Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അട്ടപ്പാടിയിലെ നിശ്ശബ്ദ നരഹത്യകള്‍

അട്ടപ്പാടിയിലെ ജനങ്ങളും മനുഷ്യരാണെന്നും, മറ്റുള്ളവരെപ്പോലെ അവര്‍ക്കും അവകാശങ്ങളുണ്ടെന്നും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യാത്തതില്‍ ഭരണാധികാരികളും പൊതുസമൂഹവും ഒരുപോലെ കുറ്റക്കാരാണ്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 29, 2021, 05:00 am IST
inEditorial

അട്ടപ്പാടിയില്‍ നാല് ദിവസത്തിനിടെ പട്ടികവര്‍ഗത്തില്‍പ്പെടുന്ന നാല് ശിശുക്കള്‍ മരിക്കാനിടയായത് ഏറെ ദുഃഖകരവും വേദനാജനകവുമാണ്. അമ്മമാര്‍ക്ക്  മതിയായ പോഷകാഹാരം ലഭിക്കാത്തതും, യഥാസമയം ചികിത്സ ലഭിക്കാത്തതുമാണ് അത്യന്തം ദയനീയമായ ഈ സ്ഥിതിവിശേഷത്തിന് കാരണമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. അഞ്ചുമാസത്തിനിടെ 30 നവജാത ശിശുക്കള്‍ക്കാണ് അട്ടപ്പാടിയില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ 18 മാസത്തിനിടെ മരിച്ചത് 52 പേരും. എട്ട് വര്‍ഷത്തെ കണക്കു പരിശോധിക്കുമ്പോള്‍ 121 കുട്ടികള്‍ മരിച്ചതായാണ് കണക്കുകളില്‍ കാണുന്നത്. ഒരു വര്‍ഷം മാത്രം 42 കുട്ടികള്‍ മരിച്ചു എന്നറിയുമ്പോഴാണ് സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ ബോധ്യപ്പെടുക. ശിശു മരണ നിരക്ക് ദേശീയ ശരാശരിയെക്കാള്‍ കുറച്ചു കൊണ്ടുവരാന്‍ കേരളത്തിന് കഴിഞ്ഞുവെന്ന് അവകാശപ്പെടുകയും അഭിമാനിക്കുകയും  ചെയ്യുമ്പോഴാണ് അട്ടപ്പാടിയില്‍ ശിശുമരണം തുടര്‍ക്കഥയാവുന്നത്. അഞ്ചു ദിവസത്തിനിടെ ഒരു അമ്മയും നാല് കുട്ടികളും മരിക്കാനിടയായത്  എന്തുകൊണ്ടാണെന്ന് കണ്ടെത്തി വിശദീകരിക്കാന്‍ അധികൃതര്‍ക്ക് ബാധ്യതയുണ്ട്. പോഷകാഹാരത്തിന്റെ കുറവു മൂലമുള്ള രോഗങ്ങളെ  തുടര്‍ന്നാണിത്. ആദിവാസിക്കുട്ടികള്‍ മരിക്കുന്നത് അത്ര വലിയ പ്രശ്‌നമായി അധികൃതര്‍ കാണുന്നില്ല എന്നതാണ് വാസ്തവം. ഇത് അവര്‍ക്ക് ഒന്നോ രണ്ടോ ദിവസത്തെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന അലോസരം മാത്രമാണ്. തീര്‍ത്തും മനുഷ്യത്വരഹിതമായ ഈ സമീപനം മാറിയാലല്ലാതെ ഈ മരണങ്ങള്‍ക്ക് അറുതിയുണ്ടാവില്ല.

അട്ടപ്പാടിയിലെ പാവപ്പെട്ട ജനങ്ങള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നം എന്താണെന്നു കണ്ടെത്തുന്നതില്‍ കേരളത്തില്‍ മാറിമാറി വന്ന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്. ആദിവാസിക്ഷേമത്തിന്റെ പേരില്‍ ആരെയൊക്കെയോ ബോധിപ്പിക്കാന്‍ വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുകയെന്നതാണ് രീതി. അട്ടപ്പാടിയിലെ ജനങ്ങളും മനുഷ്യരാണെന്നും, മറ്റുള്ളവരെപ്പോലെ അവര്‍ക്കും അവകാശങ്ങളുണ്ടെന്നും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യാത്തതില്‍ ഭരണാധികാരികളും പൊതുസമൂഹവും ഒരുപോലെ കുറ്റക്കാരാണ്. വിശപ്പടക്കാന്‍ ഒരുപിടി അരിയെടുത്തതിന് മധുവെന്ന യുവാവിനെ നിഷ്‌കരുണം തല്ലിക്കൊന്നതിനോടും വളരെ ഉദാസീനമായാണ് പൊതുസമൂഹം പെരുമാറിയത്. ഇതുസംബന്ധിച്ച കേസ് ഇഴഞ്ഞുനീങ്ങുകയാണ്. പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്നതിന് യാതൊരു ഉറപ്പുമില്ല. അട്ടപ്പാടിയില്‍ ജീവിച്ചിരിക്കുന്നവരോടും ഇത്തരമൊരു സമീപനമാണ് അവരുടെ വികസനം ഉറപ്പുവരുത്താന്‍ ബാധ്യസ്ഥരായവര്‍ക്കുള്ളത്. ആദിവാസികളുടെ രോഗ ദാരിദ്ര്യപീഡകള്‍ അകറ്റുന്നതിന് അവരുടെ ചുറ്റുപാടുകളും ജനിതകഘടനയുമൊക്കെ പഠിച്ചുകൊണ്ടുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ അവലംബിക്കണം. എന്നാല്‍ ഇതിനുള്ള സന്നദ്ധതയോ സാവകാശമോ സര്‍ക്കാര്‍ തലത്തിലോ ഉദ്യോഗസ്ഥതലത്തിലോ ഉണ്ടാവാറില്ല. ഇതിനു പകരം ആദിവാസികളെ മതപരമായും മറ്റും ചൂഷണം ചെയ്യുന്നവര്‍ക്ക് സഹായകമാവുന്ന വിധത്തിലാണ് അധികൃതരുടെ പെരുമാറ്റം. വ്യവസ്ഥാപിതമായ രീതിയില്‍ അഴിമതിയും നടത്തുന്നു. ആരും ചോദിക്കാനില്ലാത്തവരോട് എന്തുമാവാമെന്ന ഈ രീതിയാണ് ആദിവാസികളെ നാശത്തിലേക്ക് നയിക്കുന്നത്.

അട്ടപ്പാടിയിലെ പട്ടിണിപ്പാവങ്ങള്‍ വര്‍ഷങ്ങളായി അത്യന്തം ശോചനീയമായ നിലയില്‍ കഴിഞ്ഞുകൂടുമ്പോഴും അതിനെക്കുറിച്ച് ആരും ഒന്നും മിണ്ടിക്കൂടാ എന്നതാണ് രാഷ്‌ട്രീയ യജമാനന്മാരുടെ നിലപാട്. അട്ടപ്പാടിയിലെ പട്ടിണിയെ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ പട്ടിണിയോട് ഉപമിച്ചപ്പോള്‍ ആകാശം ഇടിഞ്ഞുവീണതുപോലെയാണല്ലോ സിപിഎമ്മും പിണറായി സര്‍ക്കാരും പ്രതികരിച്ചത്. യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിന്റെ അനാസ്ഥയും അവഗണനയും മാത്രമല്ല, കുറ്റകരമായ പ്രവൃത്തികള്‍ കൂടിയാണ് അവിടുത്തെ ദുഃസ്ഥിതിക്ക് കാരണം. ആദിവാസി വിഭാഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടുപോലും പിണറായി സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുകയാണെന്ന വിമര്‍ശനം പല ഘട്ടത്തിലും ഉയരുകയുണ്ടായി.  ആദിവാസികളായ ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്ന ജനനീ ജന്മരക്ഷാ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ മൂന്നുമാസമായി നടപ്പാക്കിയിട്ടില്ല. ഇതിനുള്ള ഫണ്ട് മുടക്കുകയായിരുന്നു. വളരെ ഗുരുതരമായ വീഴ്ചയാണിത്. സംഘടിത ശക്തികളുടെ വോട്ടുബാങ്കിനെ പ്രീ

ണിപ്പിക്കാന്‍ ഏതറ്റം വരെയും പോകുന്ന സര്‍ക്കാര്‍ സാധുക്കള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം ബോധപൂര്‍വം ഇല്ലാതാക്കുന്നു. ആരെങ്കിലും ഇക്കാര്യം ചൂണ്ടിക്കാണിച്ചാലും അവഗണിക്കും. ഇതിന്റെ ഫലമായുണ്ടാകുന്ന നിശ്ശബ്ദ കൊലപാതകങ്ങള്‍ക്കാണ് അട്ടപ്പാടി സാക്ഷ്യം വഹിക്കുന്നത്. ഇത് ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഫലപ്രദമായ നടപടികളുണ്ടാകണം. കേന്ദ്ര ഫണ്ട് മുഴുവനായും സമയബന്ധിതമായും ചെലവഴിക്കണം. മരണമടഞ്ഞ കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും കുടുംബങ്ങള്‍ക്ക് ഒട്ടും വൈകാതെ സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ തുടരുന്നവര്‍ക്ക് അട്ടപ്പാടിയിലെ പ്രശ്‌നമെങ്കിലും പരിഹരിക്കാന്‍ കഴിയേണ്ടതല്ലേ.

Tags: deathഅട്ടപ്പാടി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

Football

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

India

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

Kerala

തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർപൊട്ടി താഴെവീണു; അമ്പത്തിനാലുകാരൻ മരിച്ചു

Kerala

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.