Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുഖം മിനുക്കി വാരണാസി; കാശി വിശ്വനാഥ ടെര്‍മിനല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; ചടങ്ങില്‍ സാക്ഷിയാകാന്‍ മുഖ്യമന്ത്രിമാര്‍ പുണ്യ നഗരിയിലേയ്‌ക്ക്

ദ്വാദശ ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നായ കാശിയുടെ സൗന്ദര്യവത്കരണവും വികസന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായതായി കേന്ദ്ര മന്ത്രി കിഷന്‍ റെഡ്ഡി അറിയിച്ചു.

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Dec 8, 2021, 01:21 pm IST
inIndia

ന്യൂദല്‍ഹി: കാശി ക്ഷേത്ര നഗരിയുടെ വികസന ചരിത്രത്തിലെ നാഴികക്കല്ലായ കാശി വിശ്വനാഥ ഇടനാഴി പൂര്‍ത്തിയായി. കാശി വിശ്വനാഥ ധാം സമര്‍പ്പണം  പ്രധാനമന്ത്രി നരേന്ദ്ര മോദി 13ന് നിര്‍വഹിക്കും. ബിജെപി മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടേയും സാന്നിധ്യത്തിലാണ് ചടങ്ങ്. ഗംഗയിലൂടെ പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രിമാര്‍ ബോട്ട് യാത്ര നടത്തും. വൈകിട്ട് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ബിജെപി ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരും ചേര്‍ന്ന് ഗംഗാ ആരതി നടത്തും.

ദ്വാദശ ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നായ കാശിയുടെ സൗന്ദര്യവത്കരണവും വികസന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായതായി കേന്ദ്ര മന്ത്രി കിഷന്‍ റെഡ്ഡി അറിയിച്ചു. ദിവ്യ കാശി-ഭവ്യ കാശി എന്ന ചടങ്ങില്‍  സംന്യാസി ശ്രേഷ്ഠന്മാരും  പ്രമുഖരും പതിനായിരക്കണക്കിന് ഭക്തരും പങ്കെടുക്കും. 13 മുതല്‍ ജനുവരി 14ന് മകരസംക്രാന്തി വരെ രാജ്യമെങ്ങും വിവിധ പരിപാടികളോടെ വിശ്വനാഥ ധാം സമര്‍പ്പണം ആഘോഷിക്കും. 13ന് എല്ലാ ജ്യോതിര്‍ലിംഗങ്ങളിലും പരിപാടികള്‍ നടക്കും.  

കാശിയിലെ ഉദ്ഘാടന പരിപാടികളുടെ തത്സമയ ദൃശ്യങ്ങള്‍ 51,000 കേന്ദ്രങ്ങളില്‍ എല്‍ഇഡി സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. ഹൈന്ദവ ഗുരുക്കന്മാരെയും ആത്മീയ നേതാക്കളെയും സംന്യാസിമാരെയും പുരോഹിതന്മാരെയും ചടങ്ങില്‍ ആദരിക്കും.

ഇന്നും നാളെയും രാജ്യമെങ്ങും ബിജെപി പ്രവര്‍ത്തകര്‍ പ്രഭാത ഭേരിയുമായി ദിവ്യകാശി-ഭവ്യകാശി പരിപാടിയുടെ പ്രചാരണം നടത്തും. 10, 11, 12 തീയതികളില്‍ എല്ലാ ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും മത സ്ഥാപനങ്ങളിലും ബിജെപിയുടെ നേതൃത്വത്തില്‍ ശുചീകരണ യജ്ഞം നടത്തും. അഞ്ചു ലക്ഷം വീടുകളില്‍ ദിവ്യകാശി-ഭവ്യ കാശി ബുക്ക് ലെറ്റുകളും പ്രസാദവും എത്തിക്കും. കാശിയില്‍ ഒരാഴ്ചത്തെ ശുചീകരണ യജ്ഞമാണ്.

14ന് ബിജെപി മുഖ്യമന്ത്രിമാരുടെ  സമ്മേളനം

ന്യൂദല്‍ഹി: 14ന് കാശിയില്‍ ബിജെപി മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും പങ്കെടുക്കുന്ന പ്രത്യേക സമ്മേളനം നടക്കും. പ്രധാനമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനും  പങ്കെടുക്കുന്ന സമ്മേളനത്തില്‍ വികസന മാര്‍ഗ്ഗരേഖ പ്രധാനമന്ത്രി മുന്നോട്ടു വയ്‌ക്കും. മൂന്നു ദിവസത്തെ സാംസ്‌ക്കാരിക പ്രവാസത്തിനായി കാശിയിലേക്ക് എത്തിച്ചേരാനാണ് എല്ലാ മുഖ്യമന്ത്രിമാര്‍ക്കും ബിജെപി നല്‍കിയ നിര്‍ദേശം.

ജനുവരി 12ന് വിവേകാനന്ദ ജയന്തി ദിനത്തില്‍ യുവ സമ്മേളനവും കാശിയില്‍ ചേരുന്നുണ്ട്. ഡിസംബര്‍ 17ന് കേന്ദ്ര നഗര വികസന മന്ത്രാലയവും യുപി സര്‍ക്കാരും ചേര്‍ന്ന് രാജ്യത്തെ മേയര്‍മാരുടെ പ്രത്യേക സമ്മേളനം കാശിയില്‍ സംഘടിപ്പിച്ചിട്ടുണ്ട്. 23ന് ഓര്‍ഗാനിക് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട സെമിനാറില്‍ പ്രധാനമന്ത്രി കാശിയില്‍ പങ്കെടുക്കും. കാര്‍ഷിക മേഖലയുമായും കൃഷിക്കാരുമായും ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനങ്ങള്‍ ഇവിടെയുണ്ടാകും.

Tags: ക്ഷേത്രംKashi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

India

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

India

കാശി വിശ്വനാഥന്റെ മണ്ണിൽ 130 അടി ഉയരത്തിൽ ശിവലിംഗം ; വാരണസിയിൽ ഒരുക്കുന്നത് ആത്മീയതയും, ആധുനിക സൗകര്യങ്ങളും ചേരുന്ന ഹൈടെക് ഓക്സിജൻ പാർക്ക്

India

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

Kerala

വാരാണസി വീഴുമോ? ജോൺ ഡിറ്റോ ചോദിക്കുന്നു, ബദ്‌ലഹേമിൽനിന്ന്…

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.