Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അപായമണി മുഴക്കുന്ന ചിത്രങ്ങള്‍

രാജേന്ദ്രന്‍ പുല്ലൂര്‍ കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് പുല്ലൂര്‍ സ്വദേശി. തിരുവനന്തപുരം ഗവ. ഫൈന്‍ ആര്‍ട്‌സ് കോളജില്‍ നിന്ന് ചിത്രകലയില്‍ ബിഎഫ്എ ബിരുദം. കേരളത്തിനകത്ത് പതിമൂന്നോളം ഏകാംഗ ചിത്രപ്രദര്‍ശനം നടത്തിയിട്ടുണ്ട്. ദേശീയ, സംസ്ഥാന ചിത്രകലാ ക്യാമ്പുകള്‍: കേന്ദ്ര യുവജന ക്ഷേമ വകുപ്പിന്റെ ദേശീയ ചിത്രകലാ ക്യാമ്പ് (അമൃത് സര്‍, പഞ്ചാബ്), ന്യൂദല്‍ഹിയിലെ ആള്‍ ഇന്ത്യ ഫൈന്‍ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് സൊസൈറ്റിദേശീയ ചിത്രകലാ ക്യാമ്പ്, കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന ചിത്രകലാക്യാമ്പുകള്‍, ചിത്രകലാ പരിഷത്ത് സംസ്ഥാന ചിത്രകലാക്യാമ്പുകള്‍, സംഘമിത്ര സംസ്ഥാന ചിത്രകലാക്യാമ്പ്, കേരള ആര്‍ട് ആന്‍ഡ് ലിറ്ററേച്ചര്‍ അക്കാദമി സംസ്ഥാന ചിത്രകലാക്യാമ്പ്, കേരള കാര്‍ഷിക വകുപ്പ് സംസ്ഥാന ചിത്രകലാ ക്യാമ്പ് തുടങ്ങി ഒട്ടേറെ ചിത്രകലാ ക്യാമ്പുകളില്‍ പങ്കെടുത്തിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുമായി പ്രധാനപ്പെട്ട നിരവധി ചിത്ര പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തിട്ടുമുണ്ട്. പുരസ്‌കാരങ്ങള്‍: രാജാ രവിവര്‍മ്മ സംസ്ഥാന ചിത്രകലാ പുരസ്‌കാരം (2002), ഐഫക്‌സ് സംസ്ഥാന ചിത്രകലാ പുരസ്‌കാരം (2003), കൊല്ലം സിദ്ധാര്‍ത്ഥ ഫൗണ്ടേഷന്‍ സംസ്ഥാന ചിത്രകലാ പുരസ്‌കാരം (2016, 2019), സംസ്ഥാന ഷോര്‍ട്ട് ഫിലിം തിരക്കഥാ പുരസ്‌കാരം (2012).ജൂനിയര്‍ ചേമ്പര്‍ യുവപ്രതിഭാ പുരസ്‌കാരം (2008). കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ആര്‍ട്ടിസ്റ്റ് ക്യുറേറ്റര്‍ ആയി ജോലി ചെയ്യുന്നു. ഭാര്യ ഗായികയായ ലൗലി രാജേന്ദ്രന്‍. മക്കള്‍ നന്ദിത്ത് രാജ്, സൂര്യജിത്ത് രാജ്.

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Dec 27, 2021, 05:45 am IST
in Varadyam

തെയ്യത്തിന് ഒരു ആവാസവ്യവസ്ഥയുണ്ട്. മനുഷ്യനും മൃഗങ്ങളും പക്ഷികളും സസ്യങ്ങളുമടങ്ങുന്ന സകലചരാചരങ്ങളുടെയും നിലനില്‍പിനും പാരസ്പര്യത്തിനും ആധാരമായ ആ ആവാസവ്യവസ്ഥയോട് തെയ്യം ഇഴചേര്‍ന്നു നില്‍ക്കുന്നു. തെയ്യാട്ടത്തട്ടകത്തില്‍ (വടക്കേ മലബാറില്‍ ഇന്നും തെയ്യങ്ങളുറഞ്ഞാടുന്ന ഗ്രാമങ്ങളിലും നഗരങ്ങളിലും) ജീവിക്കുന്നവരെ സംബന്ധിച്ച് അബോധമനസ്സിലോ ഉപബോധമനസ്സിലോ ഉറഞ്ഞിരിക്കുന്ന ഒരു ബോധ്യമാണ് ഈ ആവാസവ്യവസ്ഥയെക്കുറിച്ചുള്ള ധാരണകള്‍. തെയ്യത്തിന്റേതായ ആവാസവ്യവസ്ഥ ഇല്ലാതാവുകയും അവ വികസനത്തിന്റെയോ  നഗരവല്‍കരണത്തിന്റെയോ ഭാഗമായി ഹൈജാക് ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍ തെയ്യത്തെ നെഞ്ചേറ്റുന്ന ഒരുവന്റെ ഉള്ളം നടുങ്ങുന്നത് അതുകൊണ്ടത്രേ. അതേ നടുക്കമാണ് തെയ്യത്തട്ടകത്തില്‍ വേരൂന്നി നിന്ന് ചിത്രങ്ങള്‍ വരയ്‌ക്കുന്ന രാജേന്ദ്രന്‍ പുല്ലൂരിനുമുണ്ടാകുന്നത്.  

ആവാസവ്യവസ്ഥയും ചവുട്ടിനിന്ന മണ്ണും നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന ആകുലത ഈ ചിത്രകാരന്‍ വരച്ച തെയ്യരൂപങ്ങളിലെ മിഴികളില്‍ വായിച്ചെടുക്കാന്‍ കഴിയുന്നു. ഒരു ക്യാമറാ ഷോട്ടില്‍ പ്രേക്ഷകന്‍ ദര്‍ശിക്കുന്ന ഭാവം ആ ഷോട്ടിനോട് ചേര്‍ത്തുവയ്‌ക്കപ്പെടുന്ന മറ്റൊരു ഷോട്ടിനെ അവലംബിച്ചതായിരിക്കും എന്ന, സിനിമയില്‍ മൊണ്ടേഷ് (എഡിറ്റിങ്) എന്ന സങ്കേതത്തിലേക്കുള്ള വഴിതുറന്ന കുളേഷോവ് എഫക്റ്റിലേതു പോലെ സ്വാഭാവികമാണ് അത്. നിര്‍വികാരമായ ഭാവത്തോടെയുള്ള തെയ്യമുഖം വരച്ച്, അതിന്റെ പശ്ചാത്തലം തരിശുനിലങ്ങളോ ഇടിച്ചുനിരത്തപ്പെട്ട മലയോ ഒഴുക്കുനിലച്ച പുഴയോ ആകുമ്പോള്‍ ആ തെയ്യമുഖത്തെ ഭാവം തീര്‍ച്ചയായും ആകുലതയും നിരാശയും നിരാശ്രയത്വവുമൊക്കെ നിറഞ്ഞതാവുന്നു.  

കുളിയന് (ഗുളികന്‍) സ്ഥാനമില്ലാത്ത തെയ്യാട്ടക്കാവുകള്‍ കുറവാണ്. കുളിയനുണ്ടെങ്കില്‍ അവിടെ ചെമ്പകവുമുണ്ടാകും. ചെമ്പകമരത്തിലാണല്ലോ കുളിയന്‍ ഒളിവളരുന്നത്. രാജേന്ദ്രന്റെ ചിത്രങ്ങളില്‍ ചെമ്പകം പൂത്തുലഞ്ഞുനില്‍ക്കുന്നു. പൂത്തുനില്‍ക്കുന്ന ചെമ്പകമരത്തിന്റെ പശ്ചാത്തലത്തില്‍ ദൂരെയായി കാരഗുളികന്‍, ചെമ്പകത്തിനും മുന്നില്‍ മുകള്‍ഭാഗം മാത്രം കാണുന്ന ഒരു കോണ്‍ക്രീറ്റ് പില്ലര്‍. മോപ്പാള (മുഖപ്പാള-മാസ്‌ക്) ധരിച്ചതിനാല്‍ കാരഗുളികന്റെ മുഖഭാവം അറിയാനാവില്ലെങ്കിലും, കാലിനടിയിലെ മണ്ണ് ചോര്‍ന്നുപോകുന്നത് അറിയുന്നതിന്റെ നടുക്കം കാഴ്ചക്കാരന്റെ മനസ്സിലുണ്ടാക്കുന്നുണ്ട് ഫോട്ടോഗ്രാഫിക് ദൃഷ്ടികോണുള്ള ഈ ചിത്രം. മറ്റൊരു ചിത്രത്തില്‍ മേലേരിക്ക് മുന്നില്‍ പീഠമേറി നില്‍ക്കുന്ന കതിവന്നൂര്‍വീരന് കുത്തുവിളക്ക് പിടിക്കുന്ന കനലാടിയുടെ തോളില്‍ ഇറുക്കിപ്പിടിച്ച പ്ലാസ്റ്റിക് വെള്ളക്കുപ്പിയുണ്ട്. മണ്ണ് നികത്തി നിരപ്പാക്കപ്പെട്ട വിശാലസ്ഥലി ‘കാവ്’ എന്ന പരിസരസങ്കല്‍പത്തിന് ബദലായി ഈ ചിത്രത്തിലടക്കം രാജേന്ദ്രന്റെ നിരവധി ചിത്രങ്ങളില്‍ നാം കാണുന്നു.  

ഭീതിദമായ സമകാലീന പാരിസ്ഥിതികാവസ്ഥയെ നമുക്കുമുന്നിലേക്ക് ഇട്ടുതരുന്നതോടൊപ്പം തന്നെ പ്രകൃതിയോട് ചേര്‍ന്നുമാത്രം നിലനില്‍ക്കാന്‍ സാധിക്കുന്ന തെയ്യം ഉയര്‍ത്തുന്ന പ്രതീക്ഷയും നല്‍കുന്നുണ്ട് ഈ ചിത്രങ്ങള്‍. ചിലയിടങ്ങളില്‍ ഉപ്പനെന്നും മറ്റു ചില സ്ഥലങ്ങളില്‍ ചെമ്പോത്ത് എന്നും വിളിക്കുന്ന ചകോരപ്പക്ഷിയും ചെമ്പകം എന്നപോലെ ഒരു ഒബ്‌സഷനാണ് ഈ ചിത്രകാരന്. തവിട്ടുകലര്‍ന്ന ചുവപ്പും കറുപ്പും നിറത്തിലുള്ള ഈ പക്ഷിയുടെ രൂപം രാജേന്ദ്രന്റെ ക്യാന്‍വാസില്‍ പലപ്പോഴും വെളിച്ചപ്പാടിന്റെ രൂപവുമായി സാദൃശ്യപ്പെടുന്നു.  

സമകാലീന പ്രസക്തിയുള്ള ഒരു ആഖ്യാനത്തിന് തെയ്യമെന്ന അനുഷ്ഠാനത്തെ തന്റെ വര്‍ണവിന്യാസങ്ങളിലൂടെ പ്രയോജനപ്പെടുത്തി എന്നതാണ് രാജേന്ദ്രന്‍ പുല്ലൂരിന്റെ ‘രൂപാന്തരം’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രപരമ്പരയുടെ സാംഗത്യം. തെയ്യത്തിലും അതിനെയുള്‍ക്കൊള്ളുന്ന ആവാസവ്യവസ്ഥയിലും ഉണ്ടാകുന്ന രൂപാന്തരത്തെ അടയാളപ്പെടുത്തുകയാണ് ചിത്രകാരന്‍ ചെയ്യുന്നത്. പാരമ്പര്യത്തിനും പ്രകൃതിക്കും വിരുദ്ധമായ സമീപനങ്ങളുടെ ദുരന്തഫലമാണ് ഈ രൂപാന്തരങ്ങള്‍. അവയെ രേഖപ്പെടുത്തുക എന്നത് ഒരു കലാകാരന്റെ കര്‍ത്തവ്യവുമാണ്. ഉറഞ്ഞാടി വെളിച്ചപ്പെട്ട നര്‍ത്തകരില്‍ നിന്ന് കാവുമുറ്റങ്ങളില്‍ മുഴങ്ങിയ പ്രവചനം പോലെ വേരറുക്കപ്പെടുന്ന ഒരു സംസ്‌കാരത്തെയും കുത്തിനോവിക്കപ്പെട്ട പ്രകൃതിയെയും കുറിച്ചുള്ള അപായമണിയാണ് ഈ ചിത്രങ്ങള്‍ മുഴക്കുന്നത്.

Tags: PaintingArtistAnimalപക്ഷികള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

Kerala

വന്യമൃഗവേട്ടയ്‌ക്ക് തോക്കുമായെത്തിയ മൂവര്‍ സംഘം പിടിയില്‍

Thiruvananthapuram

നിര്‍മ്മാണ വൈദഗ്ധ്യവും കലയും സമന്വയിപ്പിച്ച് ലങ്കാഷെയറില്‍ മലയാളി കലാകാരി

Kerala

മുന്‍ഷി ഹരി അന്തരിച്ചു, മരണം റോഡരികില്‍ കുഴഞ്ഞു വീണ്

Environment

500 കിലോ ഭാരമുള്ള പക്ഷി : മുട്ടയ്‌ക്ക് കോഴിമുട്ടകളുടെ 160 ഇരട്ടി വലുപ്പം : എവിടെയാണ് ആ ആനപ്പക്ഷി ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.