Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പേര്‍ഫക്ട് ആണോ മാര്‍ക്കിടാം, ഭക്ഷണശാലകള്‍ക്ക് റേറ്റിങ് വരുന്നു, ഭക്ഷ്യ എണ്ണയുടെ പുനരുപയോഗം തടയുന്നതിനായുള്ള റൂക്കോ പദ്ധതിയും വ്യാപകമാക്കും

വൃത്തിയിലും ഭക്ഷണത്തിന്റെ ഗുണത്തിലും മാറ്റങ്ങള്‍ വരുത്തുന്നതിനായി പാചകക്കാര്‍, വിളമ്പുന്നവര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്ക് പരിശീലനവും ബോധവല്‍ക്കണവും നല്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2022, 02:58 pm IST
inKottayam

കോട്ടയം: ഗുണനിലവാരവും വൃത്തിയും ഉറപ്പാക്കുന്നതിനായി  ജില്ലയിലെ ഭക്ഷണശാലകള്‍ക്ക് റേറ്റിങ് വരുന്നു. ഭക്ഷണശാലകളുടെ വൃത്തിയും ഭക്ഷണത്തിന്റെ ഗുണനിലവാരവും സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന ഫൈവ് സ്റ്റാര്‍ വരെ റേറ്റിങ് നല്കാവുന്ന സംവിധാനം ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഒരുക്കുക. ആദ്യഘട്ടത്തില്‍ ജില്ലയിലെ 45 ഭക്ഷണശാലകളെയാണ് റേറ്റിങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. 

വൃത്തിയിലും  ഭക്ഷണത്തിന്റെ ഗുണത്തിലും മാറ്റങ്ങള്‍ വരുത്തുന്നതിനായി പാചകക്കാര്‍, വിളമ്പുന്നവര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്ക് പരിശീലനവും ബോധവല്‍ക്കണവും നല്കും. റേറ്റിങ് കൃത്യമായി പരിശോധിക്കുന്നതിനു സംവിധാനമുണ്ടാകും. റേറ്റിങ് കുറവുള്ള സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കും.

 സുരക്ഷിത ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള ‘ഈറ്റ് റൈറ്റ് കാമ്പസ്’ പദ്ധതിയില്‍ കോട്ടയം കളക്ടറേറ്റ്, കാരിത്താസ് ആശുപത്രി, അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളജ്, പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജ് എന്നിവയെ ഉള്‍പ്പെടുത്തി. ഇവിടുത്തെ കാന്റീനുകളില്‍ സുരക്ഷിത ഭക്ഷണം മാത്രമാണ് വില്‍പ്പന നടത്തുന്നതെന്ന് ഉറപ്പു വരുത്തും. ഇവയുടെ പരിസരത്ത് പ്രവര്‍ത്തിക്കുന്ന കടകളിലും ഹോട്ടലുകളിലും ജംഗ് ഫുഡ് വിഭാഗത്തില്‍പ്പെട്ടവയുടെ വിപണനം തടയും.  

ഭക്ഷ്യ എണ്ണയുടെ പുനരുപയോഗം തടയുന്നതിനായുള്ള റൂക്കോ പദ്ധതിയും ജില്ലയില്‍ വ്യാപകമാക്കും. കാറ്ററിങ് യൂണിറ്റുകള്‍, ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ നിന്ന് പുനരുപയോഗ്യമല്ലാത്ത എണ്ണ ശേഖരിക്കുന്നതാണ് പദ്ധതി. ഉപയോഗിച്ച എണ്ണയുടെ നിര്‍മ്മാര്‍ജ്ജനം പദ്ധതിയിലൂടെ മാത്രമാക്കും. ഇതിനായി രണ്ട് അംഗീകൃത ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉപയോഗിക്കുകയും കൈമാറുകയും ചെയ്യുന്ന എണ്ണയുടെ അളവ് സംബന്ധിച്ച വിവരം സ്ഥാപനങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് നല്കണം. ഉപയോഗിച്ച എണ്ണ ശേഖരിക്കുന്നതു സംബന്ധിച്ച വിവരങ്ങള്‍ ഏജന്‍സികള്‍ ലഭ്യമാക്കും. കൃത്രിമമായി റിപ്പോര്‍ട്ട് നല്കുകയോ പദ്ധതി നടപടികള്‍ നിരസിക്കുകയോ ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.  

വിവിധ കര്‍മ്മ പദ്ധതികളുടെ നടത്തിപ്പു പുരോഗതി അവലോകനം ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ ഡോ.പികെ. ജയശ്രീയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍  യോഗം ചേര്‍ന്നു. പദ്ധതികളുടെ പ്രാധാന്യം സംബന്ധിച്ച് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വി.ആര്‍. വിനോദ് വിശദീകരിച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍ പി. ഉണ്ണികൃഷ്ണന്‍ നായര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ അലക്സ് കെ. ഐസക്, കെഎച്ച്ആര്‍എ ജില്ലാ സെക്രട്ടറി ഫിലിപ്പുകുട്ടി കെ.കെ, ബിഎകെഇ സംസ്ഥാന സെക്രട്ടറി പ്രേം രാജ്, ഡോ.പുന്നന്‍ കുര്യന്‍ വേങ്കടത്ത് , ഡോ. ദീപ്തി മധു, ഭക്ഷ്യ സുരക്ഷ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. അക്ഷയ വിജയന്‍ എന്നിവര്‍ സംസാരിച്ചു.

Tags: റേറ്റിങ്kottayamഭക്ഷണശാല
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

Local News

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

പുതിയ വാര്‍ത്തകള്‍

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

‘അത്തം പത്തിന് പൊന്നോണം’: ഓണപ്പൂക്കളുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിനങ്ങൾ വരവറിയിച്ച് അത്തം എത്തി

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.