Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദീപയ്‌ക്കു മുന്നില്‍ മുട്ടുകുത്തി സര്‍വകലാശാല; നന്ദകുമാറിനെ വകുപ്പ് മേധാവി സ്ഥാനത്തു നിന്ന് നീക്കി; സര്‍വകലാശാലയ്‌ക്കു മുന്നിലെ സമരം അസാനിപ്പിച്ചു

സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ചുമതലയില്‍ നിന്ന് ഡോ. കെ. നന്ദകുമാറിനെ പൂര്‍ണമായി നീക്കാനും താത്കാലിക ജീവനക്കാരന്‍ എം. ചാള്‍സ് സെബാസ്റ്റ്യനെ സെന്ററില്‍ നിന്ന് ഒഴിവാക്കാനുമാണ് സര്‍വകലാശാല തീരുമാനിച്ചത്. ഭാവിയില്‍ ദീപയുടെ ഗവേഷണവുമായി ബന്ധപ്പെട്ട യാതൊരു ചുമതലയും നന്ദകുമാറിന് നല്‍കില്ല. സമരവുമായി ബന്ധപ്പെട്ട് ദീപയ്‌ക്കെതിരെ പ്രതികാര നടപടി ഉണ്ടാകില്ലെന്നും സര്‍വകലാശാല ഉറപ്പുനല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2021, 01:18 pm IST
inKerala

കോട്ടയം: ജാതി അധിക്ഷേപമുള്‍പ്പടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് എംജി സര്‍വകലാശാലയ്‌ക്ക് മുന്നില്‍ നിരാഹാര സമരം നടത്തി വന്ന ഗവേഷക വിദ്യാര്‍ത്ഥിനി ദീപ പി മോഹന്‍ തന്റെ സമരം പിന്‍വലിച്ചതായി അറിയിച്ചു. തന്റെ എല്ലാ ആവശ്യങ്ങളും സര്‍വകലാശാല അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കുന്നതെന്ന് ദീപ പി മോഹന്‍ പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ആരോപണവിധേയരായവരെ ഒഴിവാക്കാന്‍ സര്‍വകലാശാലയുടെ ഭാഗത്തു നിന്നും തീരുമാനമായി. 

സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ചുമതലയില്‍ നിന്ന് ഡോ. കെ. നന്ദകുമാറിനെ പൂര്‍ണമായി നീക്കാനും താത്കാലിക ജീവനക്കാരന്‍ എം. ചാള്‍സ് സെബാസ്റ്റ്യനെ സെന്ററില്‍ നിന്ന് ഒഴിവാക്കാനുമാണ് സര്‍വകലാശാല തീരുമാനിച്ചത്. ഭാവിയില്‍ ദീപയുടെ ഗവേഷണവുമായി ബന്ധപ്പെട്ട യാതൊരു ചുമതലയും നന്ദകുമാറിന് നല്‍കില്ല. സമരവുമായി ബന്ധപ്പെട്ട് ദീപയ്‌ക്കെതിരെ പ്രതികാര നടപടി ഉണ്ടാകില്ലെന്നും സര്‍വകലാശാല ഉറപ്പുനല്‍കി.

ദീപയ്‌ക്ക് ഗവേഷണം പൂര്‍ത്തിയാക്കാന്‍ നാല് വര്‍ഷം കൂടി അനുവദിക്കും. ലബോറട്ടറി, ഹോസ്റ്റല്‍, ലൈബ്രറി സൗകര്യങ്ങളും ഉറപ്പാക്കും. രണ്ട് വര്‍ഷത്തേക്ക് യൂണിവേഴ്‌സിറ്റി റിസര്‍ച്ച് ഫെലോഷിപ്പും അനുവദിക്കും. ഇ ഗ്രാന്റ് ഇനത്തില്‍ ലഭിക്കാനുള്ള കുടിശിക ലഭ്യമാക്കും. മറ്റ് പരാതികള്‍ പരിശോധിക്കുന്നതിന് സ്‌കൂള്‍ ഒഫ് ഗാന്ധിയന്‍ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡീന്‍ ഡോ. എം.എച്ച്. ഇല്യാസ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ഷാജില ബീവി, ഡോ. അനിത. ആര്‍ എന്നിവരുള്‍പ്പെട്ട പ്രത്യേക സമിതി രൂപീകരിക്കും.  

ദീപയ്‌ക്ക് സര്‍വകലാശാല ലഭ്യമാക്കിയിട്ടുള്ള സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനുമുള്ള സമിതിക്കും രൂപം നല്‍കി. വിദ്യാര്‍ത്ഥിനിയുടെ പ്രതിനിധികളായി മാതാവ് സാംബവി കെ.പി., എം.എന്‍. സജീഷ് കുമാര്‍, അനുരാജി പി.ആര്‍ എന്നിവരും ഈ സമിതിയിലുണ്ടാകും. ഗൈഡായി ഡോ. ഇ.കെ. രാധാകൃഷ്ണന്‍ തന്നെ തുടരും. കോഗൈഡുമാരായി വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസും സ്‌കൂള്‍ ഒഫ് കെമിക്കല്‍ സയന്‍സസിലെ ഡോ. ബീന മാത്യുവുമുണ്ടാകും. പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍, രജിസ്ട്രാര്‍ ഡോ. പ്രകാശ്കുമാര്‍.ബി, മറ്റ് സിന്‍ഡിക്കേറ്റംഗങ്ങള്‍, ദീപ പി. മോഹന്റെ പ്രതിനിധികളായി എം.എന്‍. സജീഷ് കുമാര്‍, അനുരാജി പി.ആര്‍, മന്‍സൂര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

നന്ദകുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് സര്‍വ്വകലാശാലയില്‍ സമരം നടത്തിയ ദളിത് ഗവേഷക ഉന്നയിച്ചിരുന്നത്. പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിക്കാതെയും ടിസി തടഞ്ഞുവച്ചും നാനോ സയന്‍സ് ഡയറക്ടര്‍ നന്ദകുമാര്‍ കളരിക്കലിന്റെ നേതൃത്വത്തില്‍ സര്‍വകലാശാല അധികൃതര്‍ ദ്രോഹിച്ചുവെന്നും ജാതിയുടെ പേരില്‍ വിവേചനമുണ്ടായെന്നുമായിരുന്നു. പിഎച്ച്ഡി പ്രവേശനം നല്‍കാതിരിക്കാനും പരമാവധി ശ്രമിച്ചെന്നുമായിരുന്നു വിദ്യാര്‍ഥിനിയുടെ പരാതി.  

ഇതിനിടെ സമരത്തെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ രംഗത്തു വന്നിരുന്നു. ആവശ്യങ്ങളെല്ലാം അംഗീകരിച്ചിട്ടും സമരവുമായി മുന്നോട്ട് പോകുന്നതിന്റെ താല്‍പ്പര്യമെന്താണെന്നാണ് മന്ത്രി നിയമസഭയില്‍ ചോദിച്ചത്. സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടിട്ടും സമരവുമായി വിദ്യാര്‍ത്ഥിനി മുന്നോട്ട് പോകുന്നതിലെ അതൃപ്തിയാണ് മന്ത്രി പ്രകടിപ്പിച്ചത്. എന്നാല്‍ ഇതിലൊന്നും ദീപ പിന്നോട്ടു പോകാന്‍ തയ്യാറായില്ല.  

ജാതി അധിക്ഷേപത്തിനെതിരെ നടത്തിയ സമരത്തെ പിന്തുണച്ചവര്‍ക്കും മാധ്യമങ്ങള്‍ക്കും ദീപ നന്ദി പറഞ്ഞു. അതേ സമയം നാനോ സയന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്താനുള്ള തീരുമാനം നിയമപരമായി നേരിടുമെന്ന് ഡോ.നന്ദകുമാര്‍ അറിയിച്ചു. ആരോപണങ്ങള്‍ നേരത്തെ ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു.

Tags: keralastrikekottayamUniversityMG UniversityDeepa P Mohanan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.