തിരുവനന്തപുരം: യുഎപിഎ കേസ് പ്രതി സിദ്ദിഖ് കാപ്പന്റെ പേരില്‍ ഇരവാദവും കണ്ണീരുമായി നടത്തിയ പണപ്പിരിവ് നിന്നു. ദേശീയ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് കാപ്പന്‍ കേസ് എന്താണെന്നു മനസിലായതിനാല്‍ ഇരവാദ വാര്‍ത്തകള്‍ കൊടുക്കുന്നത് അവസാനിപ്പിച്ചു. കാപ്പന്‍ കേസിന്റെ പേരില്‍ ആഘോഷമായ പിരിവു നടത്തിയിരുന്ന കേസ് നടത്തിപ്പുകാരായ കെയുഡബ്ല്യൂജെക്കാര്‍ക്ക് കാപ്പന്റെ പേരു വാര്‍ത്താ തലക്കെട്ടുകളില്‍ നിര്‍ത്താനാകുന്നില്ല. മുഖ്യധാരാ മാധ്യമങ്ങള്‍ തഴഞ്ഞപ്പോള്‍ ചില പോര്‍ട്ടലുകളില്‍ വാര്‍ത്ത പ്ലാന്റു ചെയ്ത് കൊട്ടിഘോഷിക്കാനുള്ള ശ്രമം.
ഓണ്‍ ലൈന്‍ പോര്‍ട്ടല്‍ നല്‍കിയ വാര്‍ത്ത പുതിയ കാര്യമായി അവതരിപ്പിച്ച് ദേശാഭിമാനി സ്വയം ഇളിഭ്യരായി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയായിരുന്ന സിദ്ദിഖ് കാപ്പനെ രാജ്യദ്രോഹക്കേസില്‍ ജയിലില്‍ അടയ്‌ക്കാന്‍ യുപി പൊലീസിന് സഹായകമായത് മലയാള മനോരമ പറ്റ്‌ന ലേഖകന്‍ വി വി ബിനുവിന്റെ മൊഴിയെന്ന് വാര്‍ത്താ പോര്‍ട്ടലായ ‘ദ ജേര്‍ണണലിസ്റ്റ്’ 2020 ഡിസംബര്‍ 23 ന് റിപ്പോര്‍ട്ടു ചെയ്തു. ഇതിനെതിരെ ബിനു കേസുകൊടുത്തു. തുടര്‍ന്ന് പോര്‍ട്ടല്‍ വാര്‍ത്ത പിന്‍വലിച്ചു. ബിനുവിന് പോലീസ് സംരക്ഷണവും നല്‍കി. ആ വാര്‍ത്തയാണ് മഹാകാര്യമായി ദേശാഭിമാനി അവതരിപ്പിച്ചത്.
ഡല്‍ഹിയിലും കേരളത്തിലും പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ പ്രചരിപ്പിക്കുണ്ട്. സഹതാപം കാശായി പിരിക്കാന്‍ ചില ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉള്‍പ്പെടുത്തിയാണു ഗള്‍ഫിലെ പ്രചരണം.
കാപ്പന്‍ അറസ്റ്റിലായ 2020 ഒക്ടോബറില്‍ നിന്നു 2021 ഡിസംബറിലെത്തുമ്പോള്‍ കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രതിഛായയിലുണ്ടായ പരിവര്‍ത്തനം മനസിലാക്കാതെയാണ് സിദ്ദിഖ് കാപ്പന്റെ ഭാര്യയുടെ വിരഹദുഃഖ കദനകഥകള്‍ പിരിവിനായി ഉപയോഗിക്കുന്നത്.. ജോസഫ് മാഷിന്റെ കൈവെട്ടു സംഭവത്തിനു ശേഷം വാഹനാപകട കൊലപാതകങ്ങളില്‍ സ്‌പെഷലൈസ് ചെയ്തിരുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ തനിനിറം 2021ല്‍ വെളിപ്പെട്ടു. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തില്‍ പോപ്പുലര്‍ ഫ്രണ്ട് തല്‍സ്വരൂപം പുറത്തുകാട്ടി.
ആലപ്പുഴയില്‍ നന്ദുവിന്റെ നിഷ്ഠൂര കൊലപാതകത്തോടെ പോപ്പുലര്‍ ഫ്രണ്ട് കാപാലിക രൂപം കാട്ടി. ചാവക്കാട്ടും പാലക്കാട്ടും ആലപ്പുഴയില്‍ വീണ്ടും പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ് സ്‌ക്വാഡുകള്‍ അറകൊല നടത്തി. പ്രതികളെ പിടികൂടാതെ നാടുവിടാന്‍ പൊലീസിന്റെ സഹായമുള്ളപ്പോള്‍ ആരെ പേടിക്കാന്‍.
പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് അല്‍ക്വൈദയിലേക്കുള്ള ദൂരം അധികമില്ലെന്നു കേരള ജനത തിരിച്ചറിഞ്ഞിട്ടും ചില മാധ്യമ വിദ്വാന്മാര്‍ സിദ്ദിഖ് കാപ്പനെ ആട്ടിന്‍ തോലിട്ടു ചുമന്നു നടക്കുന്നതാണ് കഷ്ടം. കാപ്പന്‍ കേസ് രാജ്യത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള നിഗൂഡതകളെല്ലാം പുറത്തു കൊണ്ടുവരാന്‍ കാരണമായെന്ന് ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ പറയുന്നത്. സിദ്ദിഖ് കാപ്പനെയും കൂട്ടാളികളെയും ചോദ്യം ചെയ്തതോടെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഫണ്ട് സമാഹരണം, വിതരണം, ഭീകര പരിശീലനം, ഹിറ്റ് സ്‌ക്വാഡുകള്‍ തുടങ്ങിയവയെ കുറിച്ചെല്ലാം ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. കേരളത്തില്‍ പത്തനാപുരത്തും റാന്നിയിലും പോപ്പുലര്‍ ഫ്രണ്ട് ബോംബു നിര്‍മാണ പരിശീലനം നടത്തിയതിലേക്കു വരെ എത്തിയതു സിദ്ദിഖ് കാപ്പന്‍ കേസിലെ പ്രതികളുടെ മൊഴികളിലൂടെയാണ്.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് മഥുര സെഷന്‍സ് കോടതിയില്‍ നിന്നു കേസ് ലക്‌നൗവിലെ എന്‍ഐഎ പ്രത്യേക കോടതിയിലേക്കു മാറ്റി. സിദ്ദിഖ് കാപ്പനെയും കൂട്ടുപ്രതികളേയും മഥുര ജയിലില്‍ നിന്നു ലക്‌നൗ ജയിലിലേക്കു മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: