Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഗോവയില്‍ ചലച്ചിത്ര വസന്തവുമായി ഇഫി; വന്ദ്യവയോധികരായ ലോകചലച്ചിത്രകാരന്മാര്‍ക്ക് ആദരം

(89-കാരനായ കാര്‍ലോസ് സോറയുടെ പുതിയ ചലച്ചിത്രം 'ദ കിംഗ് ഓഫ് ഓള്‍ ദ വേള്‍ഡ്' ഉദ്ഘാടനചിത്രം; ഇസ്തവാന്‍സാബോ (83), മാര്‍ട്ടിന്‍ സ്‌കോര്‍സെസ്സ് (78) എന്നിവരെ സത്യജിത്ത് റേ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌ക്കാരം നല്‍കി ആദരിക്കും)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2021, 11:11 pm IST
inEntertainment

ഹരീഷ് പി കടയപ്രത്ത് 

വീണ്ടും അന്താരാഷ്‌ട്ര ചലച്ചിത്രങ്ങളുടെ വസന്തകാലമെത്തുന്നു. ലോകത്തെ പ്രമുഖ ചലച്ചിത്രമേളകളില്‍ ഒന്നായ, ഏഷ്യയിലെ പ്രധാനപ്പെട്ട ചലച്ചിത്രമേളയായ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ(ഇഫി)യ്‌ക്ക് തിരിതെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. 2020-നവംബറില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ അന്‍പത്തിയൊന്നാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേള കൊവിഡ് കാലമായതിനാല്‍ നടത്തിയത് ഒന്നാംതരംഗം കഴിഞ്ഞ് ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കിയ 2021  ജനുവരിയിലായിരുന്നു. രണ്ടാംതരംഗം വീണ്ടും  ഈ ചലച്ചിത്രമേളയുടെ കലണ്ടറിന്റെ താളം തെറ്റിക്കുമോ എന്ന് ചലച്ചിത്രാസ്വാദകര്‍ക്ക് ശങ്കയുണ്ടായിരുന്നുവെങ്കിലും കൊവിഡ് വ്യാപനത്തില്‍ കുറവ് വന്നതിനാലും വാക്സിനേഷന്‍ ഡ്രൈവ് ദ്രുതഗതിയില്‍ മുന്നേറുന്നതിനാലും കലണ്ടറനുസരിച്ചുതന്നെയാണ് ഇന്ത്യയുടെ അന്‍പത്തിരണ്ടാമത്  അന്താരാഷ്‌ട്രചലച്ചിത്രമേള ഗോവയിലെ  പനാജിയില്‍ നടക്കുന്നത്. പതിവുപോലെ 2021 നവംബര്‍ 20-ന് ഇഫിയ്‌ക്ക് തിരി തെളിയും. 28 വരെ നീണ്ടു നില്‍ക്കും. കഴിഞ്ഞ തവണത്തേതു പോലെ  നേരിട്ടും ഓണ്‍ലൈന്‍ ആയും പ്രതിനിധികള്‍ക്ക് പങ്കെടുക്കാന്‍ അധികൃതര്‍ അവസരം ഒരുക്കിയിട്ടുണ്ട്.

ചലച്ചിത്രമേളയുടെ ഫോര്‍മാറ്റിന് മാറ്റമൊന്നുമില്ല. പതിവുള്ള എല്ലാ വിഭാഗങ്ങളും ഇത്തവണയും മേളയിലുണ്ടാവും. അന്താരാഷ്‌ട്ര മത്സരവിഭാഗത്തിനുള്ള 15 ചിത്രങ്ങള്‍ ഇതിനോടകം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഫിന്‍ലന്റില്‍ നിന്നുള്ള ഹമി റംസാന്‍ സംവിധാനം ചെയ്ത ‘എനി ഡേ ‘, പരാഗ്വേയില്‍ നിന്നുള്ള സിമോണ്‍ ഫ്രാങ്കോ സംവിധാനം ചെയ്ത  ‘ഷാര്‍ലറ്റ്’, ഇന്ത്യയില്‍ നിന്നുള്ള നിഖില്‍ മഹാജന്‍ സംവിധാനം ചെയ്ത മറാത്തി ചിത്രമായ ‘ഗോദാവരി’, റൊമാനിയയില്‍ നിന്നുള്ള  റാഡു മുണ്ടെന്‍ സംവിധാനം ചെയ്ത ‘ ഇന്‍ട്രെഗല്‍ഡെ’, ന്യൂ മെക്സിക്കോയില്‍ നിന്നുള്ള ഷിറിന്‍ നെഷാത-ഷോജാ അസറി സംവിധാനം ചെയ്ത ‘ലാന്‍ഡ് ഓഫ് ഡ്രീംസ്’, പോളണ്ടില്‍ നിന്നുള്ള കാത്യാ പ്രിവിഷെന്‍ക്യൂ  സംവിധാനം ചെയ്ത ‘ലീഡര്‍’, ഇന്ത്യയില്‍ നിന്നുള്ള നിപുണ്‍ അവിനാശ് ധര്‍മാധികാരി സംവിധാനം ചെയ്ത മറാത്തി ചിത്രമായ ‘ മി വസന്തറാവു’ ,  റഷ്യയില്‍ നിന്നുള്ള ദിമിത്രി ഫെഡോറോവ് സംവിധാനം ചെയ്ത ‘മോസ്‌കോ ഡസ്  നോട്ട് ഹാപ്പെന്‍’, ബംഗ്ളാദേശില്‍ നിന്നുള്ള മൊഹമ്മദ് റബ്ബി മൃധ സംവിധാനം ചെയ്ത ‘നോ ഗ്രൗണ്ട് ബെനീത് ദ ഫീറ്റ്’ , ക്രൊയേഷ്യ-ബോസ്നിയ- ഹെര്‍സെഗോവിനസംയുക്തമായി നിര്‍മ്മിച്ച്  ബ്രാങ്കോ ഷിദ് സംവിധാനം ചെയ്ത ‘വണ്‍സ് വി വേര്‍ ഗുഡ് ഫോര്‍ യു’, ജപ്പാനില്‍ നിന്നുള്ള മസകസു കനേകോ സംവിധാനം ചെയ്ത ‘റിംഗ് വാണ്ടറിങ്ങ്’ , ചെക്ക് റിപ്പബ്ലിക്കില്‍നിന്നുള്ള വാക്ലേവ് കദ്രംഗ സംവിധാനം ചെയ്ത ‘ സേവിങ് വണ്‍ ഹു വാസ് ഡെഡ്’, ഇന്ത്യയില്‍ നിന്നുള്ള ഐമീ ബറുവ സംവിധാനം ചെയ്ത ദിമാസ ഭാഷയിലുള്ള ‘സെംഖോര്‍’, റഷ്യയില്‍ നിന്നുള്ള റോമാന്‍ വാസ്യാനേവിന്റെ ‘ ദ ഡോം’, ബ്രസീലില്‍ നിന്നുള്ള റോഡ്രിഗോ ഡി ഒലിവീരിയയുടെ ‘ ദ ഫസ്റ്റ് ഫാളന്‍’ എന്നീ  പതിനഞ്ച് ചലച്ചിത്രങ്ങളാണ്  നാല്‍പത് ലക്ഷം രൂപയടങ്ങുന്ന സുവര്‍ണ്ണ മയൂരത്തിനും പതിനഞ്ച് ലക്ഷം രൂപയടങ്ങുന്ന രജതമയൂരത്തിനും വേണ്ടി ഈ തവണ മത്സരരംഗത്തുള്ളത്.

ഇന്ത്യന്‍ പനോരമയിലേക്ക് വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള 24 ഫീച്ചര്‍ ചിത്രങ്ങളും 20 നോണ്‍ ഫീച്ചര്‍ ചിത്രങ്ങളും തെരഞ്ഞെടുത്തിട്ടുണ്ട്. മലയാളത്തില്‍ നിന്നും ജയരാജ് സംവിധാനം ചെയ്ത ‘നിറയെ തത്തകളുള്ള മരം’, രഞ്ജിത്ത് ശങ്കറിന്റെ ‘സണ്ണി’ എന്നിവ പനോരമയിലുണ്ട്. കൂടാതെ മലയാളിയായ യദു വിജയകൃഷ്ണന്റെ സംസ്‌കൃതഭാഷയിലുള്ള ‘ഭഗവദജ്ജുകം’ എന്ന സിനിമയും പനോരമയില്‍ ഇടം നേടി.  ബംഗാളിയില്‍ നിന്നും  ‘കല്‍ക്കോക്കോ’, ‘നിതാന്തോ സഹജ് സരള്‍’, ‘അഭിജാന്‍’, ‘മണിക് ബാബുര്‍ മേഘ്’ എന്നീ ചലച്ചിത്രങ്ങളാണുള്ളത്. 

മറാത്തിയില്‍ നിന്ന് ‘ മി വസന്ത് റാവു’, ‘ബിറ്റര്‍സ്വീറ്റ്’, ‘ഗോദാവരി’, ‘ഫ്യുണറല്‍’, ‘നിവാസ്’ എന്നീ അഞ്ചു ചിത്രങ്ങളുണ്ട്. കന്നടയില്‍ നിന്ന് ‘തലേദണ്ഡ’, ‘ആക്ട് -1978’, ‘ഡൊള്ളു’, ‘നീലി ഹക്കി’ എന്നീ നാലു ചിത്രങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തമിഴില്‍ നിന്ന് ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയായ ‘കൂഴങ്ങള്‍’, തെലുങ്കില്‍ നിന്ന് ‘നാട്യം’, അസമിലെ ഗോത്രഭാഷയായ മിഷിങ്ങിലുള്ള ‘ബൂംബാ റൈഡ്’, മറ്റൊരു ഗോത്രഭാഷയായ ദിമാസയിലുള്ള ‘സെംഖോര്‍’, എന്നിവയുണ്ട്. ‘ സെംഖോര്‍’ ആണ് പനോരമയുടെ ഉദ്ഘടനചിത്രം. ബോഡോ ഭാഷയിലുള്ള ‘സിജൗ’ എന്ന ചിത്രവുമുണ്ട്. ഹിന്ദിയില്‍ നിന്ന് ‘എയ്റ്റ് ഡൗണ്‍ തൂഫാന്‍ മെയില്‍’, ‘ആല്‍ഫ,ബീറ്റ,ഗാമ’ എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഗുജറാത്തില്‍ നിന്നുള്ള  ’21st ടിഫിന്‍’ എന്ന ചിത്രവും ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ പനോരമ.

ലൂയി ബുനുവലിനും പെദ്രോ അല്‍മൊദോവറിനുമൊപ്പം പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള,  കഴിഞ്ഞ 66 വര്‍ഷമായി അതായത് 1955 മുതല്‍ ചലച്ചിത്രസപര്യ തുടരുന്ന വന്ദ്യവയോധികനായ സ്പാനിഷ് സംവിധായകനും ഛായാഗ്രാഹകനും എഴുത്തുകാരനുമായ  കാര്‍ലോസ് സോറയ്‌ക്ക് ഇപ്പോള്‍ വയസ്സ് 89. അദ്ദേഹത്തിന്റെ ഈ വര്‍ഷം  റിലീസ് ചെയ്ത ഏറ്റവും പുതിയ ചലച്ചിത്രമായ ‘ദ കിംഗ് ഓഫ് ഓള്‍ ദ വേള്‍ഡ്’ ആണ് അന്‍പത്തിരണ്ടാമത് ഇഫിയുടെ ഉദ്ഘാടനചിത്രം. ഒരു മ്യൂസിക്കല്‍ ഡ്രാമയാണ് ഈ ചിത്രം. 2022 ല്‍ റിലീസ് ചെയ്യാനുള്ള രണ്ടു ചലച്ചിത്രങ്ങളുടെ പണിപ്പുരയിലാണ് കാര്‍ലോസ് സോറ ഇപ്പോള്‍.

പാം ഡി ഓര്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള, നാല്‍പ്പതുവര്‍ഷമായി ചലച്ചിത്രപ്രവര്‍ത്തനം തുടരുന്ന  വിഖ്യാത ന്യൂസീലാന്‍ഡ് സംവിധായികയും തിരക്കഥാകൃത്തുമായ ഡാമേ എലിസബത്ത്  ജെയിന്‍ കാമ്പ്യന്‍   ഒരുക്കിയ  ‘ ദ പവര്‍ ഓഫ് ദ ഡോഗ്’ ആണ്  മിഡ് ഫെസ്റ്റ് ഫിലിം ആയി തെരഞ്ഞെടുത്തിട്ടുള്ളത്.  തോമസ് സാവേജ് 1967-ല്‍ എഴുതിയ ഇതേ പേരുള്ള നോവലിനെ ആസ്പദമാക്കിയ വെസ്റ്റേണ്‍ ഡ്രാമയാണ് ഈ ചലച്ചിത്രം.  ലോകസിനിമയ്‌ക്ക് നല്‍കിയ സംഭാവനകളെ മാനിച്ച്,  സത്യജിത്ത് റേ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌ക്കാരത്തിന് അര്‍ഹരായത് വിഖ്യാത ഹങ്കേറിയന്‍ ചലച്ചിത്രകാരന്‍ ഇസ്തവാന്‍സാബോ (83), അമേരിക്കന്‍ ചലച്ചിത്രകാരന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സെസ്സ്  (78)  എന്നിവരാണ്. ഇഫിയില്‍ ഇവരെ ആദരിക്കും.

റെട്രോസ്‌പെക്റ്റിവ് വിഭാഗത്തില്‍ റഷ്യന്‍ ചലച്ചിത്രകാരന്‍ ആന്ദ്രേ കൊഞ്ചലോവ്സ്‌കി(84 ), ഹങ്കേറിയന്‍ ചലച്ചിത്രകാരന്‍ ബെലാ ടര്‍ (66 ) എന്നിവരുടെ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.അന്തരിച്ച ചലച്ചിത്രപ്രതിഭ ഷീന്‍ കോണറിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, ഗോവ സര്‍ക്കാര്‍, ഡയറക്റ്ററേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ്, എന്റര്‍ടൈന്‍മെന്റ് സൊസൈറ്റി ഓഫ് ഗോവ എന്നിവ സംയുക്തമായാണ് മേളയ്‌ക്ക് ചുക്കാന്‍ പിടിക്കുന്നത്.

ചലച്ചിത്രാസ്വാദകര്‍ക്ക് ഒരാഴ്ചകൊണ്ട് പുതിയലോകക്രമത്തേയും പഴയലോകക്രമത്തേയും അടുത്തറിഞ്ഞ് താരതമ്യം ചെയ്യാനുള്ള  അവസരമാണ് അന്‍പത്തിരണ്ടാമത് ഇഫി നല്‍കുന്നത്. കൊവിഡിന്റെ  പിടിയിലായ ലോകം വീണ്ടും ചലിക്കുന്നത് എങ്ങനെയെന്ന് തിരശ്ശീലയിലെ നിഴലും വെളിച്ചവും ആസ്വാദകനോട് പറയും.

Tags: movieഗോവഅന്താരാഷ്ട്രfestival
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Kerala

പഴയ വേണാട്ടില്‍ നിന്ന് അനന്തപുരിയിലേക്ക്; നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ഒക്‌ടോബര്‍ 9ന്

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.