Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ശബരിഗിരി പദ്ധതിയില്‍ ഉത്പാദനം കുറച്ചു, പദ്ധതിയുടെ പരാധീനതകള്‍ക്ക് നേരെ സര്‍ക്കാര്‍ കണ്ണടയ്‌ക്കുന്നു

ഇടുക്കിയില്‍ രണ്ടാം നിലയത്തിന് കോപ്പുകൂട്ടുന്ന സര്‍ക്കാര്‍ ശബരിഗിരി പദ്ധതിയുടെ പരാധീനതകള്‍ക്ക് നേരെ കണ്ണടയ്‌ക്കുകയാണ്. 310 മെഗാവോട്ട് ശേഷിയുള്ള പദ്ധതിയിലുള്ളത് ഓടിതളര്‍ന്ന ജനറേറ്ററുകളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2022, 10:31 am IST
inPathanamthitta

തിരുവല്ല: വൈദ്യുതി ഉപഭോഗം കൂടുന്നതിനിടെ ശബരിഗിരി ജലവൈദ്യുതി പദ്ധതിയില്‍ ഉത്പാദനം കുറച്ചു. 4.39 ദശലക്ഷം യൂണിറ്റായിട്ടാണ് കുറച്ചത്. ഒരുമാസം മുമ്പ് തീവ്രമഴ സമയത്ത് ഡാമുകള്‍ നിറഞ്ഞപ്പോള്‍ ആറ് ദശലക്ഷം യൂണിറ്റ് വൈദ്യുതി വരെ ഉത്പാദിപ്പിച്ചിരുന്നു. അറ്റകുറ്റപ്പണികള്‍ നടത്തി അഞ്ചാമത്തെ ജനറേറ്ററും പ്രവര്‍ത്തിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നാല് ജനറേറ്ററുകള്‍ മാത്രമാണ് പ്രവര്‍ത്തിപ്പിക്കുന്നത്. 

ജനുവരി 1ന് 3.56 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. റെക്കോര്‍ഡ് മഴ ലഭിക്കുകയും സംഭരണികളില്‍ 86 ശതമാനം ജലം ഉള്ളപ്പോഴും വൈദ്യുതി ഉത്പാദനം കുറയ്‌ക്കുകയാണ് ചെയ്തത്. അതേ സമയം പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നത് കൂട്ടി. ഇത് ബോര്‍ഡിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ട്.  

അടിക്കടി ജനറേറ്ററുകള്‍ തകരാറിലാകുന്നതിനാലാണ് ശബരിഗിരിയില്‍ വൈദ്യുതി ഉത്പാദനം കുറയ്‌ക്കുന്നതെന്നാണ് വിവരം. ഇടുക്കിയില്‍ രണ്ടാം നിലയത്തിന് കോപ്പുകൂട്ടുന്ന സര്‍ക്കാര്‍ ശബരിഗിരി പദ്ധതിയുടെ പരാധീനതകള്‍ക്ക് നേരെ കണ്ണടയ്‌ക്കുകയാണ്. 310 മെഗാവോട്ട് ശേഷിയുള്ള പദ്ധതിയിലുള്ളത് ഓടിതളര്‍ന്ന ജനറേറ്ററുകളാണ്.  

1966-ല്‍ ആരംഭിച്ച പദ്ധതി 2009-ല്‍ നവീകരിച്ചെങ്കിലും ഉത്പാദനം പൂര്‍ണ്ണശേഷിയിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരുമാസം മുമ്പ് വരെ ആറ്  ജനറേറ്ററുകളില്‍ രണ്ടെണ്ണം പ്രവര്‍ത്തന രഹിതമായിരുന്നു. ഡാമുകള്‍ നിറഞ്ഞ് കവിഞ്ഞപ്പോഴാണ് ഇതിലൊന്ന് പ്രവര്‍ത്തിപ്പിച്ച് തുടങ്ങിയത്. എന്നാല്‍ എത്ര നാള്‍ പ്രവര്‍ത്തിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല. അതേ സമയം നാലാം നമ്പര്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ചെങ്കിലും ഫലമുണ്ടായില്ല. 60 മെഗാവാട്ട് ശേഷിയുള്ള നാലാം നമ്പര്‍ ജനറേറ്റര്‍ തകരാറിലായിട്ട് രണ്ട് വര്‍ഷത്തോളമായി.പല തവണ തകരാറുകള്‍ പരിഹരി്ക്കാന്‍ ശ്രമം നടന്നെങ്കിലും ലക്ഷ്യം നേടാന്‍ കഴിഞ്ഞില്ല.

ജനറേറ്ററുകള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ കോടിക്കണക്കിന് രൂപയുടെ വൈദ്യുതി ഉത്പാദി്പ്പിക്കാനുള്ള വെള്ളമാണ് വര്‍ഷക്കാലത്ത് ഒഴുക്കി വിടുന്നത്.സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുതി പദ്ധതിയായ ശബരിഗിരിയുടെ മുഴുവന്‍ ഉല്പാദന ശേഷിയും വിനിയോഗിക്കാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ കക്കി-ആനത്തോട് ഡാമും പമ്പാ ഡാമും തുറക്കേണ്ടി വരില്ലായിരുന്നു എന്ന അഭിപ്രായം വിദഗ്ധര്‍മാര്‍ക്കിടെയിലുണ്ട്.  

ശബരിഗിരി പദ്ധതിയുടെ ആറ് ജനറേറ്ററുകളും പ്രവര്‍ത്തിപ്പിച്ചാല്‍  പരമാവധി 8.1 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം.  ഒരുവശത്ത് അമിത വിലയ്‌ക്ക് വൈദ്യുതി പുറത്ത് നിന്ന് വാങ്ങുമ്പോള്‍ മറുവശത്ത് ദശലക്ഷക്കണക്കിന് യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പാക്കാനുള്ള വെള്ളമാണ് നദികളിലേക്ക് ഒഴുക്കിവിട്ടത്.

Tags: വൈദ്യുതികെഎസ്ഇബിശബരിഗിരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

ശബരി പദ്ധതിയുടെ ഭാഗമായി കാലടിയില്‍ നിര്‍മ്മിച്ച റെയില്‍വേ സ്റ്റേഷന്‍ കാടുകയറിയ നിലയില്‍
Article

കേരളത്തിന്റെ റെയില്‍വെ വികസനം

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

Kerala

യുവകര്‍ഷകന്റെ വിളവെടുക്കാന്‍ പാകമായ 406 നേന്ത്രവാഴകള്‍ വെട്ടിനശിപ്പിച്ച് കെഎസ്ഇബി; നാലു ലക്ഷത്തിന്റെ നഷ്ടം; അന്വേഷണത്തിന് ഉത്തരവ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.