരവീര്യമുണ്ട്. എന്നല്ല, താന്‍ നില്‍ക്കുന്ന രാശിയുടെ അധിപന്‍ ആയ ഗ്രഹം പോയി നില്‍ക്കുന്ന ഭാവത്തെയും ഗുളികന്‍ തന്റെ  അദൃശ്യശക്തിയാല്‍ ദുഷിപ്പിക്കുന്നു. പ്രേതബാധ/ബാധാചിന്ത എന്നിവയിലൊക്കെ ഗുളികവിചാരം നിര്‍ണായകമാണ് താനും. മുഹൂര്‍ത്തചിന്തയില്‍ വരുന്ന നവദോഷങ്ങളിലും ഗുളികോദയം സുപ്രധാനമാണ്.  

സൂര്യന് കാലന്‍, ചന്ദ്രന് പരിധി, കുജന് ധൂമം, ബുധന് അര്‍ദ്ധപ്രഹരന്‍, വ്യാഴത്തിന് യമകണ്ടകന്‍, ശുക്രന് ഇന്ദ്രചാപം, ശനിക്ക് ഗുളികന്‍ (മാന്ദി), രാഹുവിന് പാതന്‍, കേതുവിന് ഉപകേതു എന്നിങ്ങനെയാണ് നവഗ്രഹങ്ങളുടെ ഉപഗ്രഹങ്ങള്‍. ചില പണ്ഡിതന്മാരുടെ പക്ഷത്തില്‍ ഗുളികന്‍ കഴിഞ്ഞാല്‍ ശക്തിമാന്മാര്‍ അര്‍ദ്ധപ്രഹരനും യമകണ്ടകനുമാണ്. ഇവയുടെ ദോഷകാലം മൂന്നേമുക്കാല്‍ നാഴികവീതമാണ്! അതായത് തൊണ്ണൂറുമിനിറ്റ് നേരം. (1നാഴിക= 24 മിനിറ്റ്). ഇതില്‍ അര്‍ദ്ധപ്രഹരത്തിന്റെ കാലത്തില്‍ ആദ്യം രണ്ടു നാഴികയും, യമകണ്ടകന്റെ കാലത്തില്‍ മദ്ധ്യത്തില്‍ രണ്ടു നാഴികയും, ഗുളികന്റെ കാലത്തില്‍ അന്ത്യം രണ്ടുനാഴികയും സകല മുഹൂര്‍ത്തങ്ങള്‍ക്കും അവശ്യം വര്‍ജിക്കണം. ബലവാനും ശുഭനുമായ അന്നത്തെ ദിവസാധിപഗ്രഹം മുഹൂര്‍ത്തരാശിയില്‍ നിന്നാല്‍ ഗുളികദോഷവും കേന്ദ്ര ത്രികോണങ്ങളില്‍ നിന്നാല്‍ യമകണ്ടകദോഷവും ഇല്ലാതാകും. ബലവാനായ ആദിത്യന്റെ സ്ഥിതി അര്‍ദ്ധപ്രഹരദോഷത്തെയും ഇല്ലാതാക്കും. (ഓണക്കൂറിന്റെ ജ്യോതിഷനിഘണ്ടുവിനോട് കടപ്പാട്).    

സൂര്യാദി സപ്തഗ്രഹങ്ങളുടെ ഉപഗ്രഹങ്ങളുടെ ഉദയകാലം ഇപ്രകാരമാണ്. സൂര്യോദയം മുതല്‍ ഒന്നര മണിക്കൂറാണ് ഇവയുടെ ഉദയകാലം. ഞായറാഴ്ച ആദ്യ ഒന്നരമണിക്കൂര്‍ സൂര്യന്റെ ഉപഗ്രഹമായ കാലന്റെ ഉദയമാണ്. സൂര്യോദയം ഞായറാഴ്ച 6.10 നാണ് എന്ന് കരുതിയാല്‍ 6.10  മുതല്‍ 7.40 വരെ കാലന്‍, 7.40 മുതല്‍ 9.10 വരെ പരിധി, 9.10 മുതല്‍ 10.40 വരെ ധൂമം, 10.40 മുതല്‍ 12.10 അര്‍ദ്ധപ്രഹരന്‍, 12.10 മുതല്‍ 1.40 വരെ യമകണ്ടകന്‍, 1.40 മുതല്‍ 3.10 വരെ ഇന്ദ്രചാപം, 3.10 മുതല്‍ 4.40 വരെ ഗുളികന്‍ എന്നിങ്ങനെയാണ് ക്രമം. തിങ്കളാഴ്ചയാവുമ്പോള്‍ സൂര്യോദയം മുതല്‍ ആദ്യം ചന്ദ്രന്റെ ഉപഗ്രഹമായ പരിധി മുതലും, ചൊവ്വാഴ്ചയാവുമ്പോള്‍ ചൊവ്വയുടെ ഉപഗ്രഹമായ ധൂമം മുതലും ഉപഗ്രഹങ്ങളുടെ കാലം ആരംഭിക്കും. രാത്രിവേളയിലെ ഉപഗ്രഹങ്ങളുടെ ഉദയം അതാത് ആഴ്ചയുടെ അഞ്ചാമത്തെ ആഴ്ചയുടെ ഉപഗ്രഹം മുതല്‍ ആരംഭിക്കും. ഞായറാഴ്ച രാത്രി ആദ്യം ഞായറിന്റെ അഞ്ചാം ആഴ്ചയായ വ്യാഴാഴ്ചയുടെ അധിപനായ വ്യാഴത്തിന്റെ ഉപഗ്രഹമായ യമകണ്ടകന്റെ ഉദയമാവും ആദ്യം. തുടര്‍ന്ന് ശുക്രന്‍, ശനി എന്നിങ്ങനെയുളള ഗ്രഹങ്ങളുടെ ഉപഗ്രഹോദയമായിരിക്കും. സാധാരണക്കാരായ വായനക്കാര്‍ക്ക് ഇവയെല്ലാം സങ്കീര്‍ണ വിഷയങ്ങളാണ്. പണ്ഡിതന്മാര്‍ക്കാകട്ടെ പരിചിതങ്ങളും.  

ഓണക്കൂര്‍ ശങ്കരഗണകന്‍ എഴുതുന്നു: ‘യമകണ്ടകകാലം സകല ശുഭകാര്യങ്ങള്‍ക്കും ശുഭമാണ്. യമകണ്ട കോദയത്തില്‍ ജനിച്ചാല്‍ മുടന്തനാകുമെന്നാണ് ഫലം’  ഉപഗ്രഹങ്ങളുടെ ഉദയകാലത്ത് എന്തെല്ലാം ചെയ്യാമെന്നുണ്ട്. ഗുളികോദയരാശിയില്‍ ധാന്യം നിറക്കുക, അഭ്യംഗം, കൊയ്‌ത്ത്, വ്യാപാരാരംഭം, ഭൂഷണധാരണം, ഋണമോചനം, ഔഷധസേവ, തൂണുനാട്ടുക, കട്ടിളവയ്‌പ്, ആഭിചാരകര്‍മ്മം, മഹാദാനം ഇത്യാദികളെല്ലാം ഉത്തമം. ഗുളികോദയസമയം കഴിഞ്ഞാല്‍ ആ രാശി സര്‍വ്വമുഹൂര്‍ത്തങ്ങള്‍ക്കും കൊള്ളാം. ഇപ്രകാരമാണ് പണ്ഡിതമതം.  അറിഞ്ഞത് കുറച്ചു മാത്രം, അറിയാനുള്ളതോ പാരാവാരത്തോളം…  

Tags: Astrology
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

Astrology

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

Astrology

സ്ഥാനക്കയറ്റം, കാര്യവിജയം, അംഗീകാരം, മത്സര വിജയം ;സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക

Astrology

കാര്യവിജയം, ധനനേട്ടം ഉൾപ്പെടെയുള്ളവ ഈ നാളുകാരെ തേടിയെത്തും.

Astrology

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.