Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

അയ്യപ്പദീക്ഷ ധരിച്ചതിന് വിദ്യാര്‍ത്ഥിയെ ഒരു മണിക്കൂര്‍ പൊരിവെയിലില്‍ നിര്‍ത്തി ശിക്ഷ; തെലുങ്കാനയിലെ ക്രിസ്ത്യന്‍ മിഷണറി സ്‌കുളിനെതിരെ പരാതി

അയ്യപ്പദീക്ഷ ധരിച്ച വിദ്യാര്‍ത്ഥികളെ ശിക്ഷിക്കുന്നതായി ക്രിസ്ത്യന്‍ മിഷണറി സ്‌കൂളിനെതിരെ പരാതി. തെലുങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ സദാശിവപേട്ടിലെ സെന്‍റ് മേരീസ് സ്‌കൂളിനെതിരെയാണ് പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2021, 05:27 pm IST
inIndia

ചെന്നൈ: അയ്യപ്പദീക്ഷ ധരിച്ച വിദ്യാര്‍ത്ഥികളെ ശിക്ഷിക്കുന്നതായി ക്രിസ്ത്യന്‍ മിഷണറി സ്‌കൂളിനെതിരെ പരാതി. തെലുങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ സദാശിവപേട്ടിലെ സെന്‍റ് മേരീസ് സ്‌കൂളിനെതിരെയാണ് പരാതി.

നിയമാവകാശ സംഘടനയായ ലീഗല്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫോറം (എല്‍ആര്‍പിഎഫ്) ആണ് പരാതി നല്‍കിയിരിക്കുന്നത്. കേരളത്തിലെ ശബരിമല ക്ഷേത്രം സന്ദര്‍ശിക്കാന്‍ ഭക്തര്‍ 41 ദിവസത്തെ വ്രതാനുഷ്ഠാനം നടത്തുന്നതിനെയാണ് അയ്യപ്പദീക്ഷ എന്ന് പറയുന്നത്. ഇത്പ്രകാരം കറുത്ത ഷര്‍ട്ടും മുണ്ടും ധരിക്കുകയും മാല ധരിക്കുകയും താടി വളര്‍ത്തുകയും നെറ്റിയില്‍ ഭസ്മം തൊടുകയും ചെയ്യും. എന്നാല്‍ നവമ്പര്‍ 22ന് സ്‌കൂള്‍ മാനേജ്‌മെന്‍റ് കറുത്ത ഷര്‍ട്ടും മുണ്ടും ധരിച്ചതിന്റെ പേരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ കിഷോറിന് സ്‌കൂളിലേക്കും ക്ലാസ് മുറിയിലേക്കും ഉള്ള പ്രവേശനം നിരോധിച്ചു. അയ്യപ്പദീക്ഷ ധരിച്ചതിന് ശിക്ഷയെന്നോണം ഒരു മണിക്കൂര്‍ നേരം പൊരിവെയിലില്‍ നിര്‍ത്തുകയും ചെയ്തു. പലതവണ അഭ്യര്‍ത്ഥിച്ചിട്ടും ക്ലാസില്‍ കയറ്റിയില്ല.

സെന്‍റ്മേരീസ് സ്‌കൂള്‍ മാനേജ്‌മെന്‍റിന്റെ ഈ പെരുമാറ്റം കിഷോറില്‍ മാനസികമായ ആഘാതം ഏല്‍പിച്ചു. വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള അവകാശമായ 17(1) നിയമം ലംഘിക്കല്‍, ജെജെ ആക്ട്, 2000, ഇന്ത്യന്‍ ഭരണഘടനയുടെ 28(3) വകുപ്പ് ഉറപ്പുനല്‍കുന്ന ഹിന്ദു വിദ്യാര്‍ത്ഥിയുടെ അവകാശം അടിച്ചമര്‍ത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം എല്‍ആര്‍പിഎഫ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 23ാം സെക്ഷന്‍ പ്രകാരം കുട്ടികള്‍ക്കെതിരായ ക്രൂരതകള്‍ നിരോധിച്ചിട്ടുണ്ട്.

വാര്‍ത്തയിലൂടെ സംഭവം അറിഞ്ഞാണ് എല്‍ആര്‍പിഎഫ് കിഷോറിനെ സമീപിച്ച് പരാതി കേട്ട ശേഷം കേസ് നല്‍കിയത്. സ്‌കൂളില്‍ ക്രിസ്ത്യന്‍ ചിന്താഗതി അടിച്ചേല്‍പ്പിക്കുന്നുണ്ടെന്നും ക്രിസ്തുമത പ്രാര്‍ത്ഥനകള്‍ ദിവസേന കേള്‍ക്കണമെന്ന് നിര്‍ബന്ധിക്കുന്നുണ്ടെന്നും പറയുന്നു. ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ക്രിസ്ത്യന്‍ മിഷണറി സ്‌കൂളുകള്‍ നടത്തുന്ന പീഢനങ്ങളുടെ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സിഖ് വിദ്യാര്‍ത്ഥികള്‍ തലപ്പാവ് ധരിക്കുന്നതുപോലെ ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്കും നെറ്റിയില്‍ ഭസ്മക്കുറിയണിയാനും അയ്യപ്പമാല ധരിയ്‌ക്കാനും അനുവദിക്കണമെന്നും ആവശ്യമുയരുകയാണ്. ഇതിനായി ദേശീയ തലത്തില്‍ തന്നെ ഒരു നിയമം കൊണ്ടുവരണമെന്നും ആവശ്യമുയരുന്നു.

Tags: ശബരിമല ഭക്തര്‍ക്രിസ്ത്യന്‍ മിഷണറി സ്‌കൂള്‍അയ്യപ്പദീക്ഷstudentലോകാരോഗ്യ സംഘടനതെലങ്കാനAyyappaSABARIMALAക്രിസ്ത്യന്‍ മിഷണറിമാര്‍ദീക്ഷശബരിമല ക്ഷേത്രം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

Kerala

മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിലെത്തും

Kerala

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

Kerala

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

കോവിഡ് ലോകത്തെ തളർത്തിയപ്പോഴും കുതിപ്പ്! സാമ്പത്തിക വളർച്ചയിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

ദല്‍ഹി കലാപക്കേസ് പ്രതി നടാഷ നര്‍വാളിന് യുകെയ്‌ക്ക് യാത്രാനുമതി, യുഎപിഎ ബാധകമല്ലെന്ന് ഹൈക്കോടതി

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു;നവംബർ ഒന്നാം തീയതി ശമ്പളത്തിനൊപ്പം വിതരണം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.