Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

താലിബാന്‍ ഉയര്‍ത്തുന്ന ഭീഷണികളെ ഒന്നിച്ചു നേരിടും; റഷ്യയുള്‍പ്പെടെ എട്ടു രാജ്യങ്ങളുടെ ആഹ്വാനം; ദല്‍ഹിയിലെ യോഗത്തില്‍ പങ്കെടുക്കാന്‍ സമയമില്ലെന്ന് ചൈന

അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാല്‍ ഇന്ത്യ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ്ങ് വെന്‍ബിന്‍ ചൊവ്വാഴ്ച മന്ത്രാലയത്തിന്റെ പതിവ് പത്ര സമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ ചൈന ഈ മാസം ആദ്യം തന്നെ യോഗത്തില്‍ പങ്കെടുക്കില്ലെന്നറിയിച്ച പാകിസ്ഥാനൊപ്പം ചേര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2021, 01:17 pm IST
inWorld
ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഇറാന്‍, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, താജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ഉന്നത സുരക്ഷാ മേധാവികളും

ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഇറാന്‍, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, താജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ഉന്നത സുരക്ഷാ മേധാവികളും

ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനില്‍ നിന്ന് ഉയരുന്ന ഭീകരവാദം പോലെയുള്ള ഭീഷണികളെ നേരിടാനും സമാധാനം പുനഃസ്ഥാപിക്കാനും കൂട്ടായി പരിശ്രമിക്കണമെന്ന് റഷ്യയും ഇന്ത്യയുമുള്‍‍പ്പെടെയുള്ള എട്ടു രാജ്യങ്ങളിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ ആഹ്വാനം ചെയ്തു. താലിബാന്റെ കീഴിലുള്ള അഫ്ഗാനിസ്ഥാന്റെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള ഇന്ത്യ വിളിച്ചു ചേര്‍ത്ത ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ പ്രാദേശിക ഉച്ചകോടിയിലാണ് ആഹ്വാനം. റഷ്യ അടക്കമുള്ള മധ്യേഷ്യന്‍ രാജ്യങ്ങള്‍ പങ്കടുക്കുന്ന ചര്‍ച്ചയില്‍ പാകിസ്ഥാനും ചൈനയും വിട്ടു നില്‍ക്കുന്നു.  

അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങള്‍ നാമെല്ലാവരും ഉറ്റുനോക്കുകയാണ്. ഇവ അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് മാത്രമല്ല, അയല്‍രാജ്യങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്നതാണ്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും സമ്മേളനത്തിന്റെ അധ്യക്ഷനുമായ അജിത് ഡോവല്‍ പറഞ്ഞു. അഫ്ഗാന്‍ വിഷയത്തില്‍ മേഖലയിലെ രാജ്യങ്ങള്‍ തമ്മില്‍ കൂടുതല്‍ സഹകരണത്തോടെയും ധാരണയോടെയും പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ഈ ചര്‍ച്ചയ്‌ക്ക് തീര്‍ച്ചയായും ഫലമുണ്ടാകും. അഫ്ഗാനിലെ ജനങ്ങളെ സഹായിക്കാനും അവരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനും തങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം സഹായിക്കും. ഇത് അഫ്ഗാനിലെ ജനങ്ങള്‍ക്കു മാത്രമല്ല തീവ്രവാദ ഭീഷണി നേരിടുന്ന അയല്‍ രാജ്യങ്ങള്‍ക്കും സഹായമാകും. ഈ ചര്‍ച്ചയ്‌ക്ക് ആതിഥേയത്വം വഹിക്കാന്‍ കഴിഞ്ഞതില്‍ ഇന്ത്യ അഭിമാനിക്കുന്നുവെന്നും അജിത് ഡോവല്‍ കൂട്ടിച്ചേര്‍ത്തു.  

അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാല്‍ ഇന്ത്യ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ്ങ് വെന്‍ബിന്‍ ചൊവ്വാഴ്ച മന്ത്രാലയത്തിന്റെ പതിവ് പത്ര സമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ ചൈന ഈ മാസം ആദ്യം തന്നെ യോഗത്തില്‍ പങ്കെടുക്കില്ലെന്നറിയിച്ച പാകിസ്ഥാനൊപ്പം ചേര്‍ന്നു.

എല്ലാ വംശീയ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സര്‍ക്കാര്‍ രൂപീകരിക്കുന്നതിലൂടെ മാത്രമേ ഇതിനു പരിഹാരമുണ്ടാകൂവെന്ന്  തീവ്രവാദത്തിന്റെയും അഭയാര്‍ഥി പ്രതിസന്ധിയുടെയും വെല്ലുവിളികളെ പരാമര്‍ശിച്ചുകൊണ്ട് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ സെക്രട്ടറി റിയര്‍ അഡ്മിറല്‍ അലി ഷംഖാനി പറഞ്ഞു.  

താലിബാന്‍ അധികാരത്തിലെത്തിയതോടെ രാജ്യത്തിനകത്തെ സ്ഥിതി സങ്കീര്‍ണമായി തുടരുകയാണ്. ഫലപ്രദമായ ഒരു സര്‍ക്കാര്‍ സംവിധാനം രൂപീകരിക്കുന്നതിന് അവിടെ നിരവധി തടസ്സങ്ങളുണ്ടെന്ന് ഖസാക്കിസ്ഥാന്‍ ദേശീയ സുരക്ഷാ സമിതി ചെയര്‍മാന്‍ കരിം മാസിമോവ് പറഞ്ഞു. തീവ്രവാദ സംഘടനകള്‍ അവരുടെ പ്രവര്‍ത്തനം ശക്തമാക്കുകയാണ്. മധ്യേഷ്യന്‍ പോരാളികളുടെ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ക്ക് ശക്തമായ ആശങ്കയുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങളില്‍ താജികിസ്ഥാന്‍ യോഗത്തില്‍ ആശങ്ക അറിയിച്ചു. മയക്കുമരുന്ന് കടത്തും തീവ്രവാദ പ്രവര്‍ത്തനങ്ങളും അഫ്ഗാനില്‍ കൂടുമെന്ന് തജികിസ്ഥാന്‍ പ്രതിനിധി പറഞ്ഞു. സമാന ആശങ്ക കിര്‍ഗിസ്ഥാന്‍ പ്രതിനിധിയും യോഗത്തില്‍ പങ്കുവച്ചു. അതേസമയം താലിബാന്റെ ആക്രമണങ്ങളില്‍ വീര്‍പ്പുമുട്ടുന്ന രാജ്യത്തിനെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ പദ്ധതികളിലും തങ്ങളുടെ പൂര്‍ണ്ണ പങ്കാളിത്തമുണ്ടാകുമെന്ന് താജിക്കിസ്ഥാന്‍ പ്രതിനിധിയായ നസ്രുല്ലോ റഹ്മത്‌ജോണ്‍ മഹ്മൂദ്‌സോദ ഉറപ്പു നല്‍കി.  

അഫ്ഗാനിലും പ്രദേശത്തും സമാധാനം പുനഃസേഥാപിക്കാന്‍ പരിഹാരം കണ്ടെത്തേണ്ടതുണ്ട്. കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഇതു സാധ്യമാകുവെന്ന് ഉസ്ബക്കിസ്ഥാന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി വിക്ടര്‍ മുഖ്മുദോവ് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യത്തിന് പരിഹാരം കണ്ടെത്താനും ഈ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാനും ഈ യോഗം അവസരം നല്‍കുന്നുവെന്ന് തുര്‍ഖ്‌മെനിസ്ഥാന്‍ സെക്യൂരിറ്റി കൗണ്‍സില്ജ സെക്രട്ടറി ചരിമിറത്ത് അമനോവും പറഞ്ഞു.

അഫ്ഗാന്‍ പ്രദേശത്ത് നിന്ന് ഉയരുന്ന ഭീഷണികളും വെല്ലുവിളികളും നേരിടാന്‍ പ്രായോഗിക നടപടികള്‍ വേണമെന്ന് റഷ്യയുടെ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി നിക്കോളായ് പത്രുഷേവ് ആവശ്യപ്പെട്ടു.  

യു എസ് സൈന്യം പിന്‍വാങ്ങിയതോടെ കഴിഞ്ഞ ആഗസ്റ്റിലാണ് താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയത് അതിനു ശേഷമുള്ള അഫ്ഗാനിസ്ഥാനിലെയും അതിന്റെ അതിരുകള്‍ക്കപ്പുറമുള്ള അഞ്ച് പ്രധാന ഭീഷണികളായി ഇന്ത്യ കണക്കാക്കുന്നത് ഭീകരവാദം, മയക്കുമരുന്ന് ഉല്‍പാദനവും കടത്തും, യുഎസ് സൈനികര്‍ ഉപേക്ഷിച്ച ആയുധങ്ങളും സൈനിക ഉപകരണങ്ങളും, അതിര്‍ത്തി കടന്നുള്ള നുഴഞ്ഞു കയറ്റം, മനുഷ്യ കടത്ത് എന്നിവയാണ്.  

അഫ്ഗാന്‍ സ്ഥിതിഗതികള്‍ സംബന്ധിച്ച് നടക്കുന്ന മൂന്നാമത്തെ യോഗമാണിത്. 2018 സെപ്റ്റംബറിലും 2019 ഡിസംബറിലുമാണ് ആദ്യ രണ്ടു യോഗങ്ങള്‍ നടന്നത്. ഇറാനാണ് കഴിഞ്ഞ ഈ രണ്ടു യോഗങ്ങള്‍ക്കും ആതിഥേയത്വം വഹിച്ചത്. അഫ്ഗാനിസ്ഥാന് സഹായം ലഭ്യമാക്കുന്നതിനുള്ള ഒരു പ്രതീക്ഷാപരമായ നടപടിയായാണ് കാബൂള്‍ ഈ ചര്‍ച്ചയെ കാണുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. താലിബാന്റെ കീഴിലുള്ള സര്‍ക്കാരിനെ ഇതുവരെ ഒരു രാജ്യവും ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അന്താരാഷ്‌ട്ര സഹായം നിലച്ചതോടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.

താലിബാന്റെ കീഴിലുള്ള സര്‍ക്കാരിനെ അംഗീകരിക്കരുതെന്ന് ആഗോള സമൂഹത്തിന് ഇന്ത്യ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അഫ്ഗാന്‍ മണ്ണ് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍ഇതോയ്ബ, ജെയ്‌ഷെഇമുഹമ്മദ് പോലെയുള്ള തീവ്രവാദ സംഘടനകള്‍ ഉപയോഗിക്കില്ലെന്ന പ്രതിജ്ഞ താലിബാന്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇന്ത്യ ലോകനേതാക്കളോട് അഭ്യര്‍ത്ഥിച്ചു.

Tags: അഫ്ഗാനിസ്ഥാന്‍അജിത് ദോവല്‍സമ്മേളനംindiaഅഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിterrorismഅഫ്ഗാന്‍ പ്രതിസന്ധിdelhiയോഗംറഷ്യpakistanchinaതാലിബാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

India

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

News

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.