Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ആലത്തൂര്‍ എസ്റ്റേറ്റ്‌ ഇനി സര്‍ക്കാരിനു സ്വന്തം; വാന്‍ ഇംഗൻ വിൽപത്രം എഴുതിയിരുന്നില്ല, ദത്തുപുത്രന്റെ അവകാശവാദങ്ങൾ കോടതി തള്ളി

ഈശ്വര്‍ വ്യാജ രേഖകള്‍ ചമച്ച് ആലത്തൂര്‍ എസ്റ്റേറ്റും മൈസൂരുവില്‍ വാന്‍ ഇംഗനുണ്ടായിരുന്നു സ്വത്തുക്കളും തട്ടിയെടുക്കുകയായിരുന്നുവെന്ന് പിന്നീട് തെളിയുകയുണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2021, 03:10 pm IST
in Wayanad
ആലത്തൂര്‍ എസ്റ്റേറ്റ്‌

ആലത്തൂര്‍ എസ്റ്റേറ്റ്‌

കല്‍പ്പറ്റ: മാനന്തവാടി താലൂക്കിലെ തൃശിലേരി വില്ലേജില്‍ അന്തരിച്ച ബ്രിട്ടീഷ് പൗരന്‍ ജുബര്‍ട്ട് വാന്‍ ഇംഗന്റെ ഉടമസ്ഥതയിലായിരുന്ന കാട്ടിക്കുളം ആലത്തൂര്‍ എസ്റ്റേറ്റ്  1964ലെ അന്യംനില്‍പ്പും കണ്ടുകെട്ടലും നിയമം അനുസരിച്ചു പിടിച്ചെടുത്തതിനെതിരായ അപ്പീല്‍ സര്‍ക്കാര്‍ തള്ളി. ഭൂമി തിരികെ കിട്ടുന്നതിനു വാന്‍ ഇംഗന്റെ ദത്തുപുത്രന്‍ എന്നവകാശപ്പെടുന്ന മൈസൂരു സ്വദേശി മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വര്‍ സമര്‍പ്പിച്ച അപ്പീലാണ് വിശദമായ പരിശോധകള്‍ക്കും വാദം കേള്‍ക്കലിനും ശേഷം   തള്ളിയത്.  

211 ഏക്കര്‍ വരുന്ന ആലത്തൂര്‍ എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയായി പ്രഖ്യാപിച്ച് 2018 ഏപ്രില്‍ 21നു അന്നത്തെ ജില്ലാ കലക്ടര്‍ എസ്.സുഹാസ് പുറപ്പെടുവിച്ച ഉത്തരവ് സര്‍ക്കാര്‍ ശരിവെച്ചു. വാന്‍ ഇംഗനും സഹോദരങ്ങളായ ഒലിവര്‍ ഫിനെസ് മോറിസ്, ജോണ്‍ ഡെ വെറ്റ് ഇംഗന്‍ എന്നിവര്‍ക്കും അവകാശപ്പെട്ടതായിരുന്നു ആലത്തൂര്‍ എസ്റ്റേറ്റ്.  ഇതില്‍ മോറിസ് ഓഹരി മറ്റു രണ്ടു പേര്‍ക്കുമായി കൈമാറി. ജോണിന്റെ മരണശേഷമാണ് എസ്റ്റേറ്റ് പൂര്‍ണമായും ജൂബര്‍ട്ട് വാന്‍ ഇംഗന്റെ ഉടമസ്ഥതയിലായത്. ആലത്തൂര്‍ എസ്റ്റേറ്റില്‍ 33.5 ഏക്കര്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുവാദത്തോടെ വാന്‍ ഇംഗന്‍  2005ല്‍ കോഴിക്കോടുള്ള ലോഡ് സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് ടൂറിസം കമ്പനിക്ക് വിറ്റിരുന്നു. ബാക്കി ഭൂമിയാണ് അവകാശികളില്ലാതെ 2013 മാര്‍ച്ചില്‍ മരിച്ച വാന്‍ ഇംഗന്റെ ദത്തുപുത്രനെന്ന് അവകാശപ്പെടുന്ന മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വറിന്റെ കൈവശത്തിലെത്തിയത്.  

2006 ഫെബ്രുവരി രണ്ടിന് മാനന്തവാടി സബ്‌രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത 267/2006 നമ്പര്‍ ദാനാധാരം അനുസരിച്ചായിരുന്നു ഇത്. ഈശ്വര്‍ വ്യാജ രേഖകള്‍ ചമച്ച് ആലത്തൂര്‍ എസ്റ്റേറ്റും മൈസൂരുവില്‍ വാന്‍ ഇംഗനുണ്ടായിരുന്നു സ്വത്തുക്കളും തട്ടിയെടുക്കുകയായിരുന്നുവെന്ന് പിന്നീട് തെളിയുകയുണ്ടായി. അവകാശികളില്ലാതെ മരിക്കുന്ന വിദേശപൗരന്റെ സ്വത്ത് രാജ്യത്തെ നിയമം അനുസരിച്ച് സര്‍ക്കാരില്‍ നിക്ഷിപ്തമാകേണ്ടതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ആലത്തൂര്‍ എസ്റ്റേറ്റ് അന്യംനില്‍പ്പ് വസ്തുവായി പ്രഖ്യാപിക്കുന്നതിനു മാനന്തവാടി സബ്കലക്ടര്‍ 2013 സെപ്റ്റംബര്‍ ഒമ്പതിനു ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. അന്യംനില്‍പ്പ് നടപടികള്‍ ആരംഭിച്ച ജില്ലാ ഭരണകൂടം എസ്റ്റേറ്റില്‍ ആര്‍ക്കെങ്കിലും അവകാശവാദം ഉണ്ടെങ്കില്‍  ഉന്നയിക്കുന്നതിനു 2017  നവംബറില്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.  ഇതേത്തുടര്‍ന്ന് മൈക്കിള്‍ ഈശ്വറും വാന്‍ ഇംഗന്റെ കുടുംബാംഗമെന്നു പറയപ്പെടുന്ന  ബ്രിട്ടീഷ് വനിത മെറ്റില്‍ഡ റോസ്മണ്ട് ഗിഫോര്‍ഡും എസ്റ്റേറ്റില്‍ ഉടമാവകാശം ഉന്നയിച്ചു. ഇവര്‍ അഭിഭാഷകര്‍ മുഖേന ഉന്നയിച്ച വാദങ്ങളും സമര്‍പ്പിച്ച രേഖകളും  ഉടമാവകാശം തെളിയിക്കാന്‍ ഉതകുന്നതല്ലെന്നു കണ്ട് ജില്ലാ കലക്ടര്‍ തള്ളുകയാണ് ഉണ്ടായത്.  

ഇതിനു പിന്നാലെ മൈക്കിള്‍ ഈശ്വര്‍ കേരള ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും കലക്ടറുടെ നിലപാട് ശരിവെക്കുന്ന ഉത്തരവാണുണ്ടായത്. ദി ജനറല്‍ ക്ലോസസ് ആക്ട്, ദി ഗാര്‍ഡിയന്‍ ആന്‍ഡ് വാര്‍ഡ്‌സ് ആക്ട്, ദി ട്രാന്‍സ്ഫര്‍ ഓഫ് പ്രോപ്പര്‍ട്ടി ആക്ട്, ദി ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്, ദി ഇന്ത്യന്‍ എവിഡന്‍സ് ആക്ട്, റിസര്‍വ് ബാങ്ക് സര്‍ക്കുലറുകള്‍, ഇംഗ്ലണ്ടിലെ ദത്തെടുപ്പു നിയമങ്ങള്‍ എന്നിവയും പരിശോധിച്ചാണ് ആലത്തൂര്‍ എസ്റ്റേറ്റ് സര്‍ക്കാരില്‍ നിക്ഷിപ്തമാകേണ്ടതാണെന്നു ജില്ലാ കലക്ടര്‍ കണ്ടെത്തിയത്. അവകാശികള്‍ ഇല്ലാതിരുന്ന വാന്‍ ഇംഗന്‍ വില്‍പത്രം എഴുതാതെയാണ് മരിച്ചതെന്നും രേഖകളുടെ പരിശോധനയില്‍ കലക്ടര്‍ക്ക് ബോധ്യമായിരുന്നു. വയനാട്ടില്‍ ആദ്യമായാണ് ഇത്രയധികം സ്ഥലം അന്യംനില്‍പ്പും കണ്ടുകെട്ടലും നിയമപ്രകാരം സര്‍ക്കാര്‍ ഉടമസ്ഥതയിലായത്.

Tags: courtസര്‍ക്കാര്‍Alathoor Estate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

India

ആളുമാറിപ്പോയെന്ന് കോടതിയില്‍ കുറ്റസമ്മതം, രാഹുല്‍ ഗാന്ധിയുടെ മാപ്പപേക്ഷ സ്വീകരിച്ച് മാനനഷ്ടക്കേസ് തീര്‍പ്പാക്കി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി

Entertainment

ലിസ്റ്റിന്‍ സ്റ്റീഫന്റെ ആവശ്യം തളളി, നിവിന്‍ പോളിയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ മധ്യസ്ഥത പറ്റില്ലെന്ന് കോടതി

India

ടെലിഗ്രാമിന്റെ വിലക്കിന് മതിയായ കാരണങ്ങളുണ്ട്, കേസ് അടിയന്തരമായി കേള്‍ക്കാന്‍ ദല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു

പുതിയ വാര്‍ത്തകള്‍

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.