Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി പറഞ്ഞു, ആത്മഹത്യ ചെയ്‌തോളൂ; സിപിഎം മൃഗീയമായി വേട്ടയാടി; ഫസല്‍ വധക്കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

കള്ളക്കേസ് എടുത്ത് തുടര്‍ച്ചയായി കുടുക്കിയതോടെ കേസ് നടത്തി സ്വന്തം വീട് വരെ നഷ്ടപ്പെട്ട് ഇനിയെന്ത് എന്നറിയാതെ കുഴയുകയാണ് രാധാകൃഷ്ണന്‍. സിപിഎമ്മിന്റെ ഇംഗിതത്തിനു വഴങ്ങിയില്ലെങ്കില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ചെന്നെത്തുന്ന ദയനീയാവസ്ഥയാണ് രാധാകൃഷ്ണന്റെ ജീവിതം തെളിയിക്കുന്നത്

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Nov 26, 2021, 09:27 am IST
inKerala

ഇടുക്കി: ഫസല്‍ വധക്കേസ് അട്ടിമറിക്കാന്‍ വിസമ്മതിച്ചപ്പോള്‍ സിപിഎമ്മും സര്‍ക്കാരും നടത്തിയ വേട്ടയാടലിനെക്കുറിച്ച് പരാതി പറഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥനോട് ആത്മഹത്യ ചെയ്‌തോളൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചതായി വെളിപ്പെടുത്തല്‍. സിപിഎമ്മിന്റെ ഗൂഢാലോചനയ്‌ക്ക് കൂട്ടുനില്‍ക്കാതിരുന്നതിന്റെ പേരില്‍ പാര്‍ട്ടിയും സര്‍ക്കാരും ക്രൂരമായി വേട്ടയാടിയതിന്റെ വിശദാംശങ്ങള്‍ കെഎപി അഞ്ചാം ബറ്റാലിയന്‍ കമാന്‍ഡന്റ് ആയിരുന്ന കോട്ടയം ജില്ലക്കാരന്‍ കെ. രാധാകൃഷ്ണന്‍ ജന്മഭൂമിയോടു പങ്കുവച്ചു.  

കള്ളക്കേസ് എടുത്ത് തുടര്‍ച്ചയായി കുടുക്കിയതോടെ കേസ് നടത്തി സ്വന്തം വീട് വരെ നഷ്ടപ്പെട്ട് ഇനിയെന്ത് എന്നറിയാതെ കുഴയുകയാണ് രാധാകൃഷ്ണന്‍. സിപിഎമ്മിന്റെ ഇംഗിതത്തിനു വഴങ്ങിയില്ലെങ്കില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ചെന്നെത്തുന്ന ദയനീയാവസ്ഥയാണ് രാധാകൃഷ്ണന്റെ ജീവിതം തെളിയിക്കുന്നത്. സഹികെട്ട് 2018ല്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ട് സഹായം തേടി. താനും കുടുംബവും ആത്മഹത്യ ചെയ്യേണ്ട ഗതികേടിലാണെന്ന് അറിയിച്ചപ്പോള്‍ എന്നാല്‍ അതായിരിക്കും നല്ലതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടിയെന്ന് രാധാകൃഷ്ണന്‍ ജന്മഭൂമിയോടു പറഞ്ഞു.

തലശ്ശേരിയില്‍ മുഹമ്മദ് ഫസല്‍ കൊല്ലപ്പെട്ടത് 2006 ഒക്ടോബര്‍ 26ന്. സിപിഎം വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു കൊലപാതകം. അന്നത്തെ കണ്ണൂര്‍ ഡിഐജിയാണ് ജില്ലാ ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലെ ഡിവൈഎസ്പി ആയിരുന്ന കെ. രാധാകൃഷ്ണന് അന്വേഷണച്ചുമതല കൈമാറിയത്. തൊട്ടുമുമ്പ് സങ്കീര്‍ണമായ ഏഴു കേസുകള്‍ തെളിയിച്ചതിന്റെ ട്രാക്ക് റെക്കോര്‍ഡ് പരിഗണിച്ചായിരുന്നു ഇത്. ഇരുപതംഗ സംഘത്തിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്നറിഞ്ഞ് രണ്ടാഴ്ചയ്‌ക്കുള്ളില്‍ രാധാകൃഷ്ണനെ നീക്കി. കള്ളക്കേസുകളുടെ തുടര്‍ച്ചയായിരുന്നു പിന്നീടെന്ന് രാധാകൃഷ്ണന്‍ പറയുന്നു. സിപിഎമ്മുകാരുടെ മര്‍ദനമേറ്റ സാഹചര്യം വരെയുണ്ടായി.  

ഫസല്‍ വധത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രതികളാക്കാനുള്ള നീക്കമാണ് നടന്നത്. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് വിളിപ്പിച്ച് ചാര്‍ജ് ഷീറ്റ് നല്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ കുറ്റക്കാരല്ലെന്ന് കണ്ടതോടെ സിപിഎമ്മിന്റെ എതിര്‍പ്പ് മറികടന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ വിട്ടയച്ചു. കൊലപാ

തകം നടന്ന സ്ഥലത്ത് ആക്ടീവായിരുന്ന മുന്നൂറോളം കോളുകള്‍ പരിശോധിച്ചു. കാരായി ചന്ദ്രശേഖരന്‍ പുലര്‍ച്ചെ 3.45ന് കാരായി രാജനെ പാര്‍ട്ടി ഓഫീസില്‍ നിന്നടക്കം വിളിച്ചിരുന്നു. കോടിയേരി ബാലകൃഷ്ണന്‍ വിളിപ്പിച്ച് അദ്ദേഹത്തെ അറിയിച്ച ശേഷമേ പാ

ര്‍ട്ടി നേതാക്കള്‍ക്കെതിരേ നടപടിയെടുക്കാവൂ എന്ന് നിര്‍ദേശിച്ചു. കേസിലെ രണ്ട് പ്രധാന സാക്ഷികള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. രാധാകൃഷ്ണന്റെ അന്വേഷണം കൃത്യമായ ദിശയിലായിരുന്നെന്നും ക്രൈംബ്രാഞ്ചിന്റേത് തെറ്റായ ദിശയിലാണെന്നും ചൂണ്ടിക്കാട്ടിയാണ് ഫസലിന്റെ ഭാര്യ മറിയം ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി രണ്ട് കേസ് ഡയറികളും വിളിപ്പിച്ചു. ക്രൈംബ്രാഞ്ചിന്റേത് കെട്ടിച്ചമച്ച കഥയാണെന്ന് കണ്ടെത്തി രൂക്ഷ ഭാഷയില്‍ ശാസിച്ചു. രാധാകൃഷ്ണന്റെ അന്വേഷണത്തെ അഭിനന്ദിച്ചു. 2009ല്‍ കേസ് സിബിഐയ്‌ക്ക് കൈമാറി. എട്ടു സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് 2012ല്‍  കണ്ടെത്തി.  

രാധാകൃഷ്ണന് 2016ലാണ് ഐപിഎസ് ലഭിച്ചത്. ഇതിന് ആറ് ദിവസം മുമ്പ് രണ്ടാമത്തെ സസ്പെന്‍ഷന്‍ നല്കി. നാലര വര്‍ഷത്തോളം കേസ് നടത്തിയാണ് 2020 ആഗസ്തില്‍ ജോലിയില്‍ തിരിച്ചു കയറിയത്. കഴിഞ്ഞ ഏപ്രില്‍ മുപ്പതിന് വിരമിക്കുന്നതിന്റെ തലേന്ന് വൈകിട്ട് 4.30ന് പ്രത്യേക ദൂതന്‍ വഴി ചീഫ് സെക്രട്ടറിയുടെ മെമ്മോ നേരിട്ടു നല്കി.  പെന്‍ഷനടക്കമുള്ള ആനൂകൂല്യങ്ങള്‍ തടയാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കമായിരുന്നു ഇത്, രാധാകൃഷ്ണന്‍ പറയുന്നു.

Tags: കൊലപാതകംകേസ്officerഅന്വേഷണം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്‌നാട്ടില്‍ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, വിജയുടെ അഡീഷണല്‍ സെക്രട്ടറി മലയാളി,ഡ്രൈവറുടെ മകന്‍ സര്‍ക്കാര്‍ വിപ്പ്

Kerala

ദിലീപിനെതിരായി കുറ്റപത്രം തയ്യാറാക്കിയ ഡിവൈഎസ്പി ബൈജു പൗലോസിന് വാഹനാപകടത്തില്‍ പരിക്ക്

Kerala

അതിരപ്പിള്ളിയില്‍ വനവാസി വിഭാഗത്തിലെ വനിതാ വാച്ചര്‍ക്ക് നേരെ ലൈംഗികാതിക്രമം: സെഷന്‍സ് ഫോറസ്റ്റ് ഓഫീസര്‍ പിടിയില്‍

Kerala

മലയാളി സൈനിക ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ച നിലയില്‍

Kerala

ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം ; ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.