Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്‌കൂളുകള്‍ തുറക്കുന്നതോടെ വരാനിരിക്കുന്നത് പരീക്ഷകളുടെ പെരുമഴക്കാലം, കുട്ടികളുടെ പ്രായോഗിക പഠനവും റെക്കോര്‍ഡ് വര്‍ക്കുകളും ത്രിശങ്കുവിൽ

പൊതു പരീക്ഷക്കു മുമ്പായി അനവധി പരീക്ഷകളാണ് കുട്ടികളെ കാത്തിരിക്കുന്നത്. ജനുവരി 30 മുതല്‍ ഫെബ്രുവരി 4 വരെയുള്ള പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷക്ക് ഏതാണ്ട് മുഴുവന്‍ കുട്ടികളും ഹാജരാവും. ശേഷം അധ്യാപകര്‍ ഈ പരീക്ഷയുടെ മൂല്യനിര്‍ണയത്തിനു പോകേണ്ടിവരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2022, 01:04 pm IST
in Kerala

പത്തനംതിട്ട: ക്രിസ്തുമസ് അവധിക്കാലം കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കുന്നതോടെ വരാനിരിക്കുന്നത് പരീക്ഷകളുടെ പെരുമഴക്കാലം. സ്‌കൂള്‍ നാളെ തുറന്നാല്‍ ചെറിയ ഇടവേളയ്‌ക്കുശേഷം തുടര്‍ച്ചയായി പരീക്ഷകള്‍ വരികയാണ്. ജനുവരി 31 മുതല്‍ പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷയും ഫെബ്രുവരി 21 മുതല്‍ രണ്ടാം വര്‍ഷ പ്രായോഗിക പരീക്ഷകളും നടക്കും.

മാര്‍ച്ച് 16 മുതല്‍ രണ്ടാം വര്‍ഷ മാതൃകാ പരീക്ഷകളും തുടര്‍ന്ന് മാര്‍ച്ച് 30 മുതല്‍ പ്ലസ്ടു പൊതു പരീക്ഷയും നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഒകേ്ടാബര്‍ 18ന് ഒന്നാം വര്‍ഷ പരീക്ഷ കഴിഞ്ഞ് നവംബര്‍ 1ന് മാത്രം രണ്ടാം വര്‍ഷ ക്ലാസുകള്‍ ആരംഭിച്ച പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ 3 ദിവസം ഉച്ചവരെയുള്ള ക്രമത്തില്‍ മാത്രമാണ് ഇതുവരെ അധ്യയനം നടന്നത്. ശരാശരി ഒരു വിദ്യാര്‍ഥിക്ക് ഇരുപതില്‍ താഴെ മാത്രം ദിവസമാണ് സ്‌കൂളില്‍ ഹാജരാകാനായത്.  മുന്‍വര്‍ഷത്തെ നാല്‍പ്പത് ശതമാനത്തില്‍ നിന്നും  ഇത്തവണ സിലബസിന്റെ അറുപത് ശതമാനമായി ഫോക്കസ് ഏരിയാ ഉയര്‍ത്തിയിട്ടുണ്ട്. ഇതു പ്രകാരമുള്ള പാഠഭാഗങ്ങള്‍ ആസ്പദമാക്കി രണ്ടാം വര്‍ഷ പൊതു പരീക്ഷ മാര്‍ച്ച് 30 മുതല്‍  ഏപ്രില്‍ 22 വരെ നടക്കുമെന്നാണ് വിദ്യാഭ്യാസവകുപ്പ് അറിയിച്ചിരിക്കുന്നത്.  

എന്നാല്‍ പൊതു പരീക്ഷക്കു മുമ്പായി അനവധി പരീക്ഷകളാണ് കുട്ടികളെ കാത്തിരിക്കുന്നത്. ജനുവരി 30 മുതല്‍ ഫെബ്രുവരി 4 വരെയുള്ള പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷക്ക് ഏതാണ്ട് മുഴുവന്‍ കുട്ടികളും ഹാജരാവും. ശേഷം അധ്യാപകര്‍ ഈ പരീക്ഷയുടെ മൂല്യനിര്‍ണയത്തിനു പോകേണ്ടിവരും. വിഎച്ച്എസ് വിഭാഗത്തിന് ഫെബ്രുവരി 16 മുതലും ഹയര്‍ സെക്കന്‍ഡറിയില്‍ 21 മുതലും രണ്ടാം വര്‍ഷ പ്രായോഗിക പരീക്ഷകള്‍ ആരംഭിക്കുമെന്നാണ് വകുപ്പ് പറയുന്നത്. പ്രാക്ടിക്കല്‍ പരീക്ഷയുടെ സ്‌കീമോ പരീക്ഷാ രീതിയോ ഇതുവരെയും തീരുമാനിച്ചിട്ടില്ല. അതിനാല്‍ കുട്ടികളുടെ പ്രായോഗിക പഠനവും റെക്കോര്‍ഡ് വര്‍ക്കുകളും ഇപ്പോള്‍ ത്രിശങ്കുവിലുമാണ്. സയന്‍സ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലെല്ലാം പ്രായോഗിക പരീക്ഷകളുണ്ട്.

പ്രായോഗിക പഠനങ്ങള്‍ക്കായി ലാബില്‍ കയറാന്‍ പോലും കഴിയാതെയാവും കുട്ടികള്‍ നിലവിലെ ടൈം ടേബിള്‍ പ്രകാരം പരീക്ഷയ്‌ക്ക് ഹാജരാവേണ്ടി വരിക. കഴിഞ്ഞ വര്‍ഷം തിയറി പരീക്ഷകള്‍ക്കു ശേഷമാണ് പ്രായോഗിക പരീക്ഷകള്‍ നടന്നത്. പ്രായോഗിക പരീക്ഷകള്‍ കഴിയുന്നതോടെ മാര്‍ച്ച് മാസം പകുതിയില്‍ രണ്ടാം വര്‍ഷ മോഡല്‍ പരീക്ഷയ്‌ക്കും മാര്‍ച്ച് 30 മുതല്‍ രണ്ടാം വര്‍ഷ  പൊതു പരീക്ഷയ്‌ക്കും കുട്ടികള്‍ ഹാജരാവേണ്ടി വരും. ഇതിനിടയില്‍ എങ്ങനെ പഠനം നടക്കുമെന്ന് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അറിയില്ല.  റഗുലര്‍ ക്ലാസുകള്‍ ആരംഭിച്ചതോടെ ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍  മതിയായ സമയം ലഭിക്കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ തന്നെ പറയുന്നു. ക്ലാസ് തുടങ്ങിയ സമയത്തു തന്നെ ഫോക്കസ് ഏരിയ പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ കഴിയുമായിരുന്നു.

ഏറെ വൈകി പ്രസിദ്ധീകരിച്ച ഫോക്കസ് ഏരിയയുടെ പകുതി പോലും വിദ്യാര്‍ഥികള്‍ക്ക് പറഞ്ഞു കൊടുക്കാനുള്ള സമയം ലഭ്യമല്ലാതിരിക്കെയാണ് അധ്യയന സമയം കവര്‍ന്നെടുത്തു കൊണ്ടുള്ള പ്രായോഗിക പരീക്ഷകളടക്കം ഫെബ്രുവരി മാസത്തില്‍ തീരുമാനിച്ചിരിക്കുന്നത്. പരീക്ഷകളുമായി ബന്ധപ്പെട്ട് ഹയര്‍സെക്കന്‍ഡറി മേഖലയിലെ അധ്യാപക സംഘടനകളുമായി പ്രായോഗിക വശങ്ങള്‍ ചര്‍ച്ച ചെയ്യാതെ എടുക്കുന്ന ഏകപക്ഷീയവും അപ്രായോഗികവുമായ തീരുമാനങ്ങള്‍ നാലര ലക്ഷത്തോളം വരുന്ന വിദ്യാര്‍ഥികളെ ഒന്നടങ്കം ബാധിക്കുന്നതാണെന്ന് അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

Tags: studentexamschools
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് കരാട്ടെ പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണ് മരിച്ചു

Kerala

കാഞ്ഞങ്ങാട് 13കാരന് സൂര്യാഘാതമേറ്റു; സ്‌കൂള്‍ മൈതാനത്ത് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം

Kerala

സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Kerala

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം ബുധനാഴ്ച പ്രഖ്യാപിച്ചേക്കും

Kerala

ക്ലാസിൽ വീഡിയോ ​ഗെയിം കളിച്ചത് ചോദ്യം ചെയ്ത മലയാളി അധ്യാപികയുടെ മൂക്ക് ഇടിച്ചു തകർത്ത് മാലിയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.