Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പുതിയ കോവിഡ് വകഭേദം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം മുടക്കിയേക്കും; കായിക കലണ്ടര്‍ അട്ടിമറിക്കപ്പെട്ടേക്കാമെന്ന് ആശങ്ക

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ഉഗ്രശേഷിയുള്ള പുതിയ കോവിഡ് വകഭേദം മൂലം മുടങ്ങിയേക്കുമെന്ന് സൂചന. മൂന്ന് ടേസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനവും നാല് ടി20 മത്സരവുമാണ് ഡിസംബറില്‍ ആരംഭിക്കുന്ന ഏഴാഴ്ചത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2021, 08:41 pm IST
inWorld

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ഉഗ്രശേഷിയുള്ള പുതിയ കോവിഡ് വകഭേദം മൂലം മുടങ്ങിയേക്കുമെന്ന് സൂചന. മൂന്ന് ടേസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനവും നാല് ടി20 മത്സരവുമാണ് ഡിസംബറില്‍ ആരംഭിക്കുന്ന ഏഴാഴ്ചത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയില്‍ നിന്നും കൃത്യമായ വിവരം ലഭിച്ചതിന് ശേഷമേ ഇന്ത്യന്‍ ടീമിന്റെ പര്യടനത്തെക്കുറിച്ച് അന്തിമതീരുമാനമെടുക്കൂ എന്ന നിലപാടിലാണ് ബിസിസി ഐ. ഡിസംബര്‍ എട്ടിനോ ഒമ്പതിനോ ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെടാനാണ് ഇന്ത്യ തീരുമാനിച്ചിരുന്നത്. എളുപ്പം പടര്‍ന്ന് പിടിക്കുന്ന, നിരവധി തവണ മ്യൂട്ടേഷന്‍ സംഭവിച്ച ബി1.1.529 എന്ന കോവിഡ് വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന്  യൂറോപ്യന്‍ യൂണിയനിലെ മിക്ക രാജ്യങ്ങളും ദക്ഷിണാഫ്രിക്കയില്‍ നിന്നും യാത്രാവിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ബ്രിട്ടനും വിലക്കേര്‍പ്പെടുത്തുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ രാഷ്‌ട്രങ്ങള്‍ വിമാനയാത്രാവിലക്ക് ഏര്‍പ്പെടുത്തും. ഇതുവരെ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാനയാത്രയ്‌ക്ക് വിലക്ക് പ്രഖ്യാപിച്ചിട്ടില്ല. 

എളുപ്പം പടര്‍ന്ന് പിടിക്കുന്ന, നിരവധി തവണ മ്യൂട്ടേഷന്‍ സംഭവിച്ച ബി1.1.529 എന്ന കോവിഡ് വകഭേദമാണ് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയിരിക്കുന്നത്.ഈ വകഭേദത്തിന് എളുപ്പം പടര്‍ന്നുപിടിക്കാനുള്ള ശേഷിയുണ്ട്. ആരോഗ്യരക്ഷാസംവിധാനത്തില്‍ അടുത്ത ഏതാനും നാളുകളിലും ആഴ്ചകളിലും വലിയ സമ്മര്‍ദ്ദമുണ്ടാക്കാന്‍ ഈ വൈറസ് വകഭേദത്തിന് ശേഷിയുണ്ടെന്ന് ദക്ഷിണാഫ്രിക്കയിലെ വൈറോളജിസ്റ്റ് ടുലിയോ ഡെ ഒലിവെയ്‌റ പറഞ്ഞു. ആരോഗ്യവിദഗ്ധര്‍ ബി.1.1.529 വകഭേദത്തെക്കുറിച്ച് അപായമണി മുഴക്കിയതോടെ കൂടുതല്‍ രാജ്യങ്ങള്‍ യാത്രാനിരോധനം ഏര്‍പ്പെടുത്തി രോഗം പകരുന്നത് തടയാന്‍ മുന്‍കയ്യെടുക്കുകയാണ്. ശരീരത്തിന്റെ പ്രതിരോധ ശേഷിയെ വെട്ടിച്ച് കടക്കാനുള്ള അതിതീവ്രശേഷി ബി.1.1.529 എന്ന വൈറസ് വകഭേദത്തിനുണ്ടെന്ന് മാത്രമല്ല എളുപ്പം പടര്‍ന്നുപിടിക്കാനും ശേഷിയുണ്ടെന്ന് ജോഹന്നാസ് ബര്‍ഗില്‍ നിന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.  

ദക്ഷിണാഫ്രിക്കയിലെ വടക്കന്‍ ഭാഗങ്ങളില്‍ ഈ പുതിയ കോവിഡ് വകഭേദം കൂടുതല്‍ പേരില്‍ പടര്‍ന്നു പിടിക്കുകയാണ്. ഇവിടെയുള്ള ജോഹന്നാസ്ബര്‍ഗ്, പ്രിട്ടോറിയ എന്നീ പ്രദേശങ്ങളിലെ രണ്ട് മൈതാനങ്ങളിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരകള്‍ ആസൂത്രണം ചെയ്തിരുന്നത്. എന്തായാലും രോഗം കൂടുതല്‍ പടര്‍ന്നുപിടിച്ചാല്‍ മത്സരങ്ങള്‍ നടത്താനാവില്ല.

പല തവണ മ്യൂട്ടേഷന്‍ സംഭവിച്ച ഉഗ്രശേഷി കൈവരിച്ച ഈ വൈറസ് വകഭേദം മിക്കവാറും വിപണികളിലുള്ള ഇന്നത്തെ വാക്‌സിനുകള്‍ കൊണ്ട് നശിപ്പിക്കാന്‍ കഴിഞ്ഞെന്ന് വരില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. മാത്രമല്ല, കോവിഡ് ലക്ഷ്ണങ്ങള്‍ തന്നെ കൂടുതല്‍ തീവ്രസ്വഭാവമുള്ളതുമായിരിക്കും.

യുണൈറ്റഡ് റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട നാല് റഗ്ബി ടീമുകള്‍ ബ്രിട്ടന്‍ ദക്ഷിണാഫിക്കയില്‍ നിന്നും വിമാനയാത്ര വിലക്കുന്നതിനാല്‍ ഉടനെ രാജ്യം വിടുകയാണ്. യുണൈറ്റഡ് റഗ്ബി ചാമ്പ്യന്‍ഷിപ്പ് തന്നെ റദ്ദാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗോള്‍ഫിലെ ജോബര്‍ഗ് ഓപ്പണിന്റെ രണ്ടാം റൗണ്ട് വെള്ളിയാഴ്ച ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ 15 ബ്രിട്ടീഷ്- ഐറിഷ് ഗോള്‍ഫര്‍മാര്‍ പിന്‍വാങ്ങിയതോടെ ടൂര്‍ണ്ണമെന്റ് തന്നെ റദ്ദാക്കിയേക്കും. നെതര്‍ലാന്‍റ്സില്‍ നിന്നുള്ള ക്രിക്കറ്റ് ടീം ഇപ്പോള്‍ ദക്ഷിണാഫിക്കന്‍ പര്യടനത്തിലാണ്. മൂന്ന് ഏകദിനമത്സരങ്ങളാണ് കളിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇതില്‍ ഒരെണ്ണം വെള്ളിയാഴ്ച അരംഭിച്ചെങ്കിലും രണ്ടും മൂന്നും ഏകദിനങ്ങളുടെ കാര്യം ആശങ്കയിലാണെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക ഉദ്യോഗസ്ഥര്‍ പറയുന്നു.

2020ല്‍ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയുമായുള്ള ഏകദിനമത്സരമായിരുന്നു ആദ്യമായി റദ്ദാക്കപ്പെട്ടത്. ക്രമേണം ക്രിക്കറ്റ് ലോകം പൂര്‍ണ്ണമായും നിലച്ചു. പുതിയ കോവിഡ് വകഭേദവും സ്‌പോര്‍ട്‌സ് കലണ്ടര്‍ തന്നെ അട്ടിമറിക്കുന്ന രീതിയിലുള്ള പ്രതിസന്ധിയിലേക്ക് വളരുമോ എന്ന ആശങ്കയിലാണ് കായിക ലോകം.

Tags: cricketബിസിസിഐവിമാനങ്ങള്‍ദക്ഷിണാഫ്രിക്കവിമാനയാത്രാ വിലക്ക്ക്രിക്കറ്റ് സൗത്താഫ്രിക്കസൗത്താഫ്രിക്കന്‍ ക്രിക്കറ്റ് പര്യടനംഇന്ത്യ സൗത്താഫ്രിക്ക ക്രിക്കറ്റ് മത്സരം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

Cricket

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

Cricket

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.