Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

മണ്ണാര്‍ക്കാട് സബ്ജയില്‍; നിര്‍മാണം അനിശ്ചിതത്വത്തില്‍

മണ്ണാര്‍ക്കാട് സ്‌പെഷല്‍ സബ് ജയിലിനായി നാല് ഏക്കര്‍ സ്ഥലമാണ് ഇറിഗേഷന്‍ വകുപ്പില്‍നിന്നും റവന്യൂ വകുപ്പ് ഏറ്റെടുത്ത് ആഭ്യന്തരവകുപ്പിന് കൈമാറിയത്. ഈ സ്ഥലത്താണ് അളവ് നടത്തി കഴിഞ്ഞ സപ്തംബറില്‍ സര്‍വേക്കല്ല് സ്ഥാപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2022, 02:26 pm IST
inPalakkad

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് സബ്ജയില്‍ നിര്‍മാണത്തിന്റെ പ്രാരംഭ നടപടികള്‍ ഇനിയും ആരംഭിച്ചില്ല. ഡിസംബറില്‍ തന്നെ മതില്‍ നിര്‍മാണം ആരംഭിക്കുമെന്ന് ജയില്‍ വകുപ്പ് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും ഇതുവരെയും യാതൊരു നീക്കവും ഉണ്ടായിട്ടില്ലെന്ന് അറിയുന്നു.

കഴിഞ്ഞ ആഗസ്തില്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തുകയും സെപ്തംബറില്‍ സര്‍വേകല്ല് സ്ഥാപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മണ്ണാര്‍ക്കാട് തഹസില്‍ദാരുടെ ഓഫീസ് സ്‌കെച്ചും മഹസറും തയ്യാറാക്കി കളക്ടര്‍ക്ക് കൈമാറി. തുടര്‍ന്ന് ജില്ലാ ഭരണകൂടം ഇത് ജയില്‍ വകുപ്പിന് നല്‍കാത്തതാണ് തടസമെന്നും ഉടന്‍തന്നെ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിക്കുമെന്നും ജില്ലാ ജയില്‍ സൂപ്രണ്ട് എസ്. ശിവദാസന്‍ ‘ജന്മഭൂമി’ യോടുപറഞ്ഞു.

മണ്ണാര്‍ക്കാട് സ്‌പെഷല്‍ സബ് ജയിലിനായി നാല് ഏക്കര്‍ സ്ഥലമാണ് ഇറിഗേഷന്‍ വകുപ്പില്‍നിന്നും റവന്യൂ വകുപ്പ് ഏറ്റെടുത്ത് ആഭ്യന്തരവകുപ്പിന് കൈമാറിയത്. ഈ സ്ഥലത്താണ് അളവ് നടത്തി കഴിഞ്ഞ സപ്തംബറില്‍ സര്‍വേക്കല്ല് സ്ഥാപിച്ചത്. പാലക്കാട് ജയില്‍ സൂപ്രണ്ട് അനില്‍കുമാര്‍, മണ്ണാര്‍ക്കാട് സബ്ജയില്‍ നോഡല്‍ ഓഫീസര്‍ മുജീബ്‌റഹ്മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് താലൂക്ക് സര്‍വേയര്‍മാരായ ഷെരീഫ്, റാഫി എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലം അളന്ന് തിട്ടപ്പെടുത്തി സര്‍വേക്കല്ല് സ്ഥാപിച്ചത്.

താലൂക്ക് ആസ്ഥാനത്ത് സ്‌പെഷല്‍ സബ് ജയില്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി നിര്‍ദ്ദിഷ്ട സ്ഥലം ഉത്തരമേഖല ജയില്‍ ഡിഐജി എം.കെ. വിനോദ് കുമാറും സംഘവും സന്ദര്‍ശിച്ചിരുന്നു. ജയിലിനു വേണ്ടി അനുവദിച്ച നാല് ഏക്കര്‍ സ്ഥലം മണ്ണാര്‍ക്കാട് റവന്യൂ വകുപ്പ് അധികൃതര്‍ അളന്ന് തിരിച്ചിരുന്നു.  

ചുറ്റുമതില്‍ നിര്‍മിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി പിഡബ്ലുഡി ജയില്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നു. ഇതിന്റെ അനുമതി ലഭിക്കുന്ന മുറക്ക് ചുറ്റുമതില്‍ നിര്‍മാണം ആരംഭിക്കുമെന്നും അന്ന് ജയില്‍ ഡിഐജി എം.കെ. വിനോദ് കുമാര്‍ പറഞ്ഞിരുന്നു. ആധുനിക സംവിധാനത്തോടു കൂടിയുള്ള ജയിലാണ് നിര്‍മിക്കുന്നത്. ജയില്‍ ചുറ്റുമതില്‍ നിര്‍മിക്കുന്നതിനു വേണ്ടി 1.16 കോടി എസ്റ്റിമേറ്റ് തയ്യാറാക്കി ജയില്‍ ആസ്ഥാന കാര്യാലയത്തിലേക്ക് അയച്ചിട്ടുണ്ടെന്നാണ് അന്ന് പാലക്കാട് ജില്ലാ ജയില്‍ സൂപ്രണ്ടായിരുന്ന കെ. അനില്‍കുമാര്‍ പറഞ്ഞിരുന്നത്.

ചിറ്റൂര്‍ സ്‌പെഷല്‍ ജയില്‍ സൂപ്രണ്ട് സി.വി. പ്രതാപ് ചന്ദ്രന്‍, അസി. സൂപ്രണ്ട് കൃഷ്ണദാസ്, ഹരിദാസ്, അസി. നോഡല്‍ ഓഫീസര്‍ മുജീബ് റഹ്മാന്‍ എന്നിവരും ഡിഐജിക്കൊപ്പമുണ്ടായിരുന്നു. മുക്കണ്ണം മുണ്ടെക്കരാട് കൊന്നകോട് ഭാഗത്ത് നിര്‍ദ്ദിഷ്ട സ്‌പെഷല്‍ സബ് ജയില്‍ നിര്‍മിക്കാനാണ് ജയില്‍ വകുപ്പ് ഉദേശിക്കുന്നത്.  

കാഞ്ഞിരപ്പുഴ ഇറിഗേഷന്റെ സ്ഥലം 2007ല്‍ കണ്ടെത്തിയെങ്കിലും 2014-ലിലാണ് സ്ഥലം നല്‍കാനുള്ള സമ്മതപത്രം ജയിലധികൃതര്‍ക്ക് ലഭിച്ചതെന്ന് അന്നത്തെ ജില്ല ജയില്‍ സൂപ്രണ്ടായിരുന്ന എസ്.ശിവദാസന്‍ പറഞ്ഞിരുന്നു. 2019 ഫെബ്രുവരി നാലിനാണ് ജയില്‍ അധികൃതര്‍ ഈ സ്ഥലം വീണ്ടും സന്ദര്‍ശിച്ചത്. 2019ഫെബ്രുവരി 6 ന് സര്‍വേ ആരംഭിക്കുകയും 19ന് സര്‍വേ നടപടികള്‍ പൂര്‍ത്തിയാവുകയും ചെയ്തിതിരുന്നു. കാഞ്ഞിരപ്പുഴ ചെറിയ കനാല്‍ ഇതിലൂടെ പോകുന്നതു കാരണം ആ ഭാഗം വിട്ടുള്ള സ്ഥലമാണ് സബ് ജയിലിന് എന്‍ഒസി നല്‍കിയിരിക്കുന്നത്.

മണ്ണാര്‍ക്കാട് – കോങ്ങാട് – ടിപ്പുസുല്‍ത്താല്‍ റോഡിന്റെ കിഴക്കവശത്ത് മുണ്ടേക്കരാട് കൊന്നാക്കോട് എന്ന സ്ഥലത്താണ് കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലം ജയില്‍ വകുപ്പിന് നല്‍കി ഉത്തരവിറങ്ങിയത്. ഇതോടെ സബ് ജയിലിന് തടസമായി നിന്നിരുന്ന പ്രധാന പ്രശ്‌നം ഒഴിവായി. ഭൂമി റവന്യൂ വകുപ്പില്‍ പുനര്‍ നിക്ഷിപ്തമാക്കിയ ശേഷം മണ്ണാര്‍ക്കാട് സബ് ജയില്‍ നിര്‍മ്മാണത്തിനായി രണ്ട് സേവനവകുപ്പുകള്‍ ഭൂമി കൈമാറ്റ വ്യവസ്ഥകള്‍ പ്രകാരം ഉടമസ്ഥാവകാശം റവന്യു വകുപ്പില്‍ നിര്‍ത്തി കൈവശാവകാശം ജയില്‍ വകുപ്പിന് കൈമാറി നല്‍കുകയാണ് ചെയ്തിട്ടുള്ളത്.

2.86 ഹെക്ടര്‍ ഭൂമിയാണ് ആഭ്യന്തര വകുപ്പ് ജയില്‍ നിര്‍മാണത്തിനായി ശുപാര്‍ശ ചെയ്തിരുന്നത്. ഇതില്‍ 1.6221 ഹെക്ടര്‍ സ്ഥലമാണ് ആ റൊന്നിന് 1,97,600 രൂപ നിരക്കില്‍ 3,20,52,696 രൂപ വില നിശ്ചയിച്ചാണ് ഭൂമി ജയില്‍ വകുപ്പിന് കൈമാറിയിരിക്കുന്നത്.  

ഭൂമി അനുവദിച്ച ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ, പാട്ടത്തിന് നല്‍കാന്‍ പാടില്ല, ഭൂമിയിലെ മരങ്ങള്‍ റവന്യൂ അധികാരികള്‍ അറിയാതെ മുറിക്കാന്‍ പാടില്ല, ഒരു വര്‍ഷത്തിനകം നിര്‍ദിഷ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങണം, കനാല്‍ വഴി സൗകര്യം തടസപ്പെടാത്ത രീതിയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തണം തുടങ്ങിയ നിബന്ധനകളോടെയാണ് സ്ഥലം ജയില്‍ വകുപ്പിന് കൈമാറിയിരിക്കുന്നത്.

ജയിലിലെ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സും ജയില്‍ കെട്ടിടവും നിര്‍മിക്കുന്നതിന് ഏഴ് ഏക്കറോളം സ്ഥലം വേണമെന്ന് 2019 ഫെബ്രുവരിയില്‍ സ്ഥലം സന്ദര്‍ശിച്ച അന്നത്തെ പാലക്കാട് ജയില്‍ സുപ്രണ്ടായിരുന്ന എസ്.ശിവദാസന്‍, നോഡല്‍ ഓഫീസറായ സി.പി. രാജേഷും പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ലഭിച്ച നാലേക്കറയില്‍ സ്ഥലം പരിമിതപ്പെടുത്തിയിരിക്കുകയാണ്. റവന്യൂ വകുപ്പിന്റെ ഭാഗത്തു നിന്നും തുടര്‍നടപടി ഉണ്ടായില്ലെന്നതാണ് ഇപ്പോഴത്തെ അനിശ്ചിതത്വത്തിന് കാരണമായി പറയുന്നത്.

Tags: MannarkadconstructionSub Jail
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.