Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നടുക്കുന്ന ഓര്‍മകളും സംഘമെന്ന തണലും; ഹൃദയത്തില്‍ തൊട്ട് ബെന്നിയുടെ കുറിപ്പ്

അമ്മ മണല്‍ പണിക്കും, ഇഷ്ടിക കളത്തിലും മറ്റും കൂലിവേല ചെയ്താണ് ജീവിച്ചിരുന്നത്. ബെന്നിയുടെ സഹോദരന്‍ രണ്ടാം വയസില്‍ പനിയെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ശരിയായ ചികിത്സ ലഭിക്കാതെയാണ് മരണത്തിന് കീഴടങ്ങിയത്. സഹോദരന്റെ ഓര്‍മയ്‌ക്കായി സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ റെന്നിയെന്ന തന്റെ പേര് ബെന്നിയെന്നാക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2021, 11:20 pm IST
inKerala
ബെന്നിയും അച്ഛൻ റപ്പായിയും

ബെന്നിയും അച്ഛൻ റപ്പായിയും

ചാലക്കുടി: ചെങ്കൊടി കണ്ടാല്‍ രോമാഞ്ചം വരുന്ന കാലമായിരുന്നു അന്ന്. ഇന്ന് കൊലപാതക രാഷ്‌ട്രീയത്തിന്റെ നടുക്കുന്ന ഓര്‍മകളുടേതും. അക്ഷരമുറയ്‌ക്കും മുന്‍പെ മനസില്‍ പതിഞ്ഞത് ഇങ്കിലാബിന്റെ ഈരടികളായിരുന്നെങ്കില്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറം ആ പാര്‍ട്ടിയെ കുറിച്ചോര്‍ക്കുമ്പോള്‍ വലിയ നടുക്കം മാത്രമാണ് മേലൂര്‍ കോക്കാടന്‍ ബെന്നിയില്‍ അവശേഷിക്കുന്നത്. കൊലപാതക രാഷ്‌ട്രീയവും അച്ഛന്റെ ഓര്‍മകളും നീറ്റലുള്ള ഓര്‍മകളാണെന്ന് ബെന്നി ഫേയ്‌സ്ബുക്കിലെ കുറിപ്പില്‍ പറയുന്നു.

മേലൂരില്‍ പാര്‍ട്ടിയുടെ കേഡറായിരുന്നു ബെന്നിയുടെ അച്ഛന്‍ കോക്കാടന്‍ റപ്പായി. പാര്‍ട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച റപ്പായി മേലൂരിലെ ഇരട്ട കൊലപാതകത്തില്‍ ഒന്നാം പ്രതിയാവുകയയായിരുന്നു. ഇതോടെ റപ്പായിയുടെ കുടുംബം അനാഥമായി. തിരിഞ്ഞ് നോക്കാന്‍ പോലും ആരും തയ്യാറായില്ല. കേസിനും മറ്റുമായി അക്കാലത്ത് പാര്‍ട്ടി വലിയ പരിവുകളും മറ്റും നടത്തിയിരുന്നെങ്കിലും കുടുംബത്തിന് യാതൊരു സഹായവും ലഭിച്ചിരുന്നില്ല.

അമ്മ മണല്‍ പണിക്കും, ഇഷ്ടിക കളത്തിലും മറ്റും കൂലിവേല ചെയ്താണ് ജീവിച്ചിരുന്നത്. ബെന്നിയുടെ സഹോദരന്‍ രണ്ടാം വയസില്‍ പനിയെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ശരിയായ ചികിത്സ ലഭിക്കാതെയാണ് മരണത്തിന് കീഴടങ്ങിയത്.  സഹോദരന്റെ ഓര്‍മയ്‌ക്കായി സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ റെന്നിയെന്ന തന്റെ പേര് ബെന്നിയെന്നാക്കുകയായിരുന്നു.

നായനാര്‍ മുഖ്യമന്ത്രിയായി വന്നതോടെ ശിക്ഷയിളവ് നല്കി എട്ട് വര്‍ഷത്തിന് ശേഷം ജയില്‍ മോചിതനായെങ്കിലും റപ്പായി പതുക്കെ പാര്‍ട്ടിയോട് വിട പറഞ്ഞു.  അക്കാലത്തെ ഓര്‍മകളും ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തിലേക്ക് അകൃഷ്ടനായതുമെല്ലാം ബെന്നി ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ.  

ബെന്നിയുടെ നാലാം വയസിലാണ് അച്ഛന്‍ കൊലപാതകിയാവുന്നത്. കെ.ആര്‍ ഗൗരിയമ്മയും, എം.വി. രാഘവനുമെല്ലാം വീട്ടില്‍ വന്നതും അമ്മയേയും അഞ്ചു വയസുകാരനായ എന്നേയും ആശ്വസിപ്പിച്ചതുമെല്ലാം മനസിലുണ്ടിപ്പോഴും. പാര്‍ട്ടിക്ക് വേണ്ടി ജീവിച്ച അച്ഛനെ പോലുള്ള നിരപരാധികളുടെ കുടുംബങ്ങളെ മൃഗീയമായി വേട്ടായാടുന്ന പോലീസ് ഗൂണ്ടകള്‍ക്കെതിരെ വലിയ ആവേശത്തോടെ എംവിആര്‍ പ്രസംഗിക്കുന്നതുമെല്ലാം ഇന്നും ഓര്‍മയിലുണ്ട.് അഞ്ചാം ക്ലാസില്‍ കല്ലൂകുത്തി യുപി സ്‌കൂളില്‍ പഠിക്കുമ്പോഴും ഞാന്‍ ആകെ അസ്വസ്ഥനായിരുന്നു. ഒരു ദിവസം ക്ലാസില്‍ കയറാതെ ചാലക്കുടിയിലേക്ക്  പോവുകയായിരുന്നു. അന്നെനിക്ക് ചാലക്കുടിയില്‍ അറിയാവുന്നത് സിപിഎമ്മിന്റെ ഏരിയ കമ്മിറ്റിയാഫീസും, കോടതിയുമായിരുന്നു. വിശപ്പും ദാഹവും സഹിച്ച് എങ്ങോട്ടെന്നില്ലാതെ നടന്നിരുന്ന ഞാന്‍ ഒടുവില്‍ കണ്ണംമ്പുഴ അമ്പലത്തിനടുത്തെത്തി. രാവിലെയൊന്നും കഴിക്കാതെ നടക്കുകയായിരുന്ന എനിക്ക് നല്ലത് പോലെ വിശപ്പും ദാഹവും വന്നപ്പോള്‍ വേറെയൊന്നും ആലോചിക്കാതെ നേരെ കണ്ട ഒരു ഓടിട്ട വീട്ടിലേക്ക് കയറി ചെല്ലുകയായിരുന്നു. അവിടെ കണ്ട പ്രായമായ വല്ല്യമ്മയോട് കുടിക്കാന്‍ കുറച്ച് വെള്ളം ആവശ്യപ്പെട്ടു. അവര്‍ വെള്ളത്തോടൊപ്പം കഴിക്കാന്‍ ഭക്ഷണവും നല്കി. ഈ ദാഹം തീര്‍ക്കലാണ് എന്റെ ജീവിതത്തിലെ വഴിതിരാവായത്. ആ വല്ല്യമ്മയായിരുന്നു അംബുജാക്ഷി ടീച്ചര്‍. അന്നത്തെ കാലത്ത് ബിജെപിയുടെ സജീവ പ്രവര്‍ത്തകയായിരുന്നു ടീച്ചര്‍.  

ടീച്ചറുടെ വീട് പിന്നീട് ആര്‍എസ്എസിന്റെ കാര്യലയമാവുകയായിരുന്നു. എന്റെ അവസ്ഥ കണ്ട ടീച്ചര്‍ എല്ലാ കാര്യങ്ങളും ചോദിച്ചു മനസിലാക്കി. പോകാന്‍ നേരത്ത് ബസിന് പോകാന്‍ 20 രൂപയും അന്നെനിക്ക് തന്നു. അന്നത്തെ കാലത്ത് 20 രൂപ വലിയൊരു തുകയായിരുന്നു. അന്ന് ഇഷ്ടിക കളത്തില്‍ പണിക്ക് പോയാല്‍ അമ്മക്ക് കിട്ടുന്ന കൂലിയും അതായിരുന്നു.  

മറ്റൊരാളില്‍ നിന്ന് അര്‍ഹതയില്ലാത്ത പണം സ്വീകരിക്കരുതെന്ന അച്ഛന്റെ വാക്കുകള്‍ ഓര്‍ത്തപ്പോള്‍ ടീച്ചറെ പണം തിരിച്ച് ഏല്‍പ്പിച്ചു. കാരണം പറഞ്ഞപ്പോള്‍ ടീച്ചറും സമ്മതിക്കുകയായിരുന്നു. സമീപത്തുള്ള ബസ് സ്റ്റാന്റില്‍ വന്ന് ടീച്ചര്‍ മേലൂരിലേക്കുള്ള ബസില്‍ കയറ്റി വിട്ടതെല്ലാം ഇപ്പോഴും വലിയ ഓര്‍മകളാണ്. പിന്നീട് ഇടക്കിടക്ക് ടീച്ചറെ കാണാന്‍ ഞാന്‍ അവിടെ പോകുമായിരുന്നു. അവര്‍ പറഞ്ഞു തന്ന മഹാഭാരതത്തിലേയും രാമയണത്തിലേയും കഥകള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. ടീച്ചറാണ് സംഘമെന്ന വലിയ പ്രസ്ഥാനത്തെ എനിക്ക് പരിചയപ്പെടുത്തി തന്നത്.വ്യക്തികളെ നല്ല രീതിയില്‍ രൂപപ്പെടുത്തിയെടുക്കുന്നതിന് സംഘത്തിന്റെ ശാഖകള്‍ക്ക് കഴിയുമെന്ന തിരിച്ചറിവാണ് എന്നേയും സ്വയം സേവകനാക്കിയത്. ഹൈസ്‌കൂള്‍ പഠന സമയത്ത്  എബിവിപിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.  

മേലൂരില്‍ സിപിഎമ്മിനു വേണ്ടി ജയില്‍ വാസം അനുഭവിക്കുന്ന കോക്കാടന്‍ റപ്പായിയുടെ മകന് സംഘത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍  ധൈര്യം നല്കിയിരുന്നത് അക്കാലത്ത് സിപിഎം വിട്ട് വന്ന പട്ടലി മോഹനന്‍ ചേട്ടനായിരുന്നു. അംബൂജാക്ഷി ടീച്ചറും സംഘവുമാണ് എന്നെ ഞാനാക്കിയത്. അല്ലെങ്കില്‍ ഞാനും അപ്പനെ പോലെ ഒരാളായി ജീവിതം നശിപ്പിച്ചുകളയുമായിരുന്നു. ബെന്നി കുറിക്കുന്നു.

Tags: ആര്‍എസ്എസ്cpmBennyMeloor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.