Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ന് കേരളത്തില്‍ 4700 പേര്‍ക്ക് കൊവിഡ്; ഏറ്റവും ഉയര്‍ന്നകണക്ക് തലസ്ഥാന ജില്ലയില്‍; ആകെ മരണം 40,855 ആയി

കഴിഞ്ഞ 24 മണിക്കൂറിനിടെ 59,702 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2021, 06:04 pm IST
in Kerala

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4700 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 850, എറണാകുളം 794, കോഴിക്കോട് 612, തൃശൂര്‍ 395, കൊല്ലം 375, കണ്ണൂര്‍ 309, കോട്ടയം 295, ആലപ്പുഴ 215, പത്തനംതിട്ട 183, വയനാട് 176, ഇടുക്കി 159, മലപ്പുറം 136, പാലക്കാട് 104, കാസര്‍ഗോഡ് 97 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 59,702 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,55,639 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,50,837 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4802 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 315 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 44,376 കോവിഡ് കേസുകളില്‍, 7.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 66 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 254 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 40,855 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4437 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 205 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 40 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4128 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 648, കൊല്ലം 269, പത്തനംതിട്ട 8, ആലപ്പുഴ 166, കോട്ടയം 285, ഇടുക്കി 157, എറണാകുളം 523, തൃശൂര്‍ 390, പാലക്കാട് 199, മലപ്പുറം 206, കോഴിക്കോട് 665, വയനാട് 227, കണ്ണൂര്‍ 291, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 44,376 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,66,034 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

  • വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 96.3 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,57,17,110), 65.8 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,75,88,240) നല്‍കി.
  •  ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (12,13,053)
  •  ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 4700 പുതിയ രോഗികളില്‍ 4020 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 504 പേര്‍ ഒരു ഡോസ് വാക്‌സിനും 2304 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 1212 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്‌ക്കുകയും ചെയ്യുന്നു.
  • നവംബര്‍ 25 മുതല്‍ ഡിസംബര്‍ 1 വരെയുള്ള കാലയളവില്‍, ശരാശരി 47,005 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 1.8 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.6 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 2705 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 8 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 18%, 11%, 30%, 10%, 8%, 10% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.
Tags: keralaCoronacoronavirusകൊറോണ സെന്റര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

Kerala

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

Kerala

അവയവദാനമാഫിയ: ‘ഓപ്പറേഷന്‍’ ഇവിടെ, സര്‍ജറി വിദേശത്ത്, വ്യാപകമായി കള്ളപ്പണ ഇടപാടും

India

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മണ്‍സൂണ്‍കാലത്ത് പവര്‍കട്ടേര്‍പ്പെടുത്തിയ യുഡിഎഫ് സര്‍ക്കാരിന് അഭിനന്ദനമന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ഡി എച്ച് എസ് :ഡോ.കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാരിന്റെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തത്തില്‍ 14 മരണം

വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളിയിലെ കല്ലറ തുറന്ന് പരിശോധന നടത്തും

എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞു; ലഹരിവേട്ട പ്രഖ്യാപിക്കുന്ന സർക്കാർ ലഹരി ഒഴുക്കാൻ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

ലഖ്‌നൗവിലെ കോച്ചിംഗ് സെന്ററിൽ വൻ തീപ്പിടിത്തം; നിരവധി വിദ്യാർത്ഥികൾ ഒന്നാം നിലയിൽ നിന്നും താഴേയ്‌ക്ക് ചാടി രക്ഷപ്പെട്ടു

പശ്ചിമ ബംഗാളിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 20% ക്ഷാമബത്ത വർദ്ധനവ് പ്രഖ്യാപിച്ച് സുവേന്ദു സർക്കാർ

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.