Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഒല ഇലക്ട്രിക് സ്‌കൂട്ടറിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പരാതികളുടെ കെട്ടഴിച്ച് ഉപഭോക്താക്കള്‍

ഒല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കഴിഞ്ഞ ഏതാനും നാളുകളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. തുടക്കത്തില്‍ സ്കൂട്ടറിന്റെ ഗുണമേന്മകള്‍ വര്‍ണ്ണിച്ചുള്ള റിപ്പോര്‍ട്ടുകളായിരുന്നെങ്കില്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉപഭോക്താക്കള്‍ ഒല സ്‌കൂട്ടറുകളെക്കുറിച്ച് പരാതികളാണ് പങ്കുവെയ്‌ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2021, 04:37 pm IST
inBusiness

മുംബൈ: ഒല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കഴിഞ്ഞ ഏതാനും നാളുകളായി  സമൂഹമാധ്യമങ്ങളില്‍  നിറഞ്ഞുനില്‍ക്കുകയായിരുന്നു. തുടക്കത്തില്‍ സ്കൂട്ടറിന്റെ ഗുണമേന്മകള്‍ വര്‍ണ്ണിച്ചുള്ള റിപ്പോര്‍ട്ടുകളായിരുന്നെങ്കില്‍  ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉപഭോക്താക്കള്‍ ഒല സ്‌കൂട്ടറുകളെക്കുറിച്ച് പരാതികളാണ് പങ്കുവെയ്‌ക്കുന്നത്.  

ഒരു ഉപഭോക്താവിന് ലഭിച്ചത് പോറലും പൊട്ടലും നിറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറാണെന്നായിരുന്നു പരാതി. പരാതിപ്പെട്ടതിനെതുടര്‍ന്ന് കേടുപാടുകള്‍ തീര്‍ത്തുകൊടുക്കാമെന്ന് കമ്പനി അവകാശപ്പെട്ടെങ്കിലും ഉപഭോക്താവ് പക്ഷെ വഴങ്ങിയില്ല. താന്‍ പുതിയ സ്‌കൂട്ടറിനാണ് പണം നല്‍കിയതെന്നായിരുന്നു കാര്‍ത്തിക് വര്‍മ്മ എന്ന ഉപഭോക്താവ് ട്വിറ്ററില്‍ പങ്കുവെച്ച പരാതിയില്‍ പറയുന്നത്. 

ഇതേ പരാതിയുമായി നിരവധി ഉപഭോക്താക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സ്‌കൂട്ടറുകള്‍ക്ക് പോറലും പൊട്ടലും ഏറ്റത് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മൂലമാണെന്നാണ് വിതരണക്കാര്‍ നല്‍കുന്ന വിശദീകരണം.  

ബാറ്ററി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 181 കിലോമീറ്റര്‍ വരെ ലഭിക്കുമെന്ന് കമ്പനി അവകാശപ്പെട്ടെങ്കിലും ഈ റേഞ്ച് കിട്ടുന്നില്ലെന്നതാണ് മറ്റൊരു പ്രധാന പരാതി. ചിലര്‍ക്കൊക്കെ ഇടയ്‌ക്ക് വെച്ച് ഓട്ടം നിലച്ചുപോയ സ്‌കൂട്ടര്‍ കെട്ടിവലിച്ച് കൊണ്ടുവരേണ്ട ഗതിയുണ്ടായെന്നും സമൂഹമാധ്യമങ്ങളില്‍ ചില ഉപഭോക്താക്കള്‍ പങ്കുവെച്ച പരാതികള്‍ ചൂണ്ടിക്കാട്ടുന്നു.

സ്‌കൂട്ടറുകളുടെ പാനലുകള്‍ക്കിടയില്‍ ആവശ്യത്തിലധികം വിള്ളലുകള്‍ കാണുന്നു എന്നും ചിലര്‍ പരാതി പറയുന്നു. ഇത് ഉല്‍പാദനപ്രക്രിയയ്‌ക്കിടയിലെ പിശകാണെന്നാണ് പറയപ്പെടുന്നത്. ബ്രേക്ക് പിടിക്കുമ്പോഴുള്ള അസ്വസ്ഥതയായിരുന്നു മറ്റ് ചിലരുടെ പരാതി. ഇത് മൂലം പലരും റിപ്പയര്‍ ആവശ്യപ്പെട്ട് സ്‌കൂട്ടര്‍ കമ്പനിയിലേക്ക് മടക്കി അയച്ചിരിക്കുകയാണ്.

സെമികണ്ടക്ടറുകള്‍ ലഭിക്കുന്നതിനുള്ള കാലതാമസം കാരണം ബുക്ക് ചെയ്ത പലര്‍ക്കും സ്‌കൂട്ടറുകള്‍ ലഭിക്കുന്നത് വൈകുന്നതായും പരാതിയുണ്ട്.  

കമ്പനി ഇതുവരെ രണ്ട് മോഡലുകളാണ് വിപണിയില്‍ ഇറക്കിയിരിക്കുന്നത്- ഒല എസ്1 ഉം ഒല എസ്1 പ്രൊയും. എസ്1 പ്രോയില്‍ 3.97 കിലോവാട്ട് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഇതിന്റെ പരമാവധി വേഗത 115 കിലോമീറ്ററാണ്. ഒറ്റ ചാര്‍ജില്‍ 181 കിലോമീറ്റര്‍ വരെയാണ് കമ്പനി അവകാശപ്പെടുന്നത്. എസ് 1ല്‍ 2.98 കിലോവാട്ട് ബാറ്ററിയാണ്. പരമാവധി വേഗത 90 കിലോമീറ്ററാണ്. ഒറ്റചാര്‍ജില്‍ 121 കിലോമീറ്റര്‍ വരെ പോകാം. എസ്1 ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്യാന്‍ 4 മണിക്കൂര്‍ 48 മിനിറ്റ് എടുക്കും. എസ് 1 പ്രൊ ചാര്‍ജ്ജ് ചെയ്യാന്‍ 6 മണിക്കൂര്‍ 30 മിനിറ്റെടുക്കും.

Tags: Social Mediaസ്‌കൂട്ടര്‍ട്വിറ്റര്‍Ola Scooterഒല ഇല്ക്ട്രിക് സ്‌കൂട്ടര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

Kerala

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

പുതിയ വാര്‍ത്തകള്‍

തുർക്കിയും, പാകിസ്ഥാനും ചതിച്ചു : ഒടുവിൽ നെതന്യാഹുവിന്റെ സഹായം തേടി ; ഇസ്രായേലിനെ സ്വതന്ത്യ്ര രാജ്യമായി പോലും അംഗീകരിക്കാത്ത സൗദിയുടെ ഗതികേട്

മാസം തോറും ഓരോ യുദ്ധക്കപ്പലുകള്‍ പുറത്തിറങ്ങുന്നു; ഏത് യുദ്ധത്തിനും സന്നദ്ധമായി ഇന്ത്യന്‍ നാവികസേന അതിവേഗം ഒരുങ്ങുകയാണ്.

കാളി പൂജ നടത്തിയതിന് ഇസ്ലാമിസ്റ്റുകളുടെ ഭീഷണി : പിന്മാറാതെ കുടുംബത്തോടൊപ്പം ഗണേശ ചതുർത്ഥി ആഘോഷിച്ച് ബംഗ്ലാദേശി ഹിന്ദു ക്രിക്കറ്റ് താരം ലിറ്റൺ ദാസ്

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി

നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ കന്നഡ താരം ഋഷഭ് ഷെട്ടി ഉള്‍പ്പെടെ നിരവധി താരങ്ങള്‍

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍;ഇന്ത്യന്‍ നാവികസേനയും റോയല്‍ ന്യൂസിലാന്‍റ് നേവിയും സാമുദ്രിക സഹകരണം ശക്തമാക്കുന്നു

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌

കണ്ണന് മുന്നിൽ ഇനി നീതി വിളക്ക് ; ഗുരുവായൂരിലെ കോടതി വിളക്കിന് മാറ്റം

ഇഡിയ്‌ക്കെതിരെ പ്രമേയം പാസാക്കി സിപിഎം ; ശക്തമായി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ

‘ നീ തന്ന ഷര്‍ട്ട് ഞാന്‍ മോള്‍ക്ക് പുതച്ചു കൊടുത്തെടാ, അവള്‍ക്ക് ഇഷ്ടപ്പെട്ടതല്ലേ എന്ന് പറഞ്ഞു ; സുരേഷ് ഗോപിയുമായുള്ള ബന്ധത്തിലെ നോവ് പറഞ്ഞ് ഇന്ദ്രൻസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.