Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ഡാമുകളല്ല ; വയനാടിന് ബദല്‍ ജല പുനരുജ്ജീവനം അത്യാവശ്യം, കാരാപ്പുഴ പദ്ധതികൊണ്ട് കർഷകർക്ക് ഗുണമില്ല

തൊണ്ടാര്‍ചൂണ്ടാലിപ്പുഴ പദ്ധതികള്‍ നടപ്പിലാക്കുമെന്ന ജല വിഭവ വകുപ്പ്മന്ത്രി റോഷി അഗസ്റ്റിന്റെ പ്രഖ്യാപനം ജനവിരുദ്ധമാണ്. എന്തുവിലകൊടുത്തും തങ്ങളുടെ മണ്ണും വെളളവും സംരക്ഷിക്കുമെന്ന് ഈ പ്രദേശത്തെ ജനങ്ങള്‍ അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ടെന്ന വസ്തുത മന്ത്രി മനസ്സിലാക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2022, 04:37 pm IST
inWayanad
കാരാപ്പുഴ പദ്ധതി

കാരാപ്പുഴ പദ്ധതി

ബത്തേരി : വയനാടിന് വേണ്ടത് പുതിയ ഡാമുകളല്ല പകരം ബദല്‍ ജല പുനരുജ്ജീവനമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. വൃക്ഷ കവചങ്ങളുടെ ഉന്മൂലനം, രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതമായ ഉപയോഗം, ചതുപ്പുകളുടെയും നെല്‍വയലുകളുടെയും നാശം, അനധികൃത ഖനനം, കുന്നിടിക്കല്‍ തുടങ്ങിയവ തുടരുന്നു.വരള്‍ച്ച, പ്രളയം, കാലാവസ്ഥാ മാറ്റം തുടങ്ങിയ കാരണങ്ങളാലും മണ്ണ് വന്ധ്യമാവുകയും മരുവല്‍ക്കരണം ത്വരിതപ്പെടുകയും ചെയ്തു കൊണ്ടിരിക്കുന്ന വയനാട്ടില്‍ പുതിയ ജലപദ്ധതികളല്ല കാര്‍ഷിക സമൃദ്ധി നിലനിര്‍ത്താനുതകുന്ന പുതിയ ബദല്‍ ജലവിഭവ പുനരുജ്ജീവനമാണ് വേണ്ടതെന്ന് സമിതി പറഞ്ഞു.  

ജല വിഭവ വകുപ്പ് ഇനി പദ്ധതികള്‍ തയ്യാറാക്കേണ്ടത് ഇതിനു വേണ്ടിയാവണം.  തൊണ്ടാര്‍ചൂണ്ടാലിപ്പുഴ പദ്ധതികള്‍ നടപ്പിലാക്കുമെന്ന ജല വിഭവ വകുപ്പ്മന്ത്രി റോഷി അഗസ്റ്റിന്റെ പ്രഖ്യാപനം ജനവിരുദ്ധമാണ്. എന്തുവിലകൊടുത്തും തങ്ങളുടെ മണ്ണും വെളളവും സംരക്ഷിക്കുമെന്ന് ഈ പ്രദേശത്തെ ജനങ്ങള്‍ അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ടെന്ന വസ്തുത മന്ത്രി മനസ്സിലാക്കണം. കൃഷി വികസനത്തിന് വേണ്ടി അനേകായിരം കോടികള്‍ മുടക്കിയ ജലപദ്ധതികള്‍ ടൂറിസം വികസനത്തിലേക്ക് പരിമിതപ്പെടുത്തേണ്ട ദയനീയ അവസ്ഥയില്‍ നിന്നും സര്‍ക്കാറും സര്‍ക്കാര്‍ വിദഗ്ദരും പാഠമൊന്നും പഠിക്കാത്തത് ഖേദകരമാണ്.  

കാവേരി ജലത്തില്‍ കേരളത്തിനുള്ള വിഹിതം ഉപയാഗിക്കുന്നതിനായി വയനാട്ടില്‍ പണിതീര്‍ത്ത രണ്ടു കൂറ്റന്‍ ജല പദ്ധതികളും അനേക കോടികള്‍ ധൂര്‍ത്തടിക്കാനും വയനാട്ടിന്റെ സാമൂഹ്യ പരിസ്ഥിതി സുസ്ഥിരത തകര്‍ക്കുന്നതിനുമല്ലാതെ മറ്റൊന്നിനും സാധിച്ചിട്ടില്ല. അര നൂറ്റാണ്ട് മുന്‍പ് അഞ്ചു കോടി രൂപ അടങ്കലില്‍ തുടങ്ങിയ കാരാപ്പുഴ പദ്ധതിക്കായി അയ്യായിരത്തില്‍പരം ഏക്കര്‍ നെല്‍വയല്‍ വെളളത്തില്‍ മുക്കിക്കളയുകയും ആദിവാസികള്‍ അടക്കം രണ്ടായിരത്തിലധികം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുകയും ഇതിനകം അയ്യായിരം കോടി രൂപ ചിലവഴിക്കകയും ചെയ്തിട്ടും ഒരു തുള്ളി വെള്ളം കൃഷിയാവശ്യത്തിന് നല്‍കാതെ  ഇപ്പോള്‍ ടൂറിസം നടത്തിക്കൊണ്ടിരിക്കുകയാണ്.

 പദ്ധതി തുടങ്ങി അരനൂറ്റാണ്ട് കഴിഞ്ഞ് 129 കിലോമീറ്റര്‍ കനാലില്‍ 25 കിലോമീറ്റര്‍ പൂര്‍ത്തിയായെന്നും 22 കിലോമീറ്റര്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും പറയുന്നത് അപമാനകരമാണ്. ഒരു തുള്ളി ജലവും ഉപയോഗിക്കാത്ത ജലസംഭരണി വിപുലമാക്കുന്നതിനും കനാല്‍ നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും ഫണ്ട് അനുവദിക്കുമെന്ന് മന്ത്രി പറയുന്നത് ജനങ്ങളെ ഇളിഭ്യരാക്കുകയാണ്. വോട്ടു ചെയ്ത് ജയിപ്പിച്ച ജനം ഇത്രമേല്‍ കടുത്ത ശിക്ഷയും അവഹേളനവും അര്‍ഹിക്കുന്നുണ്ടോ എന്ന് ജനങ്ങള്‍തന്നെ പുനപരിശോധിക്കണം. 

ബാണാസുര സാഗര്‍ അണകെട്ട് ഇന്നൊരു ജല ബോംബാണ്.  മുപ്പതു ശതമാനം വെള്ളം കൃഷിയാവശ്യത്തിന് നല്‍കാമെന്ന് ഉറപ്പു നല്‍കിയാണ് സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനില്‍ നിന്നും അനുമതിയും വേള്‍ഡ് ബാങ്കില്‍ നിന്ന് വായ്‌പയും കെഎസ്ഇബി. തരപ്പെടുത്തിയത്. പടിഞ്ഞാറത്തറ, വെള്ളമുണ്ട, പനമരം തുടങ്ങിയ പഞ്ചായത്തുകളിലെ ആയിരക്കക്കണക്കിന് കര്‍ഷകടുംബങ്ങളുടെ പേടിസ്വപ്‌നമാണീ ഡാമിന്ന്. വയനാടിന്റെ ജല ദൗര്‍ലഭ്യത പരിഹരിക്കാന്‍ വേണ്ടത്ര വെള്ളം കാരാപ്പുഴയിലും ബാണാസുര സാഗറിലും ഉണ്ടെന്നിരിക്കെ കര്‍ഷകരെയും ആദിവാസികളെയും കുടിയിറക്കിയും ഗ്രാമങ്ങള്‍ വെള്ളത്തില്‍ മുക്കിയും ഊഹാതീത സാമൂഹ്യപരിസ്ഥിതി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ചൂണ്ടാലിപ്പുഴ  തൊണ്ടാര്‍ പദ്ധതികള്‍ക്കായി ഭരണകൂടം ശ്രമിക്കുന്നത് മറ്റു ലക്ഷ്യങ്ങള്‍ ഉളളതുകൊണ്ടാണ്.

വരള്‍ച്ചയും മരുവല്‍ക്കരണവും പിടിമുറുക്കിക്കൊണ്ടിരിക്കുന്ന മുള്ളന്‍ കൊല്ലി പുല്‍പ്പള്ളി പഞ്ചായത്തിലെ കുടി വെള്ളത്തിനും കൃഷി വെള്ളത്തിനും ബാണാസുര സാഗറിലെയും കാരാപ്പുഴയിലെയും ഉപയോഗിക്കാത്ത വെള്ളം പൈപ്പുലൈനുകള്‍ വഴി സ്വാഭാവിക ഒഴുക്കിലൂടെ ഒരു വര്‍ഷം കൊണ്ട് എത്തിക്കാവുന്നതാണ്.  

അതീവദുര്‍ബലമായ പരിസ്ഥിതി സംതുലനം നിലനില്‍ക്കുന്ന പ്രദേശമാണ് വയനാട്. വിവിധ കാരണമാല്‍ കര്‍ഷകരും കാര്‍ഷിക മേഘലയും പ്രതിസന്ധിയിലാണ്. ആദിമ ഗോത്രസമൂഹങ്ങള്‍ അനുദിനം നാശത്ത നേരിടുന്നു. ഇവരുടെയൊക്കെ ഏക ആശ്രയവും വയനാടന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലുമായ കാര്‍ഷിക മേഖലയുടെ  ജലപുനരുജ്ജീവനം അത്യാവശ്യമാണ്. വയനാട്ടിലെ ഉപരിതല ജല വിഭവം വിവിധ കാരണങ്ങളാല്‍ നശിച്ചു കഴിഞ്ഞു.മണ്ണിനടിയിലെ ജലപാളികള്‍ രാസകൃഷി, വരള്‍ച്ച, പ്രളയം തുടങ്ങിയവ മൂലം അഞ്ചു ശതമാനമേ ശേഷിക്കുന്നുള്ളൂ. കേരളത്തിന്റെ ജലവിഭവമന്ത്രി സുസ്ഥിര ജല പുനരുജ്ജീവന യജ്ഞത്തിന് നേതൃത്വം നല്‍കണമെന്നാണ് വയനാട്ടുകാര്‍ ആഗ്രഹിക്കുന്നത് . യോഗത്തില്‍ എന്‍. ബാദുഷ അദ്ധ്യക്ഷന്‍. ബാബു മൈലമ്പാടി, പി.എം. സുരരഷ് , തോമസ്സ് അമ്പലവയല്‍ , സണ്ണി മരക്കടവ് , സി.എ. ഗോപാലകൃഷ്ണന്‍ ,എം.ഗംഗാധരന്‍ പ്രസംഗിച്ചു.

Tags: waterവയനാട്‌സംഭരണി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

പല്ലു തേയ്‌ക്കുന്നതിന് മുൻപ് വെറും വയറ്റിൽ വെള്ളം കുടിച്ചാല്‍ പല രോഗവും പമ്പ കടക്കും?

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

പുതിയ വാര്‍ത്തകള്‍

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.