Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കുതിരാന്‍: രണ്ടാം തുരങ്കം ഈ മാസം തുറക്കും, വൈദുതീകരണ ജോലികള്‍ 70 ശതമാനം പൂര്‍ത്തിയായി, കൈവരികളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു

തൃശുര്‍ ഭാഗത്ത് ടണലിന് തൊട്ടുമുമ്പ് ഗതാഗത നിയന്ത്രണത്തിനുള്ള കലുങ്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. തുരങ്കത്തിനുള്ളില്‍ എക്‌സോസ്റ്റ് ഫാനുകള്‍ സ്ഥാപിച്ച് കഴിഞ്ഞു. അഞ്ചിടത്ത് രണ്ട് എക്‌സോസ്റ്റുകള്‍ വീതമാണ് സ്ഥാപിച്ചട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2021, 12:35 pm IST
inThrissur

തൃശ്ശൂര്‍: കുതിരാന്‍ രണ്ടാം തുരങ്കം  ഈമാസം അവസാനത്തോടെ ഗതാഗതത്തിനായി തുറന്ന് കൊടുക്കും. ഇരട്ട തുരങ്കങ്ങളില്‍ തൃശൂര്‍ ഭാഗത്തേക്കുള്ള തുരങ്കപ്പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. ടണലിന്റെ കോണ്‍ക്രീറ്റിങ് ലൈനിങ് വര്‍ക്കുകള്‍ പൂര്‍ത്തിയായി. ഉള്‍ഭാഗത്ത് തറ കോണ്‍ക്രീറ്റിങ് നടത്തി കഴിഞ്ഞു. തുരങ്കത്തിനുള്ളില്‍ വൈദുതീകരണ ജോലികള്‍ 70 ശതമാനം പൂര്‍ത്തിയായി. ഏഴു ദിവസത്തിനുള്ളില്‍ ഈ ജോലികള്‍ മുഴുവനായും പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ പറഞ്ഞു.  

അഗ്നിരക്ഷാസേനാ സംവിധാനങ്ങള്‍ സ്ഥാപിക്കുന്ന ജോലികളും ആരംഭിച്ചു. ഇരുവശത്തുമുള്ള കൈവരികളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.  തൃശുര്‍ ഭാഗത്ത് ടണലിന് തൊട്ടുമുമ്പ് ഗതാഗത നിയന്ത്രണത്തിനുള്ള കലുങ്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. തുരങ്കത്തിനുള്ളില്‍ എക്‌സോസ്റ്റ് ഫാനുകള്‍ സ്ഥാപിച്ച് കഴിഞ്ഞു. അഞ്ചിടത്ത് രണ്ട് എക്‌സോസ്റ്റുകള്‍ വീതമാണ് സ്ഥാപിച്ചട്ടുള്ളത്.

 സെന്‍സറുകള്‍ വഴി  പ്രവര്‍ത്തിക്കുന്ന എക്‌സോസ്റ്റുകള്‍ പൊടിപടലങ്ങളും പുകയും പുറംതള്ളും. തുരങ്കത്തിനകത്തെ കാര്‍ബണ്‍ ഡയോക്‌സൈഡ്, പൊടിയുടെ സാന്നിധ്യം, കാറ്റിന്റെ ഗതി, താപനില തുടങ്ങിയ അറിയുന്നതിന് സെന്‍സറുകളും സ്ഥാപിച്ചിട്ടുണ്ട്. തുരങ്കത്തിലെ ഡ്രൈനേജുകളുടെ പണി പൂര്‍ത്തിയായി. റോഡ് മാര്‍ക്ക് ചെയ്യുന്ന ജോലികള്‍ ഉടന്‍ തുടങ്ങും. പ്രധാന പൈപ് ലൈനിന്റെ വെല്‍ഡിങ് ജോലികള്‍ അവസാനഘട്ടത്തിലെത്തി. തുരങ്കത്തില്‍ 10.5 മീറ്റര്‍ വീതിയുള്ള കോണ്‍ക്രീറ്റ് റോഡിലെ മൂന്ന് മീറ്റര്‍ ഭാഗം പണികളും പൂര്‍ത്തിയായി. തുരങ്കത്തിനുള്ളില്‍ പെയിന്റിങ് ജോലികളും ചെയ്യാനുണ്ട്.  

300 മീറ്റര്‍ ഇടവിട്ട് രണ്ട് തുരങ്കങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ചെറിയ തുരങ്കപാതകളുടെ നിര്‍മാണവും കഴിഞ്ഞു. തുരങ്കത്തില്‍ എന്തെങ്കിലും തസ്സമുണ്ടായാല്‍ വഴിതിരിച്ചു വിടുന്നതിനാണിത്. ഈ പാതയ്‌ക്ക് 10 മീറ്റര്‍ ഉയരവും 7.5 മീറ്റര്‍ വീതിയുമുണ്ട്. രണ്ടു തുരങ്കങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടനാഴിയുടെ പ്രവേശന ഭാഗത്ത് ഗാന്‍ട്രി കോണ്‍ക്രീറ്റിങ് സാധ്യമല്ലാത്തതിനാല്‍ പാറയുടെ ബലക്ഷയം കണക്കിലെടുത്ത് ഇരുമ്പ് കമ്പികള്‍ കയറ്റി ബലപ്പെടുത്തുന്ന ജോലികളും കംപ്രസര്‍ ഉപയോഗിച്ച് കോണ്‍ക്രീറ്റിങ് അടക്കമുള്ള പണികളും ഇതോടൊപ്പം നടത്തുന്നുണ്ട്. ഈ ജോലികള്‍ കൂടി കഴിഞ്ഞാല്‍ ഫയര്‍ഫോഴ്‌സിന്റെ പരിശോധനകള്‍ നടക്കും.  

കുതിരാന്‍ മലയെ തുരന്ന് 920 മീറ്ററിലാണ് തുരങ്കം നിര്‍മ്മിച്ചിട്ടുള്ളത്. തുരങ്കമുഖം ഉള്‍പ്പെടെ കൃത്യമായ ദൂരം ഒരു കിലോമീറ്റര്‍. 14 മീറ്റര്‍ വീതിയിലാണ് ഇരട്ട തുരങ്കത്തിന്റെ നിര്‍മ്മാണം. പത്തു മീറ്ററാണ് ഉയരം. തുരങ്കങ്ങള്‍ തമ്മില്‍ 20 മീറ്റര്‍ അകലവുമുണ്ട്. ഇരുമ്പു പാലം ഭാഗത്തുനിന്ന് ആരംഭിച്ച് കുതിരാന്‍ ക്ഷേത്രത്തിന് താഴെ വഴുക്കുംപാറയിലാണ് തുരങ്കം അവസാനിക്കുന്നത്. വന്‍ കരിമ്പാറക്കെട്ടുകള്‍ നിറഞ്ഞ കുതിരാന്‍മലയിലെ നാലുകിലോമീറ്ററോളം വരുന്ന ഗതാഗതക്കുരുക്ക് ഇരട്ട തുരങ്കത്തോടെ ഇല്ലാതാകും. കുതിരാനിലെ ഇരട്ട തുരങ്കങ്ങളില്‍ പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കപ്പാത ജൂലൈ 31 നാണ് ഗതാഗതത്തിന് തുറന്ന് കൊടുത്തത്.

Tags: വൈദ്യുതിതുരങ്കംKuthiran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ; ആശങ്കയ്‌ക്ക് ആക്കം കൂട്ടി കനത്ത മഴ, വിദഗ്‌ദ്ധർ സ്ഥലത്തെത്തി

Kerala

കുതിരാന്‍ ദേശീയപാതയിലെ സ്വര്‍ണ കവര്‍ച്ച; പ്രതികളെ പറ്റി സൂചനകള്‍ ലഭിച്ചെന്ന് പൊലീസ്

Kerala

കുതിരാന്‍ ഒന്നാംതുരങ്കം അടച്ചു, നാല് മാസം ഗതാഗത നിയന്ത്രണം

News

കുതിരാനില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരു മരണം, ഗര്‍ഭിണി ഉള്‍പ്പടെ അഞ്ചു പേര്‍ക്ക് പരിക്ക്

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.