Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആര്യന്‍ഖാന്‍ കേസില്‍ ട്വിസ്റ്റ്; സമീര്‍ വാങ്ക‍ഡെ ആര്യനെ വിട്ടുകൊടുക്കാന്‍ ഷാരൂഖിന്റെ മാനേജരില്‍ നിന്നും പണം വാങ്ങിയില്ലെന്ന് വെളിപ്പെടുത്തല്‍

ആര്യന്‍ഖാനുമായി ബന്ധപ്പെട്ട മയക്കമരുന്ന് കേസില്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥനാ സമീര്‍ വാങ്കഡെ ഷാരൂഖിന്റെ മാനേജരില്‍ നിന്നും കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് വെളിപ്പെടുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2021, 07:51 pm IST
in India
സമീര്‍ വാങ്കഡെ, സാം ഡിസൂസ, ആര്യന്‍ ഖാന്‍

സമീര്‍ വാങ്കഡെ, സാം ഡിസൂസ, ആര്യന്‍ ഖാന്‍

മുംബൈ: ആര്യന്‍ഖാനുമായി ബന്ധപ്പെട്ട മയക്കമരുന്ന് കേസില്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥനാ സമീര്‍ വാങ്കഡെ ഷാരൂഖിന്റെ മാനേജരില്‍ നിന്നും കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് വെളിപ്പെടുത്തല്‍. ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജ ദഡ്‌ലാനിയും കേസിലെ മറ്റൊരു സാക്ഷിയായ കെ.പി. ഗോസാവിയും തമ്മിലുള്ള കൂടിക്കാഴ്ചയ്‌ക്ക് ഇടനിലക്കാരനായി നിന്ന സാം ഡിസൂസയാണ് ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബുധനാഴ്ച ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേ സമയം ആര്യന്‍ ഖാനെ കേസില്‍ നിന്നും ഒഴിവാക്കാന്‍ പൂജ കേസിലെ മറ്റൊരു സാക്ഷിയായ കെ.പി. ഗോസാവിയ്‌ക്ക് 50 ലക്ഷം രൂപ നല്‍കിയതായി സാം ഡിസൂസ പറഞ്ഞു. എന്നാല്‍ ഗോസാവി തന്നെ വഞ്ചിക്കുകയാണെന്ന് തിരിച്ചറിഞ്ഞതോടെ താന്‍ മുന്‍കയ്യെടുത്ത് ഈ 50 ലക്ഷം പൂജയ്‌ക്ക് തന്നെ മടക്കിക്കൊടുത്തതായും സാം ഡിസൂസ പറഞ്ഞു. എന്നാല്‍ ഈ ഇടപാടില്‍ സമീര്‍ വാങ്കഡെയ്‌ക്ക് യാതൊരു പങ്കുമില്ലെന്നും സാം ഡിസൂസ വ്യക്തമാക്കി.

നേരത്തെ ഗോസാവിയുടെ ബോഡി ഗാര്‍ഡും കേസിലെ സാക്ഷിയുമായ  പ്രഭാകര്‍ സെയില്‍ കേസില്‍ ആര്യന്‍ ഖാന്റെ പക്ഷത്തേക്ക് കൂറുമാറിയിരുന്നു. ആര്യനെ കേസില്‍ നിന്നൊഴിവാക്കാന്‍ സാം ഡിസൂസയും കെ.പി. ഗോസാവിയും തമ്മില്‍ 25 കോടിയുടെ ഡീല്‍ നടന്നതായും ഇതില്‍ എട്ട് കോടി സമീര്‍ വാങ്കഡെയ്‌ക്ക് കൈക്കൂലിയായി നല്‍കുമെന്ന് താന്‍ കേട്ടെന്നും പ്രഭാകര്‍ സെയില്‍ മൊഴി നല്‍കിയിരുന്നു. ഇതോടെ സമീര്‍ വാങ്കഡെയെ ആക്രമിച്ച് എന്‍സിപി നേതാവും മന്ത്രിയുമായ നവാബ് മാലിക്കും രംഗത്തെത്തി.  ഈ കൈക്കൂലി ആരോപണത്തിന്റെ പേരില്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം നടന്നിരുന്നു.

പിന്നീടങ്ങോട്ട് നവാബ് മാലിക്ക് വാര്‍ത്താസമ്മേളനങ്ങളില്‍ കൂടുതലായി സമീര്‍ വാങ്കഡെയുടെ സത്യസന്ധതയെ ചോദ്യം ചെയ്ത് കൂടുതല്‍ ആരോപണങ്ങള്‍ ചൊരിഞ്ഞു. സത്യസന്ധന്‍ എന്ന് പേര് കേട്ട വാങ്കഡെ കൈക്കൂലിക്കാരനും അഴിമതിക്കാരനും ബോളിവുഡ് താരങ്ങളില്‍ നിന്നും പണം പിടിച്ചുപറിക്കുന്നവനുമായി ചിത്രീകരിക്കപ്പെട്ടു.  

കേസില്‍ പ്രധാന സാക്ഷിയും സ്വകാര്യ ഡിറ്റക്ടീവുമായ കെ.പി. ഗോസാവിയെ ഇതിനിടയില്‍ കഴിഞ്ഞ ദിവസം മഹാരാഷ്‌ട്ര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വേറെ തട്ടിപ്പുകേസുകളുമായി ബന്ധപ്പെട്ടായിരുന്നു ഈ അറസ്റ്റ്. ഇതോടെയാണ് ഗോസാവിയുമായി പണമിടപാട് നടത്തിയതായി പറയപ്പെടുന്ന സാം ഡിസൂസ ഒരു ടിവി അഭിമുഖത്തില്‍ പണമിടപാട് സംബന്ധിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

‘ആര്യന്‍ കസ്റ്റഡിയിലായതിന് പിന്നാലെ ഷാരൂഖിന്റെ മാനേജര്‍ പൂജ ദഡ്‌ലാനിയും ഗോസാവിയും തമ്മിലുള്ള കൂടിക്കാഴ്ചയ്‌ക്ക് ഇടനിലക്കാരനായത് താനാണ്. ഒക്ടോബര്‍ മൂന്നാം തീയതി പൂലര്‍ച്ചെ നടന്ന ഈ കൂടിക്കാഴ്ചയില്‍ പൂജയും ഭര്‍ത്താവും ഗോസാവിയും താനും ലോവര്‍ പരേലില്‍വെച്ച് പൂലര്‍ച്ചെ നാല് മണിയോടെ പരസ്പരം കാര്യങ്ങള്‍ സംസാരിച്ചു. പിന്നീട് ഞാന്‍ സ്ഥലം വിട്ടു. എന്നാല്‍ ഗോസാവി പൂജയില്‍ നിന്നും 50 ലക്ഷം വാങ്ങിയതായി പിന്നീട് ഞാന്‍ അറിഞ്ഞു. ഗോസാവി തട്ടിപ്പുകാരനാണെന്ന് തോന്നിയ ഞാന്‍ ഈ പണം മുന്‍കയ്യെടുത്ത്, ഗോസാവിയുടെ മേല്‍ ഏരെ സമ്മര്‍ദ്ദം ചെലുത്തി തിരികെ പൂജയ്‌ക്ക് തന്നെ വാങ്ങി  നല്‍കുകയായിരുന്നു’- സാം ഡിസൂസ പറഞ്ഞു.

സമീര്‍ സര്‍ എന്ന പേരില്‍ ഗോസാവിയുടെ മൊബൈലില്‍ ഉള്ള നമ്പര്‍ സമീര്‍ വാങ്കഡെയുടെ നമ്പറാണെന്ന് ഗോസാവി തന്നെ പറഞ്ഞിരുന്നു. ഈ നമ്പറില്‍ നിന്നും ഗോസാവിക്ക് ഫോണ്‍ വരികയും ചെയ്തു. എന്നാല്‍ ഞാന്‍ ട്രൂകോളറില്‍ ഈ നമ്പര്‍ പരിശോധിച്ചപ്പോള്‍ അത് ഗോസാവിയുടെ ബോഡിഗാര്‍ഡായ പ്രഭാകര്‍ സെയിലിന്റെ നമ്പറാണെന്ന് മനസ്സിലായി. ഗോസാവി പറ്റിക്കുകയാണെന്ന് മനസ്ലിലായതോടെയാണ് പൂജയില്‍ നിന്നും ഗോസാവി വാങ്ങിയ 50 ലക്ഷം ഞാന്‍  സമ്മര്‍ദ്ദം ചെലുത്തി  തിരിച്ച് കൊടുപ്പിച്ചത്. സമീര്‍ വാങ്കഡേയുമായി ബന്ധമുണ്ടെന്ന വ്യാജേന ഗോസാവി പണം തട്ടിയെടുക്കുകയായിരുന്നു.- സാം ഡിസൂസ പറഞ്ഞു.

കപ്പലിലെ പാര്‍ട്ടിയെപ്പറ്റി ഞാന്‍ ഒക്ടോബര്‍ ഒന്നിന് അറിഞ്ഞെന്നും ഈ ലഹരിപ്പാര്‍ട്ടിയെക്കുറിച്ച് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരെ വിവരം അറിയിക്കണമെന്നും പറഞ്ഞത് ഒരു സുനില്‍ പാട്ടീലാണ്. തുടര്‍ന്ന് താന്‍ ഗോസാവിയെ വിവരം അറിയിച്ചു. കപ്പലില്‍ നിന്നും ആര്യനെ കസ്റ്റഡിയിലെടുത്ത വാര്‍ത്ത കേട്ടയുടന്‍ ഗോസാവി എന്നെ വിളിച്ചു. ആര്യന് മാനേജര്‍ പൂജയുമായി സംസാരിക്കണമെന്നാണ് ഗോസാവി പറഞ്ഞത്. ആര്യനില്‍ നിന്നും ലഹരി മരുന്ന് കണ്ടെടുത്തിട്ടില്ലെന്നും അതിനാല്‍ സഹായിക്കാനാകുമെന്നും പറഞ്ഞാണ് ഗോസാവി വിളിച്ചത്. അങ്ങിനെ പൂജയെ വിളിച്ച് ഫോണില്‍ നല്‍കി. – ഡിസൂസ പറയുന്നു.

ഈ അഭിമുഖത്തിന് ശേഷം മാധ്യമങ്ങള്‍ പൂജ ദഡ്‌ലാനിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഈ വിവാദ അഭിമുഖത്തിന് സേഷം സാം ഡിസൂസയെയും ഫോണില്‍ ലഭ്യമല്ല.

Tags: നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോനവാബ് മാലിക്സാം ഡിസൂസDrug Mafiaകൈക്കൂലിമയക്കമരുന്ന് കടത്ത്ഷാരൂഖ് ഖാന്‍മയക്കമരുന്ന്നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോആര്യന്‍ ഖാന്‍സമീര്‍ വാങ്കഡെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിൽ ഇത്രമാത്രം കഞ്ചാവ് ഒഴുകുന്നതിന് പിന്നിലെ രഹസ്യം എന്ത് ? ഇന്ന് പിടികൂടിയത് 20 കിലോ , ഇടനിലക്കാരൻ ബാബർ അലി

Kerala

തായ്ലൻഡിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലെത്തിക്കുന്ന സംഘം പിടിയിൽ ; കൊടുവള്ളി ഫായിസും അബു താഹിറും അന്താരാഷ്‌ട്ര മയക്ക് മരുന്ന് ശൃംഖലയിലെ ഉന്നതർ

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

Kerala

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

Kerala

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഇ20 ഇന്ധനം വാഹനങ്ങളില്‍ എഞ്ചിന്‍ തകരാറുണ്ടാക്കുമെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദം തള്ളി സുരേഷ് ഗോപി

എ ഡി ജി പി അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറി

‘എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാം’; പാറ്റകളെ തള്ളി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

ഡൽഹിയിൽ കലാപം നടത്തിയവരെ തല്ലിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണം ; നരേന്ദ്രമോദി മാപ്പും പറയണമെന്ന് രാഹുൽ

സര്‍ക്കാര്‍ മാറിയിട്ടും ജയിലുകളില്‍ സിപിഎം ഭരണം: സെന്‍ട്രല്‍ ജയിലില്‍ വി.എസ് അനുസ്മരണ സമ്മേളനം, അന്വേഷണത്തിന് നിര്‍ദേശം

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാറിലായി,പരിധിയിലേറെ യാത്രക്കാരുമായി കുറ്റ്യാടി ചുരം കയറവെ സംഭവം,ഡ്രൈവറുടെ സമയോചിത ഇടപെടല്‍ അപകടമൊഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.