Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഒറ്റവരിക്കുറിപ്പിന്റെ ആത്മവിശ്വം; 7000 കോടിയുടെ കടത്തിലും ‘കഫേ കോഫി ഡേ’ ക്ക് പുനര്‍ജന്മം; നിലയില്ലാ കയത്തില്‍ നിന്നും രക്ഷിച്ച് മാളവിക

2019 ല്‍ കോഫി ഡേയ്‌ക്ക് 7,000 കോടി രൂപയിലധികം കടമുണ്ടായിരുന്നു. പക്ഷേ അവര്‍ തളര്‍ന്നില്ല.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 14, 2022, 05:39 pm IST
inArticle

1996 ജൂലൈ 11 മുതല്‍ ഇന്ത്യക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള കോഫിയും അതിന്റെ മണവും പരിചയപ്പെടുത്തി കൊണ്ട് ബിസിനസ്സ് മേഖലയിലേക്ക് കടന്നുവന്ന മനുഷ്യനാണ് വി ജി സിദ്ധാര്‍ത്ഥ. സാക്ഷാല്‍ കഫേ കോഫി ഡേയുടെ സ്ഥാപകന്‍. 1996 ല്‍ ബാംഗ്ലൂരില്‍ ഒരു ചെറിയ കടയില്‍ തുടങ്ങി പിന്നീട് രാജ്യത്ത് എല്ലാ ഇടത്തും ആയിരത്തില്‍ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ തുറന്നു. ചെറിയ കാലയളവില്‍ തന്നെ തന്റെ ബിസിനസ് സാമ്രാജ്യം വലുതായി. അതിന്റെ കൂടെ ജന മനസ്സുകളുടെ സ്‌നേഹവും കവര്‍ന്ന് എടുക്കാന്‍ കഫേ കോഫി ഡേ മറന്നില്ല. പക്ഷേ പെട്ടെന്നു തന്നെ ബിസിനസിന്റെ ലോകത്ത് സിദ്ധാര്‍ത്ഥയുടെ കണക്കുകള്‍ പിഴച്ചുതുടങ്ങി. പ്രതീക്ഷയോടെ തുടങ്ങിയ പല ഔട്ട്‌ലെറ്റുകളും പൂട്ടിപ്പോയി. കടങ്ങളും കൂടി. ഇതൊന്നും താങ്ങാന്‍ വയ്യാതെ താന്‍ കെട്ടിപൊക്കിയ സാമ്രാജ്യം ഇല്ലാതാകുന്ന വിഷമത്തില്‍ അദ്ദേഹം ആത്മഹത്യ ചെയ്തു.

2019 ജൂലായില്‍ മംഗലാപുരത്തിനടുത്ത് വച്ച് നേത്രാവതി പുഴക്ക് കുറുകെയുള്ള പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു സിദ്ധാര്‍ത്ഥ. 36 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കഫേ കോഫി ഡേ 7000 കോടി രൂപയുടെ നഷ്ടത്തിലാണെന്നും കമ്പനിയുടെ സാമ്പത്തിക നഷ്ടങ്ങള്‍ക്ക് താന്‍ മാത്രമാണ് ഉത്തരവാദിയെന്നും സൂചിപ്പിച്ചുകൊണ്ടായിരുന്നു സിദ്ധാര്‍ത്ഥയുടെ ആത്മഹത്യ. ലാഭകരമായ ബിസിനസ്സ് മോഡല്‍ സൃഷ്ടിക്കുന്നതില്‍ താന്‍ പരാജയപ്പെട്ടുവെന്നും പുറത്തുവന്ന സിദ്ധാര്‍ത്ഥയുടെ ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നു.

സ്വകാര്യ ഇക്വിറ്റി പങ്കാളികളില്‍ നിന്നും വായ്‌പകള്‍ നല്‍കിയ മറ്റുള്ളവരില്‍നിന്നുമുള്ള സമ്മര്‍ദ്ദവും, ആദായ നികുതി വകുപ്പില്‍ നിന്നുള്ള പീഡനവും അസഹനീയമായതായും അദ്ദേഹം പറയുകയുണ്ടായി. ‘ആരെയും വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ആയിരുന്നില്ല, ഒരു സംരംഭകന്‍ എന്ന നിലയില്‍ ഞാന്‍ പരാജയപ്പെട്ടു ‘കുറിപ്പില്‍ പറഞ്ഞു. ഇവിടെ നിന്നാണ് ഭാര്യ മാളവിക ഹെഗ്‌ഡെയുടെ കഥ തുടങ്ങുന്നത്. സിദ്ധാര്‍ഥയുടെ മരണത്തിനു ശേഷം ഭാര്യ മാളവിക ഹെഗ്‌ഡെയെ സിസിഡിയുടെ സിഇഒ ആയി ഡയറക്ടര്‍ ബോര്‍ഡ് നിയമിക്കുന്നത്. ഭര്‍ത്താവിന്റെ മരണത്തില്‍ തകര്‍ന്നിരുന്ന മാളവിക ചിക്കമഗളൂരുവിലെ എബിസി എസ്‌റ്റേറ്റില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം മറുത്തൊന്നും പറയാതെ അംഗീകരിച്ചു. സിദ്ധാര്‍ഥയുടെ മരണത്തിന് പിന്നാലെ സിസിഡിയെ ഏറ്റെടുക്കാന്‍ രാജ്യാന്തര ബിസിനസ് ഭീമന്മാരടക്കം വലവിരിച്ചെങ്കിലും മാളവിക ഇളകിയില്ല. ഒപ്പം നില്‍ക്കണമെന്ന് ജീവനക്കാര്‍ക്ക് അയച്ച ഒറ്റവരിക്കുറിപ്പിന്റെ ആത്മവിശ്വാസത്തിലായിരുന്നു അവര്‍.

അന്നുമുതല്‍ കമ്പനിയുടെ വളര്‍ച്ചയ്‌ക്കായി അവര്‍ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടേയിരുന്നു. 2019 ല്‍ കോഫി ഡേയ്‌ക്ക് 7,000 കോടി രൂപയിലധികം കടമുണ്ടായിരുന്നു. പക്ഷേ അവര്‍ തളര്‍ന്നില്ല. തങ്ങളുടെ കാപ്പിക്ക് ഒരു രൂപ പോലും വര്‍ധിപ്പിക്കാതെയുള്ള പരിഷ്‌കാരമാണ് മാളവിക നടപ്പാക്കിയത്. ഔട്ട്‌ലെറ്റുകള്‍ക്ക് പുറമെ രാജ്യത്തെമ്പാടും ഐടി പാര്‍ക്കുകളിലും സ്ഥാപനങ്ങളിലും വെച്ചിരുന്ന മെഷീനുകള്‍ പിന്‍വലിച്ചും ലാഭമില്ലാതെ പ്രവര്‍ത്തിച്ച ഔട്ട്‌ലെറ്റുകള്‍ പൂട്ടിയും ചെലവ് ചുരുക്കി. പുറമെ നിക്ഷേപകരെ കണ്ടെത്തി കഫേ കോഫി ഡേയിലേക്ക് നിക്ഷേപമെത്തിക്കുന്നതിലും അവര്‍ വിജയം കണ്ടു. രണ്ടുവര്‍ഷം കൊണ്ട് സിസിഡിയുടെ 5500 കോടി രൂപയോളം കടം അവര്‍ നികത്തി. നിരന്തര പ്രയ്തനങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം സിസിഡിയുടെ കടം 1731 കോടി രൂപയിലേക്ക് കുറയ്‌ക്കാന്‍ മാളവികയ്‌ക്ക് കഴിഞ്ഞു

വിഘ്‌നേഷ്. ജെ

Tags: cafeകഫെ കോഫിഡേMalavika Hegde
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡി.കെ. ശിവകുമാര്‍ വരുന്നതോടെ ഇനി കോഫി ഡേ ഓഹരി വാങ്ങി കീശ നിറയ്‌ക്കുവിന്‍ എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരം, ഓഹരിവില കുതിച്ചു

Kerala

കലൂര്‍ സ്‌റ്റേഡിയത്തിലെ ഐ ഡെയ്‌ലി കഫേയിലെ പൊട്ടിത്തെറി: മരണം രണ്ടായി

India

മണാലിയില്‍ കങ്കണയുടെ കഫേ…ദീപിക ആദ്യ അതിഥിയാകണം; ‘ദി മൗണ്ടെയ്ന്‍ സ്റ്റോറി’യുടെ ചിത്രങ്ങൾ പങ്കുവച്ച് നടി

Kerala

കലൂര്‍ സ്‌റ്റേഡിയത്തിന് സമീപം ഹോട്ടലില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

Business

ഭര്‍ത്താവ് ആത്മഹത്യ ചെയ്യുമ്പോള്‍ കടം 7000 കോടി; ഭാര്യ കമ്പനിയെ മെച്ചപ്പെടുത്തി; കോവി‍‍ഡ് ചതിച്ചതോടെ കൂപ്പുകുത്തി മാളവികയുടെ കഫേ കോഫി ഡേ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.