Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആര്‍ബിഐയുടെ റീട്ടെയില്‍ ഡയറക്ട് സ്‌കീമിനും ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാന്‍ സ്‌കീമിനും തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അമൃത് മഹോത്സവത്തിന്റെ ഈ കാലഘട്ടം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഈ ദശകം രാജ്യത്തിന്റെ വികസനത്തിന് വളരെ പ്രധാനമാണ്. അത്തരമൊരു സാഹചര്യത്തില്‍ ആര്‍ബിഐയുടെ പങ്ക് വളരെ വലുതാണ്. ആര്‍ബിഐ ടീം രാജ്യത്തിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമെന്ന് എനിക്ക് വിശ്വാസമുണ്ട്'', പ്രധാനമന്ത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2021, 03:52 pm IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി  നരേന്ദ മോദി ആര്‍ബിഐയുടെ രണ്ട് നൂതന ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചു . റീട്ടെയില്‍ ഡയറക്ട് സ്‌കീം, റിസര്‍വ് ബാങ്ക് – ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാന്‍ സ്‌കീം  എന്നിവയാണ് ന്യൂ ഡല്‍ഹിയില്‍ ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി തുടക്കമിട്ടത്. കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി . നിര്‍മല സീതാരാമന്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍  ശക്തികാന്ത ദാസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട്, മഹാമാരിയുടെ സമയത്ത് ധനമന്ത്രാലയത്തെയും ആര്‍ബിഐ പോലുള്ള സ്ഥാപനങ്ങളുടെ  പ്രവര്‍ത്തനങ്ങളെ  പ്രധാനമന്ത്രി പ്രശംസിച്ചു. അമൃത് മഹോത്സവത്തിന്റെ ഈ കാലഘട്ടം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഈ ദശകം രാജ്യത്തിന്റെ വികസനത്തിന് വളരെ പ്രധാനമാണ്. അത്തരമൊരു സാഹചര്യത്തില്‍ ആര്‍ബിഐയുടെ പങ്ക് വളരെ വലുതാണ്. ആര്‍ബിഐ ടീം രാജ്യത്തിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമെന്ന് എനിക്ക് വിശ്വാസമുണ്ട്”, പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് ആരംഭിച്ച രണ്ട് പദ്ധതികളെ പരാമര്‍ശിച്ച്, ഈ പദ്ധതികള്‍ രാജ്യത്തെ നിക്ഷേപത്തിന്റെ വ്യാപ്തി വിപുലീകരിക്കുമെന്നും നിക്ഷേപകര്‍ക്ക് കൂടുതല്‍ സുരക്ഷിതമായ മൂലധന വിപണികളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. റീട്ടെയില്‍ ഡയറക്ട് സ്‌കീം രാജ്യത്തെ ചെറുകിട നിക്ഷേപകര്‍ക്ക് ഗവണ്മെന്റ് സെക്യൂരിറ്റികളില്‍ ലളിതവും സുരക്ഷിതവുമായ നിക്ഷേപ മാധ്യമം നല്‍കി. അതുപോലെ, ഒരു രാജ്യം, ഒരു ഓംബുഡ്സ്മാന്‍ സംവിധാനം ഇന്ന് സംയോജിത ഓംബുഡ്സ്മാന്‍ പദ്ധതിയിലൂടെ ബാങ്കിംഗ് മേഖലയില്‍ രൂപപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

ഈ പദ്ധതികളുടെ പൗരകേന്ദ്രീകൃത സ്വഭാവത്തിന് പ്രധാനമന്ത്രി ഊന്നല്‍ നല്‍കി. ഏതൊരു ജനാധിപത്യത്തിന്റെയും ഏറ്റവും വലിയ ഉരകല്ലുകളിലൊന്ന് അതിന്റെ പരാതി പരിഹാര സംവിധാനത്തിന്റെ ശക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന്‍ പദ്ധതി ആ ദിശയില്‍ ഏറെ മുന്നോട്ടുപോകും. അതുപോലെ, റീട്ടെയില്‍ ഡയറക്ട് സ്‌കീം, ഇടത്തരക്കാര്‍, ജീവനക്കാര്‍, ചെറുകിട വ്യവസായികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ അവരുടെ ചെറുകിട സമ്പാദ്യങ്ങള്‍ ഗവണ്മെന്റ്  സെക്യൂരിറ്റികളില്‍ നേരിട്ടും സുരക്ഷിതമായും കൊണ്ടുവരുന്നതിനാല്‍ സമ്പദ്വ്യവസ്ഥയില്‍ എല്ലാവരേയും ഉള്‍പ്പെടുത്തുന്നതിന് ശക്തി നല്‍കും. ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍ക്ക് ഗ്യാരണ്ടീഡ് സെറ്റില്‍മെന്റിന്റെ വ്യവസ്ഥയുള്ളതിനാല്‍, ഇത് ചെറുകിട നിക്ഷേപകര്‍ക്ക് സുരക്ഷിതത്വത്തിന്റെ ഉറപ്പ് നല്‍കുന്നു, അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 7 വര്‍ഷത്തിനിടയില്‍, നിഷ്‌ക്രിയ ആസ്തികള്‍ സുതാര്യതയോടെ തിരിച്ചറിഞ്ഞു, പരിഹാരത്തിലും വീണ്ടെടുക്കലിലും ശ്രദ്ധ കേന്ദ്രീകരിച്ചു, പൊതുമേഖലാ ബാങ്കുകള്‍ പുനര്‍മൂലധനവല്‍ക്കരിച്ചു, സാമ്പത്തിക വ്യവസ്ഥയിലും പൊതുമേഖലാ ബാങ്കുകളിലും ഒന്നിനുപുറകെ ഒന്നായി പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബാങ്കിംഗ് മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി സഹകരണ ബാങ്കുകളെയും ആര്‍ബിഐയുടെ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുമൂലം ഈ ബാങ്കുകളുടെ ഭരണവും മെച്ചപ്പെടുന്നുണ്ടെന്നും നിക്ഷേപകര്‍ക്കിടയില്‍ ഈ സംവിധാനത്തിലുള്ള വിശ്വാസം ശക്തമാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, രാജ്യത്തിന്റെ ബാങ്കിംഗ് മേഖലയില്‍ സാമ്പത്തിക രംഗത്തെ ഉള്‍പ്പെടുത്തല്‍ മുതല്‍ സാങ്കേതിക സംയോജനം വരെയുള്ള പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു. ”കോവിഡിന്റെ ഈ പ്രയാസകരമായ സമയത്ത് അവരുടെ ശക്തി നാം  കണ്ടു. സമീപകാലത്ത് ഗവണ്മെന്റ് എടുത്ത വലിയ തീരുമാനങ്ങളുടെ ആഘാതം വര്‍ധിപ്പിക്കാന്‍ ആര്‍ബിഐയുടെ തീരുമാനങ്ങളും സഹായിച്ചു,’ അദ്ദേഹം പറഞ്ഞു.

6-7 വര്‍ഷം മുമ്പ് വരെ ബാങ്കിംഗ്, പെന്‍ഷന്‍, ഇന്‍ഷുറന്‍സ് എന്നിവ ഇന്ത്യയിലെ ഒരു എക്സ്‌ക്ലൂസീവ് ക്ലബ് പോലെയായിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി . രാജ്യത്തെ സാധാരണ പൗരന്മാര്‍ക്ക്, പാവപ്പെട്ട കുടുംബങ്ങള്‍, കര്‍ഷകര്‍, ചെറുകിട വ്യാപാരികള്‍-വ്യാപാരികള്‍, സ്ത്രീകള്‍, ദളിതര്‍-പരാജിതര്‍-പിന്നാക്കക്കാര്‍ തുടങ്ങിയവര്‍ക്ക് ഈ സൗകര്യങ്ങളെല്ലാം പ്രാപ്യമായിരുന്നില്ല. മുന്‍കാല സമ്പ്രദായത്തെ വിമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ടവര്‍ക്കുള്ള ഈ സൗകര്യങ്ങള്‍ ഒരിക്കലും ശ്രദ്ധിച്ചില്ല. പകരം, മാറാത്തതിന് പല ഒഴികഴിവുകളും നിരത്തി. ബാങ്ക് ശാഖയില്ല, ജീവനക്കാരില്ല, ഇന്റര്‍നെറ്റില്ല, ബോധവല്‍ക്കരണമില്ല,  എന്നൊക്കെയാണ് പറഞ്ഞിരുന്നത്, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.  

വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഡിജിറ്റല്‍ ഇടപാടുകളുടെ കാര്യത്തില്‍ യുപിഐ ഇന്ത്യയെ ലോകത്തെ മുന്‍നിര രാജ്യമാക്കി മാറ്റിയതായി പ്രധാനമന്ത്രി പറഞ്ഞു. കേവലം 7 വര്‍ഷത്തിനുള്ളില്‍ ഡിജിറ്റല്‍ ഇടപാടുകളുടെ കാര്യത്തില്‍ ഇന്ത്യ 19 മടങ്ങ് കുതിച്ചുയര്‍ന്നു. ഇന്ന് നമ്മുടെ ബാങ്കിംഗ് സംവിധാനം 24 മണിക്കൂറും 7 ദിവസവും 12 മാസവും ഏത് സമയത്തും രാജ്യത്ത് എവിടെയും പ്രവര്‍ത്തനക്ഷമമാണ്,  മോദി ഊന്നിപ്പറഞ്ഞു.

രാജ്യത്തെ പൗരന്മാരുടെ ആവശ്യങ്ങള്‍ കേന്ദ്രസ്ഥാനത്ത്   നിലനിര്‍ത്തുകയും നിക്ഷേപകരുടെ വിശ്വാസം ദൃഢമാക്കുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സെന്‍സിറ്റീവും നിക്ഷേപസൗഹൃദവുമായ ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ഇന്ത്യയുടെ പുതിയ ഐഡന്റിറ്റിയെ ആര്‍ബിഐ ശക്തിപ്പെടുത്തുന്നത് തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. പ്രധാനമന്ത്രി ഉപസംഹരിച്ചു.

Tags: narendramodidelhirbi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

India

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

India

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

India

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

പുതിയ വാര്‍ത്തകള്‍

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.