Categories: Main Article

തുളസി പോലെ, തുളസി ഗൗഡ

പത്മശ്രീയാണ് തുളസിക്ക് ലഭിച്ചത്. പത്മ പുരസ്‌കാരം നേടിയ 119 ജേതാക്കളുടെ പട്ടികയിലാണ് 77 വയസ്സുകാരിയായ തുളസിയും ഇടം പിടിച്ചത്. ഇമേജ് ഓഫ് ദി ഡേ എന്ന തലക്കെട്ടോടെയാണ് ചിത്രം ഏവരും പങ്കു വയ്ക്കുന്നത്. മോദിയുമായി സംസാരിക്കുന്ന തുളസി ഗൗഡയുടെ മറ്റൊരു ചിത്രവും വൈറലാണ്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തുളസി ഗൗഡ, നഗ്‌നപാദയായി  പരമ്പരാഗത വേഷം തന്നെ ധരിച്ചുകൊണ്ട് പദ്മ പുരസ്‌ക്കാരം വാങ്ങാന്‍ വേദിയിലേക്ക് നടന്നടുക്കുമ്പോള്‍ അരികില്‍ കൈ കൂപ്പി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും. സമൂഹമാധ്യമങ്ങളില്‍ വൈറലായ ഏതാനും ചിത്രങ്ങളില്‍ ഒന്നാണിത്. പദ്മപുരസ്‌കാരങ്ങള്‍ എങ്ങനെയാണ് യഥാര്‍ഥ അവകാശികള്‍ക്ക്, സാധാരണക്കാരില്‍ സാധാരണക്കാരിലേക്ക്  ചെന്നു ചേരുന്നതെന്ന് വ്യക്തമാക്കിത്തരുന്ന ചിത്രങ്ങളില്‍ ഒന്ന്.

അറുപതു വര്‍ഷമായി പ്രകൃതിക്കു വേണ്ടി സമര്‍പ്പിച്ച ജീവിതമാണ് തുളസി ഗൗഡയുടേത്.  വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിക്കുന്നതിലും അവയെ പരിപാലിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഏകദേശം നാല്പതിനായിരത്തിലധികം വൃക്ഷത്തൈകളാണ് തുളസി ഗൗഡ നട്ടുവളര്‍ത്തിയത്. ഇതു കൂടാതെ കാടിനെക്കുറിച്ചും വിവിധയിനം സസ്യങ്ങളെക്കുറിച്ചുമുള്ള അറിവുകള്‍  അവര്‍ ലോകത്തിന് പകര്‍ന്നു നല്‍കുന്നുമുണ്ട്.

പത്മശ്രീയാണ് തുളസിക്ക് ലഭിച്ചത്. പത്മ പുരസ്‌കാരം നേടിയ 119 ജേതാക്കളുടെ പട്ടികയിലാണ് 77 വയസ്സുകാരിയായ തുളസിയും ഇടം പിടിച്ചത്. ഇമേജ് ഓഫ് ദി ഡേ എന്ന തലക്കെട്ടോടെയാണ് ചിത്രം ഏവരും പങ്കു വയ്‌ക്കുന്നത്. മോദിയുമായി സംസാരിക്കുന്ന തുളസി ഗൗഡയുടെ മറ്റൊരു ചിത്രവും വൈറലാണ്.

വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന വനവത്കരണ പരിപാടിയില്‍  ഇവര്‍ സജീവ സാന്നിധ്യമായിരുന്നു. തുളസിയുടെ സേവനവും പ്രകൃതിയോടുള്ള ആത്മാര്‍ഥതയും തിരിച്ചറിഞ്ഞ വനംവകുപ്പ്  സ്ഥിരനിയമനം നല്കി. 14 വര്‍ഷം വനംവകുപ്പില് സേവനമനുഷ്ഠിച്ച തുളസിക്ക് പെന്‍ഷന്‍ തുകയാണ് ആകെയുള്ള ഉപജീവനമാര്‍ഗ്ഗം. പിന്നാക്ക സമുദായത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ അച്ഛനെ നഷ്ടപ്പെട്ടു. തുടര്‍ന്ന് അമ്മയോടൊപ്പം തൊഴില്‍  ചെയ്താണ് ജീവിച്ചത്. ‘കാടിന്റെ സര്‍വ്വവിജ്ഞാന കോശം’ എന്നാണ് തുളസി ഗൗഡ അറിയപ്പെടുന്നത്. കര്‍ണ്ണാടകത്തിലെ  അങ്കോള സ്വദേശിനിയാണ്.

Recent Posts