Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാകിസ്ഥാനില്‍ ശ്രീലങ്കന്‍ മാനേജരെ പച്ചക്ക് കത്തിച്ച സംഭവം: ശ്രീലങ്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി ഇമ്രാന്‍; 900 പേര്‍ക്കെതിരെ കേസ്; 235 പേര്‍ അറസ്റ്റില്‍

പാകിസ്ഥാനില്‍ ശ്രീലങ്കന്‍ മാനേജരെ പച്ചക്ക് കത്തിച്ച സംഭവത്തില്‍ ശ്രീലങ്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സംഭവത്തില്‍ 900 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 235 പേരെ അറസ്റ്റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2021, 08:45 pm IST
inWorld

ഇസ്ലാമബാദ്:പാകിസ്ഥാനില്‍ ശ്രീലങ്കന്‍ മാനേജരെ പച്ചക്ക് കത്തിച്ച സംഭവത്തില്‍ ശ്രീലങ്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി പാക് പ്രധാനമന്ത്രി  ഇമ്രാന്‍ ഖാന്‍. സംഭവത്തില്‍ 900 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 235 പേരെ അറസ്റ്റ് ചെയ്തു. 

രാജ്‌കോ ഇന്‍ഡസ്ട്രീസ് എന്ന ഗാര്‍മെന്‍റ്ഫാക്ടറിയിലെ എക്‌സ്‌പോര്‍ട്ട് മാനേജരാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട പ്രിയന്ത കുമാര. തീവ്രവാദസംഘടനയായ തെഹ്‌റീക്-ഇ- ലബ്ബായിക് എന്ന സംഘടനയുടെ ഒരു പോസ്റ്റര്‍ പ്രിയന്ത കീറിയതാണ് പ്രകോപനത്തിന് കാരണമായത്. ഫാക്ടറി ജീവനക്കാര്‍ ഇതോടെ ഒന്നടങ്കം പ്രിയന്ത കുമാരയെ മര്‍ദ്ദിക്കുകയും പിന്നീട് പച്ചയ്‌ക്ക് കത്തിക്കുകയുമായിരുന്നു.

സംഭവം മൂടിവെക്കാനായിരുന്നു ആദ്യം പാകിസ്ഥാൻ ശ്രമിച്ചത്. എന്നാൽ ശ്രീലങ്കയിൽ നിന്നും സമ്മർദ്ദം ശക്തമായി. ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോതബായ രാജപക്സെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ക്രൂരവിധിയേറ്റുവാങ്ങിയ പ്രിയന്ത കുമാരയുടെ ഭാര്യയും പാകിസ്ഥാന്‍ സര്‍ക്കാരിനോട് പ്രതികളെ ശിക്ഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെ പാകിസ്ഥാന്‍ സര്‍ക്കാരിന്റെയും ഇമ്രാന്‍ഖാന്റെയും മേല്‍ സമ്മര്‍ദ്ദം ശക്തമായി. ഇതോടെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പാകിസ്ഥാൻ നിർബ്ബന്ധിതരായി. നൂറുകണക്കിന് ആളുകളാണ്  കുമാരയെ അടിച്ച് അവശനാക്കിയശേഷം പച്ചയ്‌ക്ക് തീകൊളുത്തിക്കൊന്നത്. ഇവരില്‍ പലരും അതിതീവ്രസംഘടനയായ തെഹ്റീക് ഇ ലബ്ബായിക് എന്ന സംഘടനയിലെ പ്രവര്‍ത്തകരാണ്. ഇമ്രാന്‍ സര്‍ക്കാര്‍ തന്നെ തെഹ്റീക് ഇ ലബ്ബായിക്കിന്റെ അതിക്രമങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങി നില്‍ക്കുന്ന സ്ഥിതിവിശേഷമാണ്. ഇനിയും കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്.  

302,297,201,427,431,157,149 വകുപ്പുകള്‍ ചുമത്തിയാണ് രാജ്‌കോ ഇന്‍ഡസ്ട്രീസിലെ ജീവനക്കാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭീകരവാദ വിരുദ്ധ നിയമപ്രകാരവും കേസ് ചുമത്തിയിട്ടുണ്ട്. ഉഗ്ഗോകി സ്‌റ്റേഷന്‍ ഹൗസ് ഓഫീസറായ അര്‍മഗന്‍ മക്താണ് കേസെടുത്തിരിക്കുന്നത്. ശ്രീലങ്കന്‍ മാനേജരെ കത്തിക്കുന്നതിന് മുന്‍പ് ഫാക്ടറി ജീവനക്കാരുടെ ആള്‍ക്കൂട്ടം അതിക്രൂരമായി പീഢിപ്പിച്ചതായി പറയുന്നു. വസീറാബാദ് റോഡില്‍വെച്ചായിരുന്നു ആള്‍ക്കൂട്ട ആക്രമണം നടന്നത്. വേണ്ടത്ര പൊലീസുകാരില്ലാത്തതിനാല്‍ നിസ്സാഹയരായിരുന്നുവെന്ന് പൊലീസുദ്യോഗസ്ഥന്‍ അര്‍മഗന്‍ മക്ത് പറഞ്ഞു.

അറസ്റ്റ് ചെയ്ത 235 പേരില്‍ ചിലര്‍ പ്രിയന്തയെ ആക്രമിച്ചവരാണ്. മറ്റ് ചിലര്‍ സാക്ഷികളും ചിലര്‍ സംഭവത്തിന്റെ വീഡിയോ മൊബൈലില്‍ പകര്‍ത്തിയവരുമാണ്. സംഭവത്തിന് ശേഷം ഒളിവില്‍പോയ പ്രധാനപ്രതികളായ മൊഹമ്മദ് തല്‍ഹയും ഫര്‍ഹാന്‍ ഇദ്രീസും നേരത്തെ അറസ്റ്റിലായിരുന്നു.

ഇനിയും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനുണ്ട്. സംബ്രിയാല്‍, ദസ്‌ക, പസരൂര്‍ തെഹ്‌സില്‍ ഉള്‍പ്പെടെയുള്ള സമീപഗ്രാമങ്ങളില്‍ പൊലീസ് റെയ്ഡുകള്‍ നടത്തി. ഫാക്ടറി അടച്ചുപൂട്ടി. ജീവനക്കാര്‍ അറസ്റ്റില്‍ നിന്നും രക്ഷപ്പെടാന്‍ ഒളിവിലാണ്.

Tags: imran khanശ്രീലങ്കMob Lynchingപ്രിയന്ത കുമാരpakistan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യഥാര്‍ത്ഥത്തിലുള്ള എസ് സിഒ നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോ. ഇതില്‍ ഇടത്ത് നിന്ന് ഒമ്പതാമത് മാത്രമാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സ്ഥാനം. ചുവന്ന വളയത്തിനുള്ളില്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്
India

എന്തൊരു അധപതനം, എസ് സിഒ നേതാക്കളില്‍ മോദി ഉള്‍പ്പെടെ അഞ്ച് പേരെ വെട്ടിമാറ്റി പാക് പ്രധാനമന്ത്രിയെ നടുക്ക് പ്രതിഷ്ഠിച്ച് പാകിസ്ഥാന്റെ കള്ളഫോട്ടോ

പാകിസ്ഥാനില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തെക്കുറിച്ച് യുഎന്‍ പ്രസിദ്ധീകരിച്ച പ്രതീമാത്മക ചിത്രം (ഇടത്ത്)
India

ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി, മുസ്ലിമിന് വിവാഹവും കഴിച്ചുകൊടുത്തു

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

World

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

India

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിദ്യാധിരാജ പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് മന്ത്രി കെ. മുരളീധരന്‍ സമ്മാനിക്കുന്നു

വിദ്യാധിരാജ പുരസ്‌കാരം പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് സമ്മാനിച്ചു

സ്വിറ്റ്സറിന്റെ അത്യാധുനിക ബാറ്ററി- ഇലക്ട്രിക് ടഗ്ഗ് യാനങ്ങളുടെ നിര്‍മാണം ആരംഭിച്ചു

ഉജ്ജയിന്‍ നാരായണ്‍ ധാം ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ പര്‍വ് 2026ല്‍ ഡോ. ഗൗരിപ്രിയയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഭരതനാട്യം

ശ്രീകൃഷ്ണ-കുചേല സൗഹൃദകഥയുമായി ഭരതനാട്യസംഘം ഉജ്ജയിനില്‍

കാന്തപുരത്തിന്റെ പ്രസ്താവന മതരാഷ്‌ട്രവാദത്തിന്റെ ആദ്യ വെടിയൊച്ച: പി.കെ. കൃഷ്ണദാസ്

പുതുതലമുറ കാന്തപുരത്തിന്റെ മുഖത്ത് തുപ്പും: അബ്ദുള്ളക്കുട്ടി

മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് 28-ാമത് ലോക നാളികേര ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി രാംനാഥ് ഠാക്കൂറിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉപഹാരം സമര്‍പ്പിക്കുന്നു. കൃഷിമന്ത്രി ടി. സിദ്ദിഖ് സമീപം

നാളികേര ഗവേഷണ പാര്‍ക്ക് പരിഗണനയില്‍: കേന്ദ്രമന്ത്രി

ഉപയോക്താക്കളുടെ ശ്രദ്ധയ്‌ക്ക്!! വെള്ളിയാഴ്ച ഒരു മണിക്കൂറോളം യുപിഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ

ജന്മഭൂമി രാമകഥ ദേശീയ കോണ്‍ക്ലേവ് രക്ഷാധികാരിയായുള്ള ക്ഷണക്കത്ത് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ഡി. മാവൂത്തിന് ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ കൈമാറുന്നു

രാമകഥാ കോണ്‍ക്ലേവ്: രക്ഷാധികാരിയായി എംജി വിസിയും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.