അമ്പലപ്പുഴ: ചിന്തകള്‍ക്ക് വിലയിടുന്ന കാലത്ത് ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കല്‍. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം റവന്യൂ ജില്ലാ സംഘാടക സമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്രം പലതും വളച്ചൊടിക്കപ്പെട്ടതാണ്. അതിനു മാറ്റം വരുത്താന്‍ കാലം ചിലരെ നിശ്ചയിക്കും. അതാണിപ്പോള്‍ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശരീരം മാത്രം സ്വാതന്ത്ര്യം നേടുകയും ആത്മാവ് തടവറയിലുമായിരുന്നു. ഓരോ വ്യക്തിക്കും സ്വന്തമായി ആകാശമുള്ളപ്പോഴാണ് സ്വാതന്ത്ര്യം അര്‍ത്ഥപൂര്‍ണ്ണമാവുന്നത്. ഭവനം ഭുവനഹൃദയമെന്നാണ് പറയുന്നത്. വീടെന്നാല്‍ സ്വാതന്ത്ര്യമാണ്. എന്നാല്‍ അതിനുള്ളില്‍ പ്രവേശിച്ചശേഷം മറ്റൊരാള്‍ വാതില്‍ പൂട്ടിപ്പോയാല്‍ അത് ജയിലായി മാറും.
സ്വാതന്ത്ര്യസമര സേനാനി ഗംഗാധരപ്പണിക്കര്‍ ചടങ്ങില്‍ ദീപം കൊളുത്തി. ആര്‍എസ്എസ് ചെങ്ങന്നൂര്‍ ജില്ലാ സഹസംഘചാലക് ഡോ. വി. ജയപ്രകാശ് അദ്ധ്യക്ഷനായി. കുരുക്ഷേത്ര എഡിറ്റര്‍ കാ.ഭാ. സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. ജെ. മഹാദേവന് സ്വാഗതം പറഞ്ഞു. സംസ്ഥാന സംഘാടക സമിതി കണ്‍വീനര്‍ എം.ആര്. പ്രസാദ് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: