Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

കഥ നിറയെ മല്ലിപ്പൂക്കള്‍

മല്ലിപ്പൂക്കള്‍ വിതാനിച്ച വഴിയോരങ്ങളിലൂടെയുള്ള യാത്രയില്‍ നിറയെ വര്‍ത്തമാനങ്ങളാണ്. വീട്ടില്‍ പുറംപണിക്കെത്തുന്നവര്‍ക്കൊപ്പം ചമ്രം പടിഞ്ഞിരുന്ന് കേട്ടതും പറഞ്ഞതുമായ കഥകളുടെ വര്‍ത്തമാനങ്ങള്‍... നാട്ടിടവഴികളുടെ, പൊട്ടുതൊട്ട സന്ധ്യകളുടെ, കണ്ണില്‍ പ്രണയമൊളിപ്പിച്ചവരുടെ, പറയാന്‍ മടിച്ച് ചിരകാലം ഉള്ളില്‍ പേറിയ രഹസ്യങ്ങളുടെയൊക്കെ നാട്ടുവര്‍ത്തമാനങ്ങള്‍... നമ്മുടെ കഥാലോകത്തുനിന്ന് ഇത്തരം വര്‍ത്തമാനങ്ങള്‍ പടിയിറങ്ങിപ്പോയിട്ട് എത്രയോ കാലമായി... മനുഷ്യജീവിതം ഏകാംഗലോകവിഭ്രമങ്ങളുടെ കാമനകളിലേക്ക് ചുരുണ്ടുകൂടിയ പുതിയ കാലത്ത് ലഹരി പൂക്കുന്ന ജടിലസാഹിത്യം കഥയെ കീഴ്പ്പെടുത്തിയപ്പോഴാണ് വായനക്കാരന് ഈ വര്‍ത്തമാനങ്ങളുടെ നാട്ടുസൗന്ദര്യം നഷ്ടമായത്.

എം. സതീശന്‍byഎം. സതീശന്‍
Dec 19, 2021, 05:00 am IST
inLiterature

മല്ലിപ്പൂക്കള്‍ വിതാനിച്ച വഴിയോരങ്ങളിലൂടെയുള്ള യാത്രയില്‍ നിറയെ വര്‍ത്തമാനങ്ങളാണ്. വീട്ടില്‍ പുറംപണിക്കെത്തുന്നവര്‍ക്കൊപ്പം ചമ്രം പടിഞ്ഞിരുന്ന് കേട്ടതും പറഞ്ഞതുമായ കഥകളുടെ വര്‍ത്തമാനങ്ങള്‍… നാട്ടിടവഴികളുടെ, പൊട്ടുതൊട്ട സന്ധ്യകളുടെ, കണ്ണില്‍ പ്രണയമൊളിപ്പിച്ചവരുടെ, പറയാന്‍ മടിച്ച് ചിരകാലം ഉള്ളില്‍ പേറിയ രഹസ്യങ്ങളുടെയൊക്കെ നാട്ടുവര്‍ത്തമാനങ്ങള്‍… നമ്മുടെ കഥാലോകത്തുനിന്ന് ഇത്തരം വര്‍ത്തമാനങ്ങള്‍ പടിയിറങ്ങിപ്പോയിട്ട് എത്രയോ കാലമായി… മനുഷ്യജീവിതം ഏകാംഗലോകവിഭ്രമങ്ങളുടെ കാമനകളിലേക്ക് ചുരുണ്ടുകൂടിയ പുതിയ കാലത്ത് ലഹരി പൂക്കുന്ന ജടിലസാഹിത്യം കഥയെ കീഴ്പ്പെടുത്തിയപ്പോഴാണ് വായനക്കാരന് ഈ വര്‍ത്തമാനങ്ങളുടെ നാട്ടുസൗന്ദര്യം നഷ്ടമായത്.

വ്യാഖ്യാനങ്ങളില്‍ ജീവിക്കുന്ന വര്‍ത്തമാനകാല കഥയ്‌ക്ക് വലിയ തിരുത്താവുകയാണ് വള്ളുവനാടന്‍ കഥകളിലൂടെ ഹൃയം കവരുന്ന രജനിസുരേഷിന്റെ ഈ വര്‍ത്തമാനങ്ങള്‍. കഥാകാരിയുടെ ജന്മനാടായ ത്രാങ്ങാലി എന്ന പേര് തന്നെ ഗൃഹാതുരത ത്രസിക്കുന്ന ഒന്നാണ്. ഈ കഥകളത്രയും പിറന്നത് സ്വപ്‌നലോകത്തല്ല, പച്ചമണ്ണിലാണെന്ന് വിളിച്ചുപറയുന്നുണ്ട് മല്ലിപ്പൂഗന്ധം വിടര്‍ത്തിയ കഥകളുടെ വഴിയോരങ്ങള്‍.

ചങ്ങമ്പറയനും നല്ലമ്പറച്ചിയും തിയ്യത്തനയും മണ്ണുടയോനും ശൈലാടനും വെള്ളിയാങ്കല്ലിലെ രായിപ്പെണ്ണും വേശുവും ചേറ്റടിയനും ചൊക്കത്തൊടി കറുത്തയുടെ മകന്റെ മകള്‍ കന്നല്‍ക്കാര്‍വേണി നീലിയും പുറമ്പോക്കില്‍ ചാള കെട്ടി ജീവിക്കുന്ന കരിമിഴിയാള്‍ മയിലയുമൊക്കെ നിറഞ്ഞ ഇരുപത്തഞ്ച് വര്‍ത്തമാനങ്ങള്‍… പ്രണയവും മരണവും ജീവിതവും തുടിക്കുന്നവ… ഇടവഴികളും മച്ചിന്‍പുറവും ചന്തയും മണ്‍ചാളകളും അനങ്ങന്‍മലയുടെ താഴ്വാരവും പടര്‍ന്നു നില്‍ക്കുന്ന പടല്ക്കാടിന്റെ മറവുകളുമൊക്കെ ഏറ്റുപറയുന്നവ… ഇത്രയേറെ നാട്ടുചന്തമുള്ള കഥകള്‍ വായനയുടെ ലോകത്തെ അതിസുന്ദരഭൂതകാലത്തേക്ക് നയിക്കുന്നവയാണ്.

കഥ പറച്ചിലിന്റെ തനിമയും വശ്യതയുമേറെ വശമുണ്ട് ത്രാങ്ങാലിക്കാരി രജനി സുരേഷിന്. അതിലേറെ പിന്നിട്ട വഴികളോട് അടക്കാനാവാത്ത അനുരാഗവുമുണ്ട്. അതുകൊണ്ടാണ് കഥയുടെ വഴിയോരങ്ങളില്‍ പെയ്യുന്ന വര്‍ത്തമാനങ്ങള്‍ക്ക് വള്ളുവനാടന്‍ നനവേറുന്നത്. കഥയിലൂടെ, നാട്ടുജീവിതങ്ങളിലൂടെ, കൊച്ചുകൊച്ചു വിഭ്രമങ്ങളിലൂടെ ഭൂമിയുടെ എക്കാലത്തെയും ജീവിതമാണ് രജനിസുരേഷ് പറയുന്നത്. ‘ഞാറ്റടി’ ഒരു വെറും കഥയല്ലാതാവുന്നത് അങ്ങനെയാണ്. ഞാറ്റുകണ്ടങ്ങളുടെ സമൃദ്ധമായ പച്ചനിറം കുഞ്ഞുമൊളയന്‍ മാത്രമല്ല വായനക്കാരനും കാണുന്നത് ആ പശ്ചാത്തലത്തിലാണ്.

കുംഭാരക്കുടിലുകള്‍ നിരന്നു നില്‍ക്കുന്ന ഇട്ട്ള് (കുംഭാരന്‍), കുറ്റിച്ചെടികളും വൃക്ഷങ്ങളും ഇടതിങ്ങി വളര്‍ന്നുനില്‍ക്കുന്നതിനാല്‍ വേനലിന്റെ നീറ്റല്‍ അനുഭവപ്പെടാത്ത വഴികള്‍ (കന്നല്‍ക്കാര്‍വേണിയാള്‍), ത്രാങ്ങാലിയിലെ ഇട്ട്ളിന്റെ രണ്ടുഭാഗവും പടുത്തുയര്‍ത്തിയ ഉരുളന്‍ കല്ലുകള്‍ (ഇട്ട്ള്)…. നിറയെയുണ്ട് ഇത്തരം ഗ്രാമവീഥികളുടെ ചിത്രണങ്ങള്‍… മണ്ണില്‍ ഉല്ലസിച്ച് ജീവിക്കുകയും ആ ജീവിതത്തെ എക്കാലവും ഒപ്പം കൊണ്ടുനടക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് മാത്രം കഴിയുന്നതാണ് ഈ കഥ പറച്ചില്‍… ഈ നാട് ഒരിക്കല്‍ സുന്ദരഗ്രാമങ്ങളുടെ നാടായിരുന്നു എന്ന് ഓര്‍മ്മിപ്പിക്കുന്ന കഥകളാണ് രജനി സുരേഷിന്റേതെന്ന് അവതാരികയില്‍ കഥാകൃത്ത് ശത്രുഘ്നന്‍ പറഞ്ഞുവയ്‌ക്കുന്നത് മല്ലിപ്പൂക്കള്‍ വിതാനിച്ച വഴിയോരങ്ങളുടെ ആകെത്തുകയാണ്. ഓരോ വരിയിലും ഓരോ വാക്കിലും പോലും വള്ളുവനാട് തുടിക്കുന്നതാണ് ആ ശൈലി.

ഈ കഥകള്‍ നാളെയും തുടരുന്ന വര്‍ത്തമാനങ്ങളാണ്. ഇടവഴികള്‍ ഇല്ലാതാകുന്ന കാലത്തും നാട്ടിറമ്പുകളിലെ കഥ പറച്ചിലുകള്‍ അവസാനിക്കില്ല. പിന്നില്ല്യേ… എന്ന് വിളിച്ച് രഹസ്യം പോലെ പൊടിപ്പും തൊങ്ങലും ചാലിച്ച് പറയുന്ന കഥകളില്‍ പതിര് പൊതിഞ്ഞ നേരിന്റെ കതിരുകളുണ്ടാകും. അതില്‍ പ്രകൃതിയും ഗ്രാമവും നാട്ടുകാരും കൂട്ടുകാരും ഉണ്ടാവും, പട്ടിണിയും പ്രണയവും  വിജയവും തോല്‍വിയും ജനനവും മരണവും ഉണ്ടാകും. നാട് നഗരമാവുമ്പോഴും ഇതൊന്നും അവസാനിക്കാത്തതിനാല്‍ കഥയുടെ വഴിയോരങ്ങളത്രയും മല്ലിപ്പൂ വിതാനിച്ചിട്ടുണ്ടാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.