കീം 2021-ലൂടെ മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് നേരത്തെ ഓണ്‍ലൈനായി അപേക്ഷിച്ചിട്ടുള്ളവര്‍ നവംബര്‍ 24 വൈകിട്ട് 5 മണിക്കകം നീറ്റ് ഫലം സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cce.kerala.gov.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അറിയിക്കണം. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വെബ്സൈറ്റിലുണ്ട്. സംസ്ഥാനതല റാങ്ക് ലിസ്റ്റുകള്‍ തയ്യാറാക്കുന്നതിന് വേണ്ടിയാണിത്.
കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍/ദന്തല്‍ കോഴ്സുകളിലെ സ്റ്റേറ്റ് ക്വാട്ടാ സീറ്റുകൡലെയും സ്വാശ്രയ മെഡിക്കല്‍/ദന്തല്‍ കോളജുകളിലെ എന്‍ആര്‍ഐ ക്വാട്ട/മൈനോറിട്ടി ക്വാട്ട ഉള്‍പ്പെടെയുള്ള മുഴുവന്‍ എംബിബിഎസ്, ബിഡിഎസ്, സീറ്റുകളിലെയും ജനനസ്ഥലം പരിഗണിക്കാതെയുള്ള മെഡിക്കല്‍ അലോട്ട്മെന്റിനായി നീക്കിവച്ചിരിക്കുന്ന സീറ്റുകളിലെയും 2021-22 അദ്ധ്യയനവര്‍ഷത്തെ പ്രവേശനം നീറ്റ് സ്കോര്‍ അടിസ്ഥാനത്തില്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ തയ്യാറാക്കുന്ന റാങ്ക്ലിസ്റ്റില് നിന്നും ഏകീകൃത കൗണ്‍സലിങ് വഴിയാണ് നടത്തുന്നത്.
ഇതിനു പുറമെ ആയുര്‍വേദം (ബിഎഎംഎസ്), ഹോമിയോപ്പതി (ബിഎച്ച്എംഎസ്), സിദ്ധ (ബിഎസ്എംഎസ്), യുനാനി (ബിയുഎംഎസ്)എന്നീ മെഡിക്കല്‍ ബിരുദ കോഴ്സുകളിലും അഗ്രികള്‍ച്ചര്‍(ബിഎസ്സി അഗ്രി.), ഫോറസ്ട്രി(ബിഎസ്സി ഫോറസ്ട്രി), വെറ്ററിനറി (ബിവിഎസ്സി&എഎച്ച്), ഫിഷറീസ് (ബിഎഫ്എസ്സി), ബിഎസ്സി കോര്പ്പറേഷന് ആന്‍ഡ് ബാങ്കിങ്, ബിഎസ് സി ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ബിടെക്, ബാങ്കിങ്, ബിഎസ്സി ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ബിടെക് ബയോടെക്നോളജി എന്നീ കോഴ്സുകളിലും നീറ്റ് സ്കോര്‍ അടിസ്ഥാനത്തില്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നുമാണ് പ്രവേശനം.
നിശ്ചിത സമയപരിധിക്കുള്ളില്‍ നീറ്റ് പരീക്ഷാ ഫലം പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കാത്ത അപേക്ഷകരെ/പ്രവേശനത്തിന് പരിഗണിക്കില്ല. പ്രവേശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലും കീം 2021 പ്രോസ്പെക്ടസിലുമുണ്ട്. ഹെല്പ് ലൈന്‍ നമ്പര്‍ 04712525300.
പ്രതികരിക്കാൻ ഇവിടെ എഴുതുക: