Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പഞ്ചാബ് കോണ്‍ഗ്രസില്‍ സിദ്ദു-ഛന്നി ഏറ്റുമുട്ടല്‍; പൊലീസിനെ വിമര്‍ശിച്ച നവജോത് സിങ് സിദ്ദുവിന് ചുട്ട മറുപടി; നിസ്സഹായരായി ഹൈക്കമാന്‍റ്

കോണ്‍ഗ്രസ് നേതാക്കളെ കാണുമ്പോള്‍ പഞ്ചാബിലെ പൊലീസുകാര്‍ക്ക് മുട്ടിടിക്കുമെന്ന സിദ്ദുവിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി. കോണ്‍ഗ്രസ് നേതാക്കളെ കാണുമ്പോള്‍ പൊലീസിനല്ല, പൊലീസിനെ കാണുമ്പോള്‍ ക്രിമിനലുകളുടെ 'പാന്‍റാണ് നനയുക'യാണെന്നാണ് ചരണ്‍ജിത് സിങ് ഛന്നി സിദ്ദുവിന് നല്‍കുന്ന മറുപടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2022, 04:34 pm IST
inIndia

ചണ്ഡീഗഢ്: കോണ്‍ഗ്രസ് നേതാക്കളെ കാണുമ്പോള്‍ പഞ്ചാബിലെ പൊലീസുകാര്‍ക്ക് മുട്ടിടിക്കുമെന്ന സിദ്ദുവിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി. കോണ്‍ഗ്രസ് നേതാക്കളെ കാണുമ്പോള്‍ പൊലീസിനല്ല, പൊലീസിനെ കാണുമ്പോള്‍ ക്രിമിനലുകളുടെ ‘പാന്‍റാണ് നനയുക’യാണെന്നാണ് ചരണ്‍ജിത് സിങ് ഛന്നി സിദ്ദുവിന് നല്‍കുന്ന മറുപടി.

നേരത്തെ പഞ്ചാബ് പൊലീസ് ഭീരുക്കളാണെന്ന് സൂചിപ്പിച്ചുകൊണ്ട് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായ നവജോത് സിങ് സിദ്ദു ചില പ്രസ്താവനകള്‍ നടത്തിയിരുന്നു. സുല്‍ത്താന്‍പൂര്‍ ലോധിയില്‍ ഒരു യോഗത്തില്‍ അവിടുത്തെ കോണ്‍ഗ്രസ് എംഎല്‍എയായ നവതേജ് സിങ് ചീമയെ ചൂണ്ടിക്കാട്ടി നവജോത് സിങ് സിദ്ദു നടത്തിയ പ്രസ്താവന വിവാദമായിരുന്നു- ‘നവതേജ് സിങ് ചീമയെ കാണുമ്പോള്‍ പൊലീസുകാരുടെ പാന്‍റ് നനയ’മെന്നായിരുന്നു സിദ്ദുവിന്റെ കമന്‍റ്. പിന്നീട് ബട്ടാലയില്‍ നടന്ന റാലിയിലും സിദ്ദു ഇതേ പ്രസ്താവന ആവര്‍ത്തിച്ചു. അശ്വനി സെഖ്രി എന്ന ലോക്കല്‍ കോണ്‍ഗ്രസ് നേതാവിനെ കാണുമ്പോള്‍ പഞ്ചാബിലെ പൊലീസുകാരുടെ പാന്‍റ് നനയുമെന്നായിരുന്നു സിദ്ദുവിന്റെ കമന്‍റ്.

എന്നാല്‍ സിദ്ദുവിന്റെ അപകീര്‍ത്തിപരമായ ഈ പരാമര്‍ശത്തിനെതിരെ പഞ്ചാബിലെ പൊലീസുകാര്‍ ഒന്നടങ്കം രംഗത്തെത്തിയിരിക്കുകയാണ്. ചണ്ഡീഗഢ് ഡിഎസ്പി ചാന്‍റേല്‍ പറഞ്ഞത് സിദ്ദുവിന്റെ ഈ പരാമര്‍ശം അങ്ങേയറ്റത്തെ നാണക്കേടാണെന്നാണ്. സിദ്ദുവിനെപ്പൊലെ സീനിയറായ ഒരു നേതാവ് സ്വന്തം സംസ്ഥാനത്തെ പൊലീസ് സേനയെക്കുറിച്ച് ഇത്തരമൊരു മോശപ്പെട്ട പരാമര്‍ശം നടത്തി അവരെ അപമാനിച്ചത് നാണക്കേടാണെന്നായിരുന്നു ചാന്‍റേലിന്റെ മറുപടി. സിദ്ദുവിനെയും സിദ്ദുവിന്റെ കുടുംബത്തെയും സംരക്ഷിക്കുന്നത് ഇതേ പൊലീസാണെന്ന കാര്യം മറക്കരുതെന്നും ചാന്‍റേല്‍ പറഞ്ഞു. ചണ്ഡീഗഢ് ഡിഎസ്പി ചാന്‍റേലിന്റെ പ്രസ്താവന വൈറലായി. അതിനെ പുകഴ്‌ത്തി സിദ്ദുവിനെതിരെ കോണ്‍ഗ്രസ് എംപി രവ്‌നീത് ബിട്ടു ഉള്‍പ്പെടെ രംഗത്തെത്തി. സിദ്ദുവിന്റെ മോശം പരാമര്‍ശത്തിന് താന്‍ മാപ്പുചോദിക്കുന്നുവെന്നാണ് രവ്‌നീത് ബിട്ടു പ്രതികരിച്ചത്.

ഇതോടെ പഞ്ചാബില്‍ കോണ്‍ഗ്രസ് പല ഗ്രൂപ്പുകളായി തിരിഞ്ഞ് പോരാടുന്ന സ്ഥിതിവിശേഷത്തിലാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍റാകട്ടെ സിദ്ദുവിനെയും ഛന്നിയെയും പിണക്കാന്‍ കഴിയില്ലെന്നതിനാല്‍ നിഷ്പക്ഷ നിലപാടുകളുമായി മുന്നോട്ട് പോവുകയാണ്.

പഞ്ചാബ് ഡിജിപിയായി ഇഖ്ബാല്‍ പ്രീത് സിങിനെയും എജിയായി അമര്‍ പ്രീത് സിങ് ഡിയോളിനെയും നിയമിച്ചതിലും സിദ്ദുവിന് മുഖ്യമന്ത്രി ഛന്നിയോട് കടുത്ത അമര്‍ഷമുണ്ടായിരുന്നു. ഈ പ്രശ്‌നം കൂടുതല്‍ വഷളാക്കരുതെന്ന് ഹൈക്കമാന്‍റ് മുഖ്യമന്ത്രി ഛന്നിയോട് വിലക്കിയെങ്കിലും ഛന്നി അതിന് കൂട്ടാക്കിയില്ല. എന്നാല്‍ പിന്നീട് ഈ രണ്ട് ഉദ്യോഗസ്ഥരുടെയും രാജി ഛന്നിയ്‌ക്ക് മനസ്സില്ലാമനസ്സോടെ സ്വീകരിക്കേണ്ടി വന്നു. എന്തായാലും സിദ്ദു പഞ്ചാബ് പൊലീസിനെ പരിഹസിച്ച വിഷയത്തോടെ സിദ്ദുവും മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയും തമ്മില്‍ പോര് മുറുകിയിരിക്കുകയാണ്.

Tags: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് 2022ഐഎസ്crisispunjabകോണ്‍ഗ്രസ് ഹൈക്കമാന്‍റ്പഞ്ചാബ് പൊലീസ്നവജോത് സിദ്ദുനവജോത് സിംഗ് സിദ്ദുചരണ്‍ജിത് സിങ് ചന്നി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

Kerala

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

News

ലഹരിവിമുക്ത പഞ്ചാബിന് ബിജെപിയുടെ പ്രചാരണ പരിപാടികൾ 18 മുതൽ

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

പുതിയ വാര്‍ത്തകള്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.