Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കർഷക സമരത്തില്‍ കേന്ദ്ര സർക്കാരിനെതിരെ വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച ബ്രിട്ടീഷ് എം പിക്ക് കാമുകന്റെ പെണ്‍സുഹൃത്തിനെ ഭീഷണിപ്പെടുത്തിയതിന് തടവ് ശിക്ഷ

കർഷക സമരമെന്ന പേരിൽ ദൽഹിയിൽ നടക്കുന്ന ഇടനിലക്കാരുടെ പ്രതിഷേധങ്ങളെ അനുകൂലിക്കുകയും മോദി സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്ത ബ്രിട്ടിനിലെ എംപിയ്‌ക്ക് മറ്റൊരു കേസില്‍ തടവ് ശിക്ഷ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2021, 07:09 pm IST
inWorld

ലണ്ടൻ: കർഷക സമരമെന്ന പേരിൽ ദൽഹിയിൽ നടക്കുന്ന ഇടനിലക്കാരുടെ പ്രതിഷേധങ്ങളെ അനുകൂലിക്കുകയും മോദി സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്ത ബ്രിട്ടിനിലെ എംപിയ്‌ക്ക് മറ്റൊരു കേസില്‍ തടവ് ശിക്ഷ.  

കാമുകന്റെ സുഹൃത്തായ യുവതിയെ ഭീഷണിപ്പെടുത്തുകയും ആസിഡ് മുഖത്തൊഴിക്കുമെന്ന് ചീത്തവിളിക്കുകയും ചെയ്തതിനാണ് ബ്രിട്ടീഷ് എം പി ക്ലോഡിയ വെബെയ്‌ക്ക് കോടതി പത്ത് ആഴ്ച തടവും ഇരുന്നൂറ് മണിക്കൂർ നിർബ്ബന്ധിത സാമൂഹിക സേവനവും ശിക്ഷ വിധിച്ചത്.  വെസ്റ്റ്മിൻസ്റ്റർ കോടതിയാണ് ഞായറാഴ്ച വിധി പുറപ്പെടുവിച്ചത്. കോടതി കുറ്റക്കാരിയാണെന്ന് കണ്ട് ശിക്ഷ വിധിച്ചതോടെ വെബെയെ ലേബർ പാർട്ടിയിൽ നിന്നും പുറത്താക്കുകയും ചെയ്തു.  

59 വയസ്സുകാരിയായ മിഷേൽ മെറിറ്റിനെ ക്ലോഡിയ ഭീഷണിപ്പെടുത്തുകയും ആസിഡ് ആക്രമണം നടത്തുമെന്ന് പറഞ്ഞ് ഭയപ്പെടുത്തുകയും ചെയ്തതായി കോടതിക്ക് ബോദ്ധ്യപ്പെട്ടു. ഇതിനെ തുടർന്നാണ് ശിക്ഷ.

ഇന്ത്യയിലെ കര്‍ഷകസമരമെന്ന പേരില്‍ നടക്കുന്ന ഇടനിലക്കാരുടെ സമരത്തെ  ക്ലോഡിയ വെബെ അനുകൂലിച്ചിരുന്നു. കർഷകരെ ആക്രമിക്കുന്നത്  അവസാനിപ്പിക്കണമെന്നും ലോകം എല്ലാം കാണുന്നുണ്ടെന്നുമായിരുന്നു ക്ലോഡിയ ട്വീറ്റ് ചെയ്തിരുന്നു. ക്ലോഡിയയെ എം പി സ്ഥാനത്ത് നിന്നും നീക്കണമെന്ന ആവശ്യവുമായി ഇപ്പോള്‍ ലേബര്‍ പാർട്ടി നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ്  നേതാവായ ശബാന മഹമൂദ്. ഇന്ത്യയിലെ കര്‍ഷകസമരത്തെ അപലപിക്കാന്‍ ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാരിന് നല്‍കാനുള്ള ഇ-പരാതിയെ തുറന്ന് പിന്തുച്ചയാളാണ് ക്ലോഡിയ വെബെ. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കര്‍ഷകസമരത്തെ പിന്തുണച്ച പോപ് ഗായിക റിഹാനയെ ക്ലോഡിയ വെബെ അഭിനന്ദിച്ചിരുന്നു. കര്‍ഷകസമരത്തോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ എങ്ങിനെ പ്രക്ഷോഭം മുന്നോട്ട് കൊണ്ട്പോകണമെന്ന് വിശദീകരിക്കുന്ന ടൂള്‍ കിറ്റ് തയ്യാറാക്കിയതിന്റെ പേരില്‍ അറസ്റ്റിലായ ദിഷ രവിയെയും ക്ലോഡിയ വെബെ പിന്തുണച്ചിരുന്നു. എന്താണ് കര്‍ഷകസമരത്തെ അനുകൂലിക്കാന്‍ ക്ലോഡിയ വെബെയെ പ്രേരിപ്പിച്ച ഘടകമെന്നറിയില്ല.  

ഇതിനിടെ കാര്‍ഷിക സമരത്തെക്കുറിച്ച് ക്ലോഡിയയ്‌ക്കുള്ള തെറ്റിദ്ധാരണകള്‍ നീക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അവര്‍ക്ക് തുറന്ന കത്തയച്ചിരുന്നു.ഈ കത്ത് ഇന്ത്യന്‍ ഹൈകമ്മീഷന്‍ ട്വിറ്ററില്‍ പങ്കുവെയ്‌ക്കുകയും ചെയ്തു. ‘വളരെ ചെറിയൊരു വിഭാഗം കര്‍ഷകര്‍ മാത്രമാണ് കര്‍ഷകസമരമെന്ന പേരില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നത്. ഇത് സംബന്ധിച്ച് എന്ത് വ്യക്തത വേണമെങ്കിലും നല്‍കാന്‍ തയ്യാറാണെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അഭിപ്രായപ്പെട്ടിരുന്നു.

കാര്‍ഷികരംഗത്ത് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മൂന്ന് പരിഷ്‌കാരങ്ങള്‍ ഇന്ത്യയിലെ കര്‍ഷകരെ ശക്തിപ്പെടുത്താനും സംരക്ഷിക്കാനും വേണ്ടിയുള്ളതാണ്. വിദഗ്ധരില്‍ നിന്നുള്ള നിര്‍ദേശങ്ങളും കഴിഞ്ഞ 20 വര്‍ഷമായി ഇന്ത്യയിലെ കാര്‍ഷികമേഖല നേരിടുന്ന പ്രത്യേക വെല്ലുവിളികളെ വിശകലനം ചെയ്ത് വിവിധ സമിതികളില്‍ നല്‍കിയ പരിഹാരനിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയാണ് പുതിയ കാര്‍ഷിക നിയമങ്ങള്‍ തയ്യാറാക്കിയതെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഈ തുറന്ന കത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. കാര്‍ഷിക നിയമങ്ങള്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്ത് അംഗീകരിച്ചതാണ്. ഇതിന്റെ ഫലം 10 കോടി കര്‍ഷകര്‍ക്ക് ലഭിച്ചുതുടങ്ങിയെന്നും തുറന്ന കത്ത് പറയുന്നു.

Tags: കര്‍ഷക സമരംഇന്ത്യന്‍ ഹൈക്കമ്മീഷന്‍കാര്‍ഷിക ബില്‍ 2020കലാപംറിഹാനകര്‍ഷകര്‍ടൂള്‍കിറ്റ്MPദിഷ രവിവനിതബ്രിട്ടിനിലെ എംപിലോകാരോഗ്യ സംഘടനക്ലോഡിയ വെബെവാര്‍ത്തബ്രിട്ടീഷ്കാര്‍ഷിക നിയമ പരിഷ്‌കാരങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലേക്ക് മാറ്റുന്നത് പ്രവര്‍ത്തന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍: അശ്വിനി വൈഷ്ണവ്

India

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Kerala

ദേവസ്വം ബോര്‍ഡിലെ സിപിഎം സംഘടനാ നേതാവിന് സ്ഥലം മാറ്റം ലഭിക്കാന്‍ ശുപാര്‍ശ കത്ത് നല്‍കിയത് കോണ്‍ഗ്രസ് എംപി,അച്ചടക്ക നടപടിയുമായി സംഘടന

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.