Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മഹാമാരിക്ക് മതം കുത്തിവയ്‌ക്കുന്നവര്‍

കൊവിഡ് വാക്‌സിനെടുക്കാത്ത അധ്യാപക-അനധ്യാപകരുടെ പേരുവിവരങ്ങള്‍ പുറത്തുവിടുമെന്ന പ്രഖ്യാപനത്തില്‍നിന്ന് വിദ്യാഭ്യാസമന്ത്രി പുറകോട്ടുപോയത് വളരെ ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2021, 05:00 am IST
in Editorial

കൊവിഡ് വാക്‌സിനെടുക്കാത്ത അധ്യാപക-അനധ്യാപകരുടെ പേരുവിവരങ്ങള്‍ പുറത്തുവിടുമെന്ന പ്രഖ്യാപനത്തില്‍നിന്ന് വിദ്യാഭ്യാസമന്ത്രി പുറകോട്ടുപോയത് വളരെ ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വാക്‌സിനെടുക്കാത്തവരുടെ ജില്ല തിരിച്ചുള്ള കണക്കു മാത്രം മന്ത്രി പുറത്തുവിട്ടത് സ്വാഭാവികമാണെന്ന് ആരും കരുതുന്നില്ല. എന്തുകൊണ്ടാണ് ഇങ്ങനെയൊരു നിലപാട് മാറ്റമെന്ന് വിദ്യാഭ്യാസമന്ത്രി വിശദീകരിക്കാന്‍ മടിക്കുന്നതില്‍നിന്നുതന്നെ ആരോ ഇക്കാര്യത്തില്‍ ശക്തമായ ഇടപെടല്‍ നടത്തിയതായാണ് മനസ്സിലാക്കേണ്ടത്. പേരു വെളിപ്പെടുത്താതിരിക്കുക മാത്രമല്ല, മറ്റു ചില കാര്യങ്ങളിലും മന്ത്രി പിന്നോട്ടുപോയിരിക്കുന്നു. ആരോഗ്യകാരണങ്ങളാല്‍ വാക്‌സിന്‍ എടുക്കാത്തവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോ, അല്ലാത്തവര്‍ ആഴ്ചതോറും ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ നല്‍കണമെന്നും, ഇതിനു തയ്യാറല്ലെങ്കില്‍  കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നുമാണ് മന്ത്രി കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്നത്. ഇതും വേണ്ടെന്നുവച്ചിരിക്കുന്നു. ഇവര്‍ക്ക് ശമ്പളമില്ലാത്ത അവധി നല്‍കാനാണ് തീരുമാനം. ഇതില്‍ ഒരു വിഭാഗം അധ്യാപകര്‍ സന്തോഷത്തിലുമാണ്. അവധിക്കാലത്ത് ട്യൂഷന്‍ ഉള്‍പ്പെടെ മറ്റ് ജോലികള്‍ ചെയ്ത് പണമുണ്ടാക്കാമല്ലോ. കേരളത്തില്‍ മാത്രം കൊവിഡ് വ്യാപനവും മരണവും കൂടുന്നതില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് അയച്ച റിപ്പോര്‍ട്ടില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. മഹാരാഷ്‌ട്ര കഴിഞ്ഞാല്‍ കേരളത്തിലാണ് കൊവിഡ് രോഗികള്‍ കുറയാതിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വാക്‌സിനെടുക്കാത്തവരുടെ പേരുകള്‍ മറച്ചുപിടിക്കുന്ന സര്‍ക്കാര്‍ പൊതുസമൂഹത്തോട് വലിയ തെറ്റ് ചെയ്യുന്നത്.

ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്‌സിനെടുക്കാത്തവര്‍ ചുരുക്കമായിരിക്കും. വാക്‌സിനെടുക്കാത്ത പലരും മതപരമായ വിശ്വാസത്തിന്റെ പേരു പറഞ്ഞാണ് അങ്ങനെ ചെയ്യുന്നത്. വാക്‌സിനെടുക്കാത്തവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ മന്ത്രി വെളിപ്പെടുത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ മലപ്പുറത്തുനിന്നുള്ളവരാണ്. മന്ത്രി പേരു വെളിപ്പെടുത്തിയില്ലെങ്കിലും ഇതില്‍നിന്നുതന്നെ ഇവര്‍ ആരൊക്കെയെന്ന് വ്യക്തമാണ്. ഇതിനിടെ മറ്റൊരു വസ്തുത കാണാതെ പോകരുത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപകരുടെ എണ്ണം മന്ത്രി പുറത്തുവിട്ടിട്ടില്ല. ഇവരുടെ കണക്കെടുത്തിട്ടുണ്ടോ. എടുത്തിട്ടും പുറത്തുവിടാതിരിക്കുന്നതാണോ എന്നൊക്കെ അറിയേണ്ടതാണ്. മതവിശ്വാസത്തിന്റെ പേരില്‍ ശാസ്ത്രത്തിനു നേര്‍ക്ക് മുഖംതിരിച്ചു നില്‍ക്കുന്നവര്‍ നിയന്ത്രിക്കുന്ന നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. അവിടങ്ങളിലുള്ള അധ്യാപകരും മറ്റു ജീവനക്കാരും മാനേജ്‌മെന്റിനെ പിണക്കി വാക്‌സിന്‍ എടുക്കുമെന്ന് കരുതാനാവില്ല. ഇവരെക്കൂടി ചേര്‍ത്താല്‍ വാക്‌സിന്‍ എടുക്കാത്തവരുടെ എണ്ണം വളരെ കൂടുതലായിരിക്കും. ഇതുകൊണ്ടാണോ മൊത്തം കണക്കുകള്‍ പുറത്തുവിടാതിരുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രീയ ബോധം വളര്‍ത്തേണ്ടവരും, അവര്‍ പൊതുസമൂഹത്തില്‍ എങ്ങനെ മാതൃകാപരമായി പെരുമാറണമെന്ന് പഠിപ്പിക്കേണ്ടവരുമാണ് അധ്യാപകര്‍. ഇതിന് കടകവിരുദ്ധമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരുടെ കൈകളിലേക്ക് വിദ്യാര്‍ത്ഥികളെ വിട്ടുകൊടുത്താല്‍ വളര്‍ന്നുവരുന്ന തലമുറയുടെ ഭാവിയും, സമൂഹത്തോടുള്ള അവരുടെ കാഴ്ചപ്പാടും എന്തായിരിക്കുമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ.

കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ ഒരുവിഭാഗമാളുകള്‍ ഒരുതരത്തിലുള്ള നിയന്ത്രണങ്ങളും പാലിക്കാന്‍ തയ്യാറല്ലായിരുന്നു. മതപരമായ കാരണങ്ങള്‍ പറഞ്ഞായിരുന്നു ഇതും. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്ന സംഭവങ്ങള്‍ പോലുമുണ്ടായി. പല പ്രദേശങ്ങളിലും രോഗം പരത്തുന്നതില്‍ ഇവര്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. ഇതിന്റെ തുടര്‍ച്ചയാണ് വാക്‌സിനെടുക്കാനുള്ള മടിയും. കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്നു കൊടുക്കുന്നത് തങ്ങളെ വന്ധ്യംകരിക്കാനുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് വിശ്വസിച്ച് അത് തടയുന്ന ഇസ്ലാമിക മതമൗലികവാദികള്‍ ലോകത്തുണ്ട്. കൊവിഡ് വാക്‌സിന്റെ കാര്യത്തിലും ഇക്കൂട്ടര്‍ ഭാരതത്തിലുള്‍പ്പെടെ പ്രചാരണം നടത്തി ആളുകളെ പിന്തിരിപ്പിക്കുകയുണ്ടായി. ഭക്ഷണത്തില്‍ തുപ്പുന്നതും ഓതുന്നതുമൊക്കെ നല്ല കാര്യമാണെന്ന് കരുതുന്ന ഇക്കൂട്ടര്‍ക്ക് കേരളത്തിന്റെ ഭരണസംവിധാനത്തില്‍ നിര്‍ണായക സ്വാധീനമാണുള്ളത്. ഹലാല്‍ ജിഹാദിനെ പിന്തുണച്ച് സംസ്ഥാനത്തിന്റെ ഭരണാധിപന്‍തന്നെ രംഗത്തുവരാനുള്ള കാരണവും ഇതാണ്. വാക്‌സിനെടുക്കാത്തവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നതില്‍നിന്ന് വിദ്യാഭ്യാസമന്ത്രിയെ വിലക്കിയതും മുഖ്യമന്ത്രിയാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വളരെ അസ്വാസ്ഥ്യജനകമായ ഒരു അവസ്ഥയാണിതെന്ന് പറയേണ്ടിതില്ലല്ലോ. ഒരു മതേതര സംവിധാനത്തില്‍ നിരുത്‌സാഹപ്പെടുത്തുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യേണ്ട ശക്തികളുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി സമൂഹത്തിന്റെ പൊതുനന്മയെ അട്ടിമറിക്കുന്ന രീതിയാണിത്. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വരവ് ജനങ്ങളെ ഭീതിപ്പെടുത്തുമ്പോള്‍ രോഗപ്രതിരോധം മതശക്തികള്‍ക്ക് അടിയറ വയ്‌ക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും. കക്ഷിരാഷ്‌ട്രീയ നേട്ടങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഇത്തരം ആപല്‍ക്കരമായ നയനിലപാടുകളില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

Kerala

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

India

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

India

രാഹുൽ ഗാന്ധി ദുര്യോധനനെപ്പോലെ പെരുമാറുന്നു , അഖിലേഷാകട്ടെ ദുശ്ശാസനനും ; കോൺഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും പുഷ്‌കർ സിംഗ് ധാമി

World

കഴിവ് മുഴുവൻ പുറത്തെടുത്തിട്ടില്ല ; ഇസ്രായേലിനെതിരായ പോരാട്ടത്തിൽ തങ്ങളുടെ മിസൈൽ ശേഷി പൂർണ്ണമായി ഉപയോഗിച്ചിട്ടില്ലെന്ന് ഇറാൻ

പുതിയ വാര്‍ത്തകള്‍

‘ഒരു ബിജെപി പ്രവർത്തകൻ പോലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ മണ്ണിൽ ബാബറി മസ്ജിദ് ഉയരില്ല , ഞങ്ങൾ അതിന് അനുവദിക്കില്ല ‘

കുടുംബ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് സൂപ്പർ വിജയത്തിലേക്ക് ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു

ഓപ്പറേഷൻ ത്രാൾ ഫസ്റ്റ് ലുക്ക് പുറത്ത്

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സലിം ദോല തുർക്കിയിൽ പിടിയിലായി ; അറസ്റ്റിലായത് അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഇടനിലക്കാരൻ

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

മലിനജലം പുറത്തേക്കൊഴുക്കുന്നു;  മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ പ്രദേശവാസികൾ

അരവിന്ദ് കെജ്‌രിവാൾ ഗുണ്ടയെക്കൊണ്ട് മർദ്ദിച്ചു; ഗുരുതര ആരോപണങ്ങളുമായി സ്വാതി മാലിവാൾ, മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്

ഭാരതത്തെ അറിയുക, ഭാരതാംബയെ പൂജിക്കുക: ഭാരത് ദുര്‍ഗ്ഗാ മാതാ ക്ഷേത്രത്തിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.