Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഔദ്യോഗിക പക്ഷത്തെ വിഭാഗീയതയും, ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ഏറ്റുമുട്ടലും നേതൃത്വത്തിന് തലവേദനയായി; സിപിഎമ്മിലെ തമ്മിലടിയില്‍ അമര്‍ഷം പുകയുന്നു

രാമങ്കരിയിലാണ് ഔദ്യോഗിക വിഭാഗത്തില്‍പ്പെട്ട ഇരുപക്ഷവും നടുറോഡില്‍ ഏറ്റുമുട്ടുന്നത്. പാര്‍ട്ടി ലോക്കല്‍, ഏരിയ, ജില്ലാനേതാക്കള്‍ക്കെല്ലാം സംഭവങ്ങളെക്കുറിച്ചറിവുണ്ടായിട്ടും നടപടിയെടുക്കാത്തതില്‍ പ്രവര്‍ത്തകരില്‍ അമര്‍ഷം പുകയുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2021, 05:26 pm IST
inKollam

മങ്കൊമ്പ്: സിപിഎമ്മില്‍ ഔദ്യോഗിക പക്ഷത്തെ വിഭാഗീയതയും, ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ഏറ്റുമുട്ടലും നേതൃത്വത്തിന് തലവേദനയായി. വിഎസ് പക്ഷത്തിന്റെ കുത്തകയായിരുന്നു ഒരു കാലത്ത് കുട്ടനാട്. കാലങ്ങളോളം ആധിപത്യം നിലനിര്‍ത്താനും വിഎസ് വിഭാഗത്തിന് കഴിഞ്ഞു. എന്നാല്‍ കുട്ടനാട് രണ്ട് ഏരിയ കമ്മറ്റികളായി വിഭജിച്ച് നേതാക്കളെ അടര്‍ത്തിയെടുത്ത് ഔദ്യോഗിക പക്ഷം ഇരു ഏരിയ കമ്മറ്റികളും പിടിച്ചടക്കുകയായിരുന്നു. 

ഇതോടെ അവസാനിച്ചെന്നുകരുതിയ വിഭാഗീയത സമ്മേളനത്തിന്റെ ഭാഗമായി ശക്തിപ്രാപിക്കുകയായിരുന്നു. രാമങ്കരിയിലാണ് ഔദ്യോഗിക വിഭാഗത്തില്‍പ്പെട്ട ഇരുപക്ഷവും നടുറോഡില്‍ ഏറ്റുമുട്ടുന്നത്.  പാര്‍ട്ടി ലോക്കല്‍, ഏരിയ, ജില്ലാനേതാക്കള്‍ക്കെല്ലാം സംഭവങ്ങളെക്കുറിച്ചറിവുണ്ടായിട്ടും നടപടിയെടുക്കാത്തതില്‍ പ്രവര്‍ത്തകരില്‍ അമര്‍ഷം പുകയുകയാണ്.  

പാര്‍ട്ടിപിടിക്കാന്‍ ചിലര്‍നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരിധിവിട്ടിട്ടും നേതൃത്വം കണ്ണടയ്‌ക്കുകയാണെന്ന് പാര്‍ട്ടിപ്രവര്‍ത്തകരും അനുഭാവികളും പറയുന്നു. ഒക്ടോബര്‍ മൂന്നിന് ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി തര്‍ക്കവും സംഘര്‍ഷവുമുണ്ടായിരുന്നു. മാമ്പുഴക്കരി സെന്‍ട്രല്‍ ബ്രാഞ്ച് സെക്രട്ടറിയും പഞ്ചായത്തംഗവുമായ സജീവ് ഉതുംതറയെയും പാര്‍ട്ടിയംഗം സി.പി. പ്രവീണിനെയുമാണ് മര്‍ദ്ദിച്ചത്. സിപിഎമ്മുകാരാണ് ഈ കേസില്‍ പ്രതികള്‍. കഴിഞ്ഞ ദിവസം പ്രതികള്‍ക്ക് നേരെ മറുപക്ഷം അക്രമം അഴിച്ചുവിട്ടു.  ഈ സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ നേതൃത്വം നടപടിയെടുക്കാത്തതില്‍ വലിയ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഡിവൈഎഫ്‌ഐ. മേഖലാ സെക്രട്ടറി കെ.ടി. ശരവണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെയാണ് അക്രമമുണ്ടായത്.  

സംഭവത്തില്‍ വ്യക്തമായ തെളിവുകളുണ്ടായിട്ടും നടപടിയെടുക്കാന്‍ നേതൃത്വം മടിച്ചെന്നാണു പരാതി. ബിജെപിയുടെ പേരില്‍ സഹകരണബാങ്ക് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്കെതിരേ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പോസ്റ്ററിനുപിന്നില്‍ തങ്ങളല്ലെന്ന് ബിജെപി നിഷേധക്കുറിപ്പിറക്കുകയും പോലീസില്‍ പരാതി നല്‍കുകുയും ചെയ്തു. സിപിഎമ്മിലെ വിഭാഗീയതയായിരുന്നു പോസ്റ്ററുകള്‍ക്ക് പിന്നില്‍.  

രാമങ്കരി ലോക്കല്‍ കമ്മിറ്റിക്കുകീഴില്‍ 17 ബ്രാഞ്ചുകളാണുള്ളത്. ഇതില്‍ ഏഴിടത്തുമാത്രമേ സമ്മേളനം പൂര്‍ത്തിയായിട്ടുള്ളൂ. അതിനിടെ ഡിവൈഎഫ്‌ഐ. മേഖലാ സെക്രട്ടറി കെ.ടി. ശരവണന്റെ വീട്ടിലെ സ്‌കൂട്ടര്‍ കത്തിയസംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് മറുപക്ഷം ആരോപിക്കുന്നു. വാഹനം കത്തിച്ചത് ഉടമസ്ഥന്‍ തന്നെയാണെന്നാണ് അവരുടെ ആക്ഷേപം. ഇതോടെ ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ച് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Tags: cpmkollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

പുതിയ വാര്‍ത്തകള്‍

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ മാന്യവത്കരിക്കുന്നുവെന്ന വിമര്‍ശനവുമായി കെ.സി.ബി.സി.

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.