Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പരിസ്ഥിതി ആഘാതങ്ങള്‍; മരമല്ല, പരിഹാരം വനം മാത്രം: ജോണ്‍ പെരുവന്താനം

കൊല്ലം പര്യാവരണ്‍ സംരക്ഷണ ഗതിവിധിയും അഭിഭാഷക പരിഷത്തും സംയുക്തമായി കൊല്ലം പ്രസ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ച ചിന്താസായാഹ്നത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2021, 04:40 pm IST
inKollam
ചിന്താ സായാഹ്നത്തില്‍ ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ ഗോപാലന്‍കുട്ടി മാസ്റ്റര്‍ സംസാരിക്കുന്നു

ചിന്താ സായാഹ്നത്തില്‍ ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ ഗോപാലന്‍കുട്ടി മാസ്റ്റര്‍ സംസാരിക്കുന്നു

കൊല്ലം: പരിസ്ഥിതിയുടെ പ്രതിഭാസങ്ങള്‍ക്ക് വിലങ്ങനെ നിന്നാല്‍ ജീവനടക്കം നഷ്ടമാകുമെന്ന സന്ദേശമാണ് ഉരുള്‍പ്പൊട്ടലുകളും പ്രളയങ്ങളും കാലാവസ്ഥാവ്യതിയാനവും മനുഷ്യന് നല്കുന്ന സന്ദേശമെന്ന് പശ്ചിമഘട്ട സംരക്ഷണസമിതി ചെയര്‍മാന്‍ ജോണ്‍ പെരുവന്താനം. ആഗോളതാപനത്തിന്റെ പ്രതിഫലനമാണ് പ്രകൃതിയിലുണ്ടാകുന്നത്. കൊട്ടിഘാഷിക്കുന്നതുപോലെ മരമല്ല, വനമാണ് ഇതിന് പരിഹാരമെന്ന് അദ്ദേഹം പറഞ്ഞു.  

കൊല്ലം പര്യാവരണ്‍ സംരക്ഷണ ഗതിവിധിയും അഭിഭാഷക പരിഷത്തും സംയുക്തമായി കൊല്ലം പ്രസ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ച ചിന്താസായാഹ്നത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയില്‍ ദുരന്തങ്ങളില്ല, പ്രതിഭാസങ്ങള്‍ മാത്രമാണ്. ഇതിന് അനുസരിച്ച് ജീവിതം കെട്ടിപ്പടുക്കേണ്ടത് മനുഷ്യരാണ്. പ്രകൃതി സംരക്ഷണത്തിന് ബാധ്യതപ്പെട്ട മനുഷ്യര്‍ ഗൗരവമായ ഇടപെടലുകള്‍ നടത്താത്ത സാഹചര്യത്തില്‍ പ്രകൃതി തിരിച്ചടിക്കുന്നതെന്ന് ഇനിയെങ്കിലും മനസിലാക്കണം. മനുഷ്യന്‍ ഭൂമിയെ മലിനമാക്കുകയും അമിതമായി ചൂഷണം ചെയ്യുകയുമാണ്.  

കടലിന്റെ അമ്ലത്വം അപകടകരമായ വിധം വര്‍ധിച്ചു. കാടുകള്‍ വെട്ടി നശിപ്പിച്ചു. പ്രകൃതിസൗഹൃദനിര്‍മിതികള്‍ക്ക് പകരം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ വ്യാപകമാക്കി. ജീവവായുവില്‍ 23 ശതമാനം ഓക്സിജന്‍ ആവശ്യമാണ്. ഇപ്പോള്‍ 18 ശതമാനമായി താഴ്ന്നിരിക്കുന്നു. വലുതും ചെറുതുമായ 280 അണക്കെട്ടുകളുള്ള കൊച്ചുകേരളത്തില്‍ 5600 പാറക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്.  

നിലവിലെ എക്കണോമിക്കല്‍ ഗവേണന്‍സ് മാറി ഇക്കോളജിക്കല്‍ ഗവേണന്‍സ് സാധ്യമായില്ലെങ്കില്‍ 35 വര്‍ഷത്തിനപ്പുറം ഭൂമി നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയ സ്വയംസേവകസംഘം പ്രാന്തീയ കാര്യകാരി സദസ്യന്‍ ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ആര്‍. രാജേന്ദ്രന്‍ അധ്യക്ഷനായി. എസ്. രഞ്ജന്‍ സ്വാഗതവും അഡ്വ. വിവേക് നന്ദിയും പറഞ്ഞു.

മനോഭാവം മാറിയില്ലെങ്കില്‍ ആപത്ത്: ഗോപാലന്‍കുട്ടി മാസ്റ്റര്‍

ഭൂമി തങ്ങള്‍ക്ക് വേണ്ടി മാത്രമാണെന്ന മനുഷ്യന്റെ മനോഭാവം മാറി സര്‍വ ജീവജാലങ്ങളുടെതുമാണെന്ന ചിന്താഗതി വളര്‍ന്നില്ലെങ്കില്‍ വലിയ ആപത്തുണ്ടാകുമെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ ഗോപാലന്‍കുട്ടി മാസ്റ്റര്‍. കൃഷി ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണ് ഇതിനെ വ്യാപാരവല്ക്കരിച്ചത് പാശ്ചാത്യചിന്താഗതിയുടെ കടന്നുവരവോടെയാണ്. ഇതോടെ ഉപഭോഗതൃഷ്ണയും ചൂഷണചിന്തയും വര്‍ധിച്ചു.  

ഭൂമിയുടെ മുലപ്പാല്‍ കുടിച്ച മക്കള്‍ ഹൃദയരക്തം കുടിക്കാനാഗ്രഹിച്ചതോടെയാണ് ഇപ്പോഴത്തെ ദുരന്ത സമാനമായ സ്ഥിതിയുണ്ടായത്. മണ്ണിന്റെ ഉര്‍വരതയെയും ജൈവസത്തയെയും രാസവള പ്രയോഗത്തിലൂടെ നശിപ്പിച്ചവര്‍ ഭൂമിക്ക് ഒന്നും തരാനാകാത്ത ഗതിയിലെത്തിച്ചു. മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ടതും കൂടി കൈപ്പിടിയിലാക്കിയതോടെ മാനവികചിന്ത തന്നെ മനുഷ്യന് ഇല്ലാതായി. പ്രകൃതിയാണ് ആത്യന്തികമായി വിജേതാവെന്ന സത്യം ഇടക്കിടെ അഹങ്കാരിയായ മനുഷ്യനെ ഓര്‍മിപ്പിക്കുന്നുണ്ട്. നിസ്വരായി ജീവിച്ച്, മറ്റുള്ളവരെയും കൈപിടിച്ചുയര്‍ത്തി, ഇതര ജീവജാലങ്ങളെയും ബഹുമാനിച്ചിരുന്ന പൂര്‍വിക ജീവിതശൈലി നാം നഷ്ടമാക്കി. ആ ജീവിതശൈലി വീണ്ടെടുക്കുകയാണ് ഇനി പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.

Tags: forEnvironmental impactsJohn Peruvanthanam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുരങ്കപാത നിര്‍മാണം ആരംഭിച്ചത് ആവശ്യമായ വിദഗ്ധ പഠനമില്ലാതെ; സിയാക് റി്‌പ്പോര്‍ട്ടിലെ അപാകത ചൂണ്ടിക്കാണിച്ച് 2025ല്‍ ജന്മഭൂമി റിപ്പോര്‍ട്ട്

Article

ആലുവ-മൂന്നാര്‍ റോഡ്: പുനരുജ്ജീവനവും പാരിസ്ഥിതിക പ്രത്യാഘാതങ്ങളും

Special Article

അപകടകാരിയായ പ്ലാസ്റ്റിക്

Alappuzha

തൈക്കാട്ടുശേരിയിലെ ലേക്ക്‌വ്യു പാര്‍ക്ക് കാടു കയറുന്നു

രത്‌നാകര മല്ലമൂല വീട്ടുമുറ്റത്ത് നിര്‍മിച്ച മഴവെള്ള സംഭരണക്കുളം
Kerala

വീട്ടുമുറ്റത്ത് മഴക്കുളം, പക്ഷിസങ്കേതത്തിനായി ചെറുവനം; ഇത് രത്‌നാകരന്റെ മാതൃക, ഇനി പൂർത്തിയാകാനുള്ളത് പരമ്പരാഗത രീതിയിലുള്ള വീട്

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.