Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ത്യയുടെ കാര്‍ബണ്‍ പുറന്തള്ളല്‍ 2070 ഓടെ നെറ്റ് സീറോയിലെത്തിക്കുമെന്ന് പ്രധാനമന്ത്രി; നിര്‍ണ്ണായക പ്രഖ്യാപനമെന്ന് ലോകം

ആഗോള കാര്‍ബണ്‍ പുറന്തള്ളലില്‍ മുന്‍ പന്തിയിലുള്ള ചൈനയുടെ പ്രസിഡന്റ് ഷി ജിന്‍ പിംഗ് സമ്മേളനത്തില്‍ നേരിട്ട പങ്കെടുത്തില്ല. മലിനീകരണം കുറയ്‌ക്കുന്നതിനുള്ള പദ്ധതികളൊന്നും തന്നെ വാഗ്ദാനവും ചെയ്തിട്ടില്ല. ഈയൊരു സാഹചര്യത്തില്‍ ഇന്ത്യയുടെ ഈ പ്രഖ്യാപനം ശ്രദ്ധേയമാണ്.

Janmabhumi Online by Janmabhumi Online
Nov 2, 2021, 01:33 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ഗ്ലാസ്‌ഗോവ്: 2070ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ ഇന്ത്യ പൂജ്യത്തിലെത്തിക്കുമെന്ന് (നെറ്റ് സീറോ) പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോവില്‍ നടക്കുന്ന സിഒപി 26 ആഗോള കാലാവസ്ഥ ഉച്ചകോടിയിലാണ് അദേഹം ഇത്തരമൊരു ധീരമായ പ്രതിജ്ഞയുമായി പ്രതിനിധികളെ അത്ഭുതപ്പെടുത്തിയത്. കാര്‍ബണ്‍ പുറന്തള്ളല്‍ ഇല്ലാതാക്കുന്നതിന് ആദ്യമായാണ് ഇന്ത്യ ഒരു കാലാവധി പ്രഖ്യാപിക്കുന്നത്. ഇതുള്‍പ്പെടെ അഞ്ച് പ്രധാന പ്രഖ്യാപനങ്ങളാണ് അദേഹം നടത്തിയത്.

ജൈവാവശിഷ്ടങ്ങളില്‍ നിന്നല്ലാത്ത ഊര്‍ജ്ജോല്‍പാദനം 2030ല്‍ 500 ജിഗാവാട്ടാക്കും, 2030ല്‍ ഇന്ത്യ കാര്‍ബണ്‍ സാന്ദ്രത 45 ശതമാനത്തിലേക്ക് കൊണ്ടുവരും, 2030ല്‍ ഇന്ത്യയുടെ 50 ശതമാനം ഊര്‍ജ്ജാവശ്യങ്ങളും പുനരുപയോഗ ഊര്‍ജ്ജത്തില്‍ നിന്നാകും, 2030ല്‍ കാര്‍ബണ്‍ പുറന്തള്ളല്‍ ഇന്ത്യ ഒരു ബില്ല്യണ്‍ ടണ്ണായി കുറയ്‌ക്കും എന്നിവയാണ് മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍.

കഴിഞ്ഞ ദിവസം റോമില്‍ നടന്ന ജി20 ഉച്ചകോടിയില്‍ നടന്ന ചര്‍ച്ചകളില്‍ നിരാശാജനകമായ ഫലമാണുണ്ടായത്. എന്നാല്‍ അവയ്‌ക്ക് പുതു ജീവന്‍ നല്‍കുന്നതാണ് ഈ പ്രഖ്യാപനം. ആഗോള കാര്‍ബണ്‍ പുറന്തള്ളലില്‍ മുന്‍ പന്തിയിലുള്ള ചൈനയുടെ പ്രസിഡന്റ് ഷി ജിന്‍ പിംഗ് സമ്മേളനത്തില്‍ നേരിട്ട പങ്കെടുത്തില്ല. മലിനീകരണം കുറയ്‌ക്കുന്നതിനുള്ള പദ്ധതികളൊന്നും തന്നെ വാഗ്ദാനവും ചെയ്തിട്ടില്ല. ഈയൊരു സാഹചര്യത്തില്‍ ഇന്ത്യയുടെ ഈ പ്രഖ്യാപനം ശ്രദ്ധേയമാണ്.  

‘സിഒപി26 ഉച്ചകോടിക്ക് ഈ പ്രഖ്യാപനം വളരെ നിര്‍ണായകമാണ്. സാമ്പത്തിക വികസനവും കാലാവസ്ഥാ വ്യതിയാനവും ഒരു പോലെ കൈക്കൊള്ളാന്‍ ഇന്ത്യക്ക് കഴിയുമെന്ന് ലോകത്തിന് കാട്ടിക്കൊടുക്കാനുള്ള അവസരമാണിത്.’ – ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ കാലവസ്ഥാ വ്യതിയാനവും പരിസ്ഥിതിയും സംബന്ധിച്ച ഗ്രന്ഥാം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ നിക്കോളാസ് സ്‌റ്റേണ്‍ പറഞ്ഞു.    

ജീവിതരീതികള്‍ക്ക് കാലാവസ്ഥാ വ്യതിയാനത്തില്‍ വലിയ പങ്കുണ്ടെന്ന് സമ്മേളനത്തില്‍ മോദി പറഞ്ഞു. ജീവിതം എന്ന വാക്ക് നിങ്ങള്‍ക്ക് മുമ്പാകെ ഞാന്‍ വെക്കുകയാണ്. പ്രകൃതിക്ക് വേണ്ടിയുള്ള ജീവിതം എന്നാണ് അത് അര്‍ത്ഥമാക്കുന്നത്. ഇതിനെ ഒരു മുന്നേറ്റമാക്കി മാറ്റാന്‍ എല്ലാവരും തയാറാകണമെന്നും അദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനായി ഇന്ത്യ കഠിന പരിശ്രമം നടത്തുകയാണ്. വികസിത രാജ്യങ്ങള്‍ കാലാവസ്ഥാ പ്രതിജ്ഞകള്‍ നിറവേറ്റുന്നതിനായി കൂടുതല്‍ ധനസഹായം നല്‍കണം. കാലാവസ്ഥക്കുള്ള സഹായ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ട രാജ്യങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.  

പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാത്ത് ഊര്‍ജ്ജ ഉപയോഗത്തിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിന് കൂടുതല്‍ പണം സ്വരൂപിച്ച് ദരിദ്ര രാജ്യങ്ങളെ സഹായിക്കാന്‍ സമ്പന്ന രാജ്യങ്ങള്‍ തയ്യാറാവണമെന്ന തന്റെ നിലപാട് അദേഹം ആവര്‍ത്തിച്ചു.  

Tags: കാലാവസ്ഥാ ഉച്ചകോടിnarendramodiPrime Ministerഐക്യരാഷ്ട സഭകാര്‍ബണ്‍ പുറന്തള്ളല്‍ നെറ്റ് സീറോയുഎന്‍Climate Policyകാലാവസ്ഥാ വ്യതിയാനംcarbon dioxide
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യത്തെ അട്ടിമറിച്ചവര്‍ ഇപ്പോള്‍ ഭരണഘടനാ സംരക്ഷകര്‍ ചമയുന്നു: പ്രള്‍ഹാദ് ജോഷി

India

പ്രധാനമന്ത്രി രാഷ്‌ട്രീയ ബാലപുരസ്‌ക്കാര്‍ : പ്രാഗത്ഭ്യം തെളിയിച്ച കുട്ടികളില്‍ നിന്ന് നാമനിര്‍ദ്ദേശം ക്ഷണിച്ചു

Kerala

മോദി ഒരു മതത്തേയും തള്ളിക്കളഞ്ഞിട്ടില്ല; പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം മനസിലാക്കിക്കൊണ്ട് : സ്വാമി സച്ചിദാനന്ദ

ന്യൂദല്‍ഹിലെ വിജ്ഞാന്‍ ഭവനില്‍ ഗുരുദേവ-ഗാന്ധിജി സമാഗമ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനാരായണ ഗുരുദേവന്റെ 
ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി പ്രണമിക്കുന്നു.
Kerala

ഗുരുദേവ-ഗാന്ധിജി സമാഗമം ഭാരതത്തിന് ഊര്‍ജസ്രോതസ്: പ്രധാനമന്ത്രി

World

ട്രംപിന്റെ അഭ്യർത്ഥനപ്രകാരം ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യ ആരുടെയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

റവാഡ ചന്ദ്രശേഖർ സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റു; ആദ്യപരിപാടി കണ്ണൂരിലെ കൂത്തുപറമ്പിൽ

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ തസ്തികകളില്‍ നിയമിതരായ അഡ്വ.സിനില്‍ മുണ്ടപ്പള്ളി, അഡ്വ.പി.എസ്. ജ്യോതിസ്, അഡ്വ. സംഗീതാ വിശ്വനാഥ്, കെ.എ. ഉണ്ണികൃഷ്ണന്‍, അഡ്വ. പ്രതീഷ് പ്രഭ എന്നിവര്‍ ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷനും എന്‍ഡിഎ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളിക്കൊപ്പം

സംഘടിത മതശക്തികള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്നു: തുഷാര്‍ വെള്ളാപ്പള്ളി

ബ്രഹ്മോസിന്‍റെ ശില്‍പിയായ ശാസ്ത്രജ്ഞന്‍ ഡോ. ശിവതാണുപിള്ളൈ

‘പാകിസ്ഥാന് ഇന്ത്യ ബ്രഹ്മോസ് വില്‍ക്കുമോ?’ പാക് ജനറലിന്റെ ചോദ്യം; ‘തീര്‍ത്തും സൗജന്യമായി നല്‍കു’മെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍; അത് യാഥാര്‍ത്ഥ്യമായി

‘പഞ്ചമി’ മാസിക പ്രസിദ്ധീകരിച്ചു

എറണാകുളം ബിഎംഎസ് തൊഴിലാളി പഠന ഗവേഷണ കേന്ദ്രത്തില്‍ നടന്ന ഫെറ്റോ സംസ്ഥാന കണ്‍വെന്‍ഷന്‍ ബിഎംഎസ് ദേശീയ നിര്‍വാഹക സമിതി അംഗം ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രീയപ്രേരിത പണിമുടക്ക് തള്ളിക്കളയണം: ഫെറ്റോ

രാഹുല്‍ മാങ്കൂട്ടത്തിലിന് രൂക്ഷവിമര്‍ശനം: സ്ഥാനമൊഴിയില്ലെന്ന് മാങ്കൂട്ടത്തില്‍

എറണാകുളത്ത് നടന്ന ഭാരതീയ പോര്‍ട്ട് ആന്‍ഡ് ഡോക്ക് മസ്ദൂര്‍ മഹാസംഘിന്റെ ദേശിയ നിര്‍വാഹക സമിതി യോഗം കെ.കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. സതീഷ് ഹൊന്നക്കാട്ടെ, ശ്രീകാന്ത്റോയ്, സതീഷ് ആര്‍. പൈ, സുരേഷ് കെ. പട്ടീല്‍,  ചന്ദ്രകാന്ത് ധുമല്‍ തുടങ്ങിയവര്‍ സമീപം

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

റാഗിങ്: കടുത്ത ശിക്ഷയ്‌ക്ക് നിയമം നടപ്പാക്കണം- ഹൈക്കോടതി

ഐക്യരാഷ്‌ട്രസഭയിൽ പാകിസ്ഥാനെ തുറന്നുകാട്ടി എസ് ജയശങ്കർ ; തീവ്രവാദികൾക്ക് ഇളവ് നൽകില്ലെന്ന് വിദേശകാര്യ മന്ത്രി

മുനമ്പത്ത് തയ്യില്‍ ഫിലിപ്പ് ജോസഫിന്റെ വീട്ടില്‍ ഹരിത കുങ്കുമ പതാക പാറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies