വിഎംആര്‍ ഫിലിംസിന്റെ ബാനറില്‍ സജിമോന്‍ നിര്‍മ്മിച്ച് കെ.ജി. ഷൈജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കായ്പോള’. ഇന്ദ്രന്‍സാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രം. യൂട്യൂബ് വ്ളോഗേഴ്സിന്റെ കഥയാണ് ഇതില്‍ അവതരിപ്പിക്കുന്നത്.
തീര്‍ത്തും വ്യത്യസ്ഥമായ രീതിയിലുള്ള കാസ്റ്റിങ് കാള്‍ ആണ് ചിത്രത്തിതേയി പുറത്ത് വിട്ടിരിക്കുന്നത്. ഇതിനോടകം കാസ്റ്റിങ് കാള്‍ വീഡിയോ ഏറെ പ്രേക്ഷകശ്രദ്ധ കിട്ടിയിരിക്കുകയാണ്. പൊതുവെ നമ്മള് കണ്ടു വരുന്ന ‘അഭിനേതാക്കളെ ആവശ്യമുണ്ട്’ എന്ന തലകെട്ടോടു കൂടിയുള്ള കാസ്റ്റിങ് കോളുകളില്‍ നിന്നും എന്ത് കൊണ്ടും വേറിട്ടു നില്‍ക്കുന്നതാണ് ഈ ചിത്രത്തിന്റേത്.
പ്ലസ് വണ്‍, പ്ലസ് ടു പഠിക്കുന്ന കുട്ടികളെയും മുതിര്‍ന്നവരെയുമാണ് ക്ഷണിച്ചിരിക്കുന്നത്. താത്പ്പര്യമുള്ളവര്‍ മേക്കപ്പ് ഇല്ലാത്ത ഫോട്ടോയും വിഡിയോയും elementsofcinema [email protected] എന്ന സിനിമയുടെ മെയില്‍ ഐഡിയിലേക്ക് അയക്കാനുമാണ് വീഡിയോയില്‍ പറയുന്നത്. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: