Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉപ്പിനങ്ങാടി പോലീസ് സ്‌റ്റേഷന്‍ ആക്രമണം; മതതീവ്രവാദികള്‍ക്കെതിരെ കെപിഡിഎല്‍ ചുമത്തി; പത്ത് പോപ്പുലര്‍ ഫ്രണ്ടുകാര്‍ അറസ്റ്റില്‍; കടുപ്പിച്ച് കര്‍ണാടക

പ്രതികള്‍ക്കെതിരെ ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കര്‍ണാടക പ്രിവന്‍ഷന്‍ ഓഫ് ഡിസ്ട്രക്ഷന്‍ ആന്‍ഡ് ലോസ് ഓഫ് പ്രോപ്പര്‍ട്ടി ആക്ട് (കെപിഡിഎല്‍) സെക്ഷന്‍ 2 (എ) പ്രകാരവും ചുമത്തിയതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പുത്തൂര്‍ സബ് ഡിവിഷനില്‍ വരുന്ന ജില്ലയിലെ നാല് താലൂക്കുകളില്‍ ഇന്നലെ അര്‍ദ്ധരാത്രി വരെ സിആര്‍പിസി സെക്ഷന്‍ 144 പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2021, 09:33 pm IST
in Kerala

ബെംഗളൂരു: ഉപ്പിനങ്ങാടി പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ പത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഡിസംബര്‍ 14ന് ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂര്‍ താലൂക്കിലെ ഉപ്പിനങ്ങാടി പോലീസ് സ്‌റ്റേഷന് മുന്നില്‍ പിഎഫ്‌ഐ  എസ്ഡിപിഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമാവുകയും ഇവരുടെ ആക്രമണത്തില്‍ പത്തോളം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.  

ഇതുമായി ബന്ധപ്പെട്ടാണ് പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാന്‍ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച പിഎഫ്‌ഐ  എസ്ഡിപിഐ നേതാവ് മുസ്തഫ ഉള്‍പ്പെടെയുള്ള മൂന്ന് മതനേതാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് 200 ഓളം പിഎഫ്‌ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിക്കാന്‍ ശ്രമിച്ചിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. മുന്‍കൂട്ടി ആക്രമണത്തിന് സജ്ജരായി എത്തിയ പ്രവര്‍ത്തകര്‍ ആംബുലന്‍സില്‍ കത്തി, കഠാര, മറ്റ് മൂര്‍ച്ചയേറിയ ആയുധങ്ങള്‍ എന്നിവ കരുതിയിരുന്നു. പോലീസും പിഎഫ്‌ഐ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പത്തോളം പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി നാട്ടുകാര്‍ക്കും പരിക്കേറ്റിരുന്നു.  

കൂടാതെ പ്രതിഷേധക്കാര്‍ ഒരു വനിതാ കോണ്‍സ്റ്റബിളിനെ ആക്രമിക്കുകയും ഇവരെ ഉപദ്രവിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. ഉദ്യോഗസ്ഥയുടെ യൂണിഫോം വലിച്ചുകീറി അവരെ കൊലപ്പെടുത്താനും ശ്രമിച്ചു. മറ്റ് പോലീസ് ഉദ്യോഗസ്ഥരെ അവരുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ നിന്നും പ്രതിഷേധക്കാര്‍ തടഞ്ഞു. നിലവില്‍ പരിക്കേറ്റ ഉദ്യോഗസ്ഥര്‍ പുത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍  ചികിത്സയിലാണ്.

പ്രതികള്‍ക്കെതിരെ ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കര്‍ണാടക പ്രിവന്‍ഷന്‍ ഓഫ് ഡിസ്ട്രക്ഷന്‍ ആന്‍ഡ് ലോസ് ഓഫ് പ്രോപ്പര്‍ട്ടി ആക്ട് (കെപിഡിഎല്‍) സെക്ഷന്‍ 2 (എ) പ്രകാരവും ചുമത്തിയതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പുത്തൂര്‍ സബ് ഡിവിഷനില്‍ വരുന്ന ജില്ലയിലെ നാല് താലൂക്കുകളില്‍ ഇന്നലെ അര്‍ദ്ധരാത്രി വരെ സിആര്‍പിസി സെക്ഷന്‍ 144 പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അതേസമയം അറസ്റ്റ് മറയാക്കി സംസ്ഥാനത്ത് വ്യാപക കലാപത്തിനാണ് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്തിരിക്കുന്നത്.  

സംഭവത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരെ സബ് ഇന്‍സ്‌പെക്ടര്‍ പ്രസന്നകുമാറും പരാതി നല്‍കിയിരുന്നു.  ഇന്നലെ മുതല്‍ ദക്ഷിണ കന്നഡ ജില്ലയിലെ തീരമേഖലകളില്‍ പിഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. റാലികളുടെ മറവില്‍ വലിയ ആക്രമണങ്ങള്‍ നടത്താന്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് സൂചന ലഭിച്ചിരിക്കുന്നതിനാല്‍ ജില്ലയിലുടനീളം കര്‍ശന പോലീസ് പെട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ഐപിസി 143,147,148,332 504, 427 353 307, 149, കെപിഡിഎല്‍ ആക്ട് സെക്ഷന്‍ 2(എ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Tags: കര്‍ണ്ണാടകIÀ-®m-SI s]m-eokvബസവരാജ് ബൊമ്മെpfiകേസ്arrest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

News

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

India

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

India

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

Kerala

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.