Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഗോവയില്‍ ചലച്ചിത്ര വസന്തം

വീണ്ടും ലോകസിനിമയുടെ വസന്തകാലമെത്തുന്നു. ലോകത്തെ പ്രമുഖ ചലച്ചിത്ര മേളകളില്‍ ഒന്നായ, ഏഷ്യയിലെ പ്രധാനപ്പെട്ട ചലച്ചിത്ര മേളയായ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ(ഇഫി)യ്‌ക്ക് നാളെ തിരിതെളിയും. 2020-നവംബറില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ 51-ാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേള കൊവിഡ് കാലമായതിനാല്‍ നടത്തിയത് ഒന്നാം തരംഗം കഴിഞ്ഞ് ലോക് ഡൗണ്‍ ഇളവുകള്‍ നല്‍കിയ 2021 ജനുവരിയിലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2021, 05:00 am IST
inArticle

ഹരീഷ്.പി കടയപ്രത്ത്‌

വീണ്ടും ലോകസിനിമയുടെ വസന്തകാലമെത്തുന്നു. ലോകത്തെ പ്രമുഖ ചലച്ചിത്ര മേളകളില്‍ ഒന്നായ, ഏഷ്യയിലെ പ്രധാനപ്പെട്ട ചലച്ചിത്ര മേളയായ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ(ഇഫി)യ്‌ക്ക് നാളെ തിരിതെളിയും. 2020-നവംബറില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ  51-ാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേള കൊവിഡ് കാലമായതിനാല്‍ നടത്തിയത് ഒന്നാം തരംഗം കഴിഞ്ഞ് ലോക് ഡൗണ്‍ ഇളവുകള്‍ നല്‍കിയ 2021 ജനുവരിയിലായിരുന്നു. രണ്ടാം തരംഗം വീണ്ടും ഈ ചലച്ചിത്രമേളയുടെ കലണ്ടറിന്റെ താളം തെറ്റിക്കുമോ എന്ന് ചലച്ചിത്രാസ്വാദകര്‍ക്ക് ശങ്കയുണ്ടായിരുന്നുവെങ്കിലും കൊവിഡ് വ്യാപനത്തില്‍ കുറവ് വന്നതിനാലും വാക്‌സിനേഷന്‍ ഡ്രൈവ് ദ്രുതഗതിയില്‍ മുന്നേറുന്നതിനാലും കലണ്ടറനുസരിച്ചുതന്നെയാണ് ഇന്ത്യയുടെ 52-ാമത്  അന്താരാഷ്‌ട്ര ചലച്ചിത്രമേള ഗോവയിലെ പനാജിയില്‍ നടക്കുന്നത്. പതിവുപോലെ നവംബര്‍ 20ന് തുടങ്ങി 28ന് സമാപിക്കും. കഴിഞ്ഞ തവണത്തേതു പോലെ  നേരിട്ടും ഓണ്‍ലൈന്‍ ആയും പ്രതിനിധികള്‍ക്ക് പങ്കെടുക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.

ചലച്ചിത്രമേളയുടെ ഫോര്‍മാറ്റിന് മാറ്റമൊന്നുമില്ല. പതിവുള്ള എല്ലാ വിഭാഗങ്ങളും ഇത്തവണയും മേളയിലുണ്ടാവും. അന്താരാഷ്‌ട്ര മത്സര വിഭാഗത്തില്‍ പതിനഞ്ച് ചലച്ചിത്രങ്ങളാണ്  നാല്‍പത് ലക്ഷം രൂപയടങ്ങുന്ന സുവര്‍ണ്ണ മയൂരത്തിനും പതിനഞ്ച് ലക്ഷം രൂപയടങ്ങുന്ന രജതമയൂരത്തിനും  വേണ്ടി മത്സരിക്കുന്നത്. ഇന്ത്യന്‍ പനോരമയിലേക്ക് വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള 24 ഫീച്ചര്‍ ചിത്രങ്ങളും 20 നോണ്‍ ഫീച്ചര്‍ ചിത്രങ്ങളും തെരഞ്ഞെടുത്തിട്ടുണ്ട്. മലയാളത്തില്‍ നിന്നു ജയരാജ് സംവിധാനം ചെയ്ത ‘നിറയെ തത്തകളുള്ള മരം’, രഞ്ജിത്ത് ശങ്കറിന്റെ ‘സണ്ണി’ എന്നിവ പനോരമയിലുണ്ട്. കൂടാതെ മലയാളിയായ യദു വിജയകൃഷ്ണന്റെ സംസ്‌കൃതഭാഷയിലുള്ള ‘ഭഗവദജ്ജുക’ വും ഇടം നേടി.  

ലൂയി ബുനുവലിനും പെദ്രോ അല്‍മൊദോവറിനുമൊപ്പം പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള,  കഴിഞ്ഞ 66 വര്‍ഷമായി ചലച്ചിത്ര സപര്യ തുടരുന്ന സ്പാനിഷ് സംവിധായകനും  ഛായാഗ്രാഹകനും എഴുത്തുകാരനുമായ  കാര്‍ലോസ് സോറയ്‌ക്ക് ഇപ്പോള്‍ വയസ്സ് 89. അദ്ദേഹത്തിന്റെ ഈ വര്‍ഷം  റിലീസ് ചെയ്ത പുതിയ ചിത്രം ‘ദ കിംഗ് ഓഫ് ഓള്‍ ദ വേള്‍ഡ്’ ആണ് ഇഫിയുടെ ഉദ്ഘാടനചിത്രം. ഒരു മ്യൂസിക്കല്‍ ഡ്രാമ. 2022 ല്‍ റിലീസ് ചെയ്യാനുള്ള രണ്ടു ചലച്ചിത്രങ്ങളുടെ പണിപ്പുരയിലാണ് കാര്‍ലോസ് സോറ ഇപ്പോള്‍.

പാം ഡി ഓര്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള, 42 വര്‍ഷമായി ചലച്ചിത്രപ്രവര്‍ത്തനം തുടരുന്ന  വിഖ്യാത ന്യൂസിലന്‍ഡ് സംവിധായികയും തിരക്കഥാകൃത്തുമായ ഡാമേ എലിസബത്ത്  ജെയിന്‍ കാമ്പ്യന്‍   ഒരുക്കിയ  ‘ദ പവര്‍ ഓഫ് ദ ഡോഗ്’ ആണ്  മിഡ് ഫെസ്റ്റ് ഫിലിം ആയി തെരഞ്ഞെടുത്തിട്ടുള്ളത്.  തോമസ് സാവേജ് 1967-ല്‍ എഴുതിയ ഇതേ പേരുള്ള നോവലിനെ ആസ്പദമാക്കിയ വെസ്റ്റേണ്‍ ഡ്രാമയാണ് ഈ സിനിമ.  

ലോക സിനിമയ്‌ക്ക് നല്‍കിയ സംഭാവനകള്‍ മാനിച്ച്,  സത്യജിത്ത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരത്തിന് അര്‍ഹരായത് വിഖ്യാത ഹങ്കേറിയന്‍ ചലച്ചിത്രകാരന്‍ ഇസ്തവാന്‍സാബോ (83), അമേരിക്കന്‍ ചലച്ചിത്രകാരന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സെസ്സ്  (78)  എന്നിവരാണ്. ഇഫിയില്‍ ഇവരെ ആദരിക്കും. റെട്രോസ്പെക്റ്റിവ് വിഭാഗത്തില്‍ റഷ്യന്‍ ചലച്ചിത്രകാരന്‍ ആന്ദ്രേ കൊഞ്ചലോവ്‌സ്‌കി (84), ഹങ്കേറിയന്‍ ചലച്ചിത്രകാരന്‍ ബെലാ ടര്‍ (66 ) എന്നിവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അന്തരിച്ച ചലച്ചിത്ര പ്രതിഭ ഷീന്‍ കോണറിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, ഗോവ സര്‍ക്കാര്‍, ഡയറക്റ്ററേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ്, എന്റര്‍ടൈന്‍മെന്റ് സൊസൈറ്റി ഓഫ് ഗോവ എന്നിവ സംയുക്തമായാണ് മേളയ്‌ക്ക് ചുക്കാന്‍ പിടിക്കുന്നത്.  ചലച്ചിത്രാസ്വാദകര്‍ക്ക് ഒരാഴ്ചകൊണ്ട് പുതിയ ലോകക്രമത്തേയും പഴയ ലോകക്രമത്തേയും അടുത്തറിഞ്ഞ് താരതമ്യം ചെയ്യാനുള്ള  അവസരമാണ് ഇഫി നല്‍കുന്നത്. കൊവിഡിന്റെ  പിടിയിലായ ലോകം വീണ്ടും ചലിക്കുന്നത് എങ്ങനെയെന്ന് തിരശ്ശീലയിലെ നിഴലും വെളിച്ചവും ആസ്വാദകനോട് പറയും.  

Tags: indianfestival
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

India

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇതിനേക്കാൾ മനോഹരമായി എങ്ങനെ കുടുംബം കലക്കും’;ഉർവശി

മനീഷ് ബ്രഹ്മഭട്ട്‌

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

മതകാര്യങ്ങൾ വിശദീകരിച്ച് മുഫ്തി ആകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ; പിഴവ് പറ്റിയെന്ന് വിഡി സതീശൻ തന്നെ ജനങ്ങൾക്ക് മുന്നിൽ പറയുമെന്ന് സൈഫുദ്ദീൻ ഹാജി

അന്യ സ്ത്രീയുടെ പാദം മാത്രമേ നോക്കാവൂ എന്നാണ് പ്രവാചകൻ പറയുന്നത് ; ആത്മീയതിലേക്ക് കൈപിടിച്ച് നടത്തുന്ന മതമാണ് ഇസ്ലാമെന്ന് മാലാ പാർവതി

മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ അന്വേഷണം, എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

‘ലജ്ജാകരം’; സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യവകാശലംഘനം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

വിസ്മയ മോഹൻലാലിൻറെ തുടക്കം ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.