Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

പ്രവാസി ഭദ്രത -മൈക്രോ പദ്ധതിക്ക് തുടക്കമായി

*പ്രവാസി വിഭവശേഷി കുടുതല്‍ മേഖലകളില്‍ പ്രയോജനപ്പെടുത്തണം - മന്ത്രി കെ.എന്‍.ബാലഗോപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2021, 05:37 pm IST
in Marukara

തിരുവനന്തപുരം:ലോകത്തിലെ ഏറ്റവും പരിചയസമ്പന്നമായ മലയാളി പ്രവാസികളുടെ വിഭവശേഷി കേരളത്തിലെ കൂടുതല്‍ തൊഴില്‍ മേഖലകളില്‍ പ്രയോനജപ്പെടുത്തണമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. നോര്‍ക്ക റൂട്ട്‌സും കെ.എസ്.എഫ്.ഇയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പ്രവാസി ഭദ്രത -മൈക്രോ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഏറ്റവും ആധുനികമായ യന്ത്രസംവിധാനങ്ങളും ജീവതസാഹചര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും പരിചയപ്പെട്ടിട്ടുള്ള പ്രവാസി സമൂഹം കൂടുതല്‍ പ്രൊഫഷണലിസത്തോടെ കാര്യങ്ങള്‍ ചെയ്യാനുള്ള അനുഭവപരിജ്ഞാനം ആര്‍ജ്ജിച്ചിട്ടുള്ളവരാണ്.

ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രങ്ങളായി മധേഷ്യപോലുള്ള ഭാഗങ്ങളില്‍ നിന്നും തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ഏറ്റവും ഫലപ്രദമായ ആശയങ്ങളും  അനുവഭവമുണ്ട്. അവ നടപ്പാക്കാനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമാണ് നോര്‍ക്ക റൂട്‌സും കെ.എഫ്.ഐയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പ്രവാസി ഭദ്രത-മൈക്രോ സ്‌കീം. കേരളത്തില്‍  626 ശാഖകളുള്ള കെ.എസ്.എഫ്.ഇക്ക് ബാങ്കുകളെക്കാള്‍ വേഗത്തില്‍ ഈ പദ്ധതി നടപ്പാക്കാന്‍ സാധിക്കും. സ്വയംതൊഴില്‍ സംരംഭകര്‍ക്ക് വളരെ മികച്ച ഒരു പദ്ധതിയായിരിക്കും ഇത്. അഞ്ചു ലക്ഷം രൂപ വരെ സ്വയംതൊഴില്‍ വായ്‌പ അനുവദിക്കുന്ന പദ്ധതിയില്‍ കൃത്യമായി തിരിച്ചടയ്‌ക്കുന്നവര്‍ക്ക് മൂലധനത്തിന്റെ 25 ശതമാനം പരമാവധി ഒരു ലക്ഷം രൂപ വരെ സബ്‌സിഡി നല്‍കുന്നു. മുന്നു ശതമാനം പലിശ സബ്‌സിഡിയും ലഭിക്കും. പ്രവാസികള്‍ക്കും നാടിനും ഈ പദ്ധതി മുതല്‍ക്കൂട്ടാവുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ചെറുകിട-ഇടത്തരം യന്ത്രവത്കൃത ഉപകരണങ്ങള്‍ വിപുലമായ തോതില്‍ ഉപയോഗിച്ചിട്ടുള്ള അനുഭവമുള്ളവരാണ് പ്രവാസികള്‍. കേരളത്തിലെ കാര്‍ഷിക-വ്യാവയാസിക മേഖലകളില്‍ അത്  പ്രയോജനപ്പെടുത്തിയാല്‍ വലിയ മാറ്റങ്ങള്‍ നാട്ടിലുണ്ടാക്കാന്‍ സാധിക്കും. ഇന്ത്യന്‍ പ്രവാസികളില്‍ കൂടുതല്‍ പണം നാട്ടില്‍ തന്നെ നിക്ഷേപിക്കുന്നവരാണ് കേരളീയര്‍. പെട്രോളിയത്തിന്റെ വിലയിടിവു മുതല്‍ കോവിഡു മഹാമാരി വരെയുള്ള കാരണങ്ങളാല്‍ രൂപപ്പെട്ടിരിക്കുന്ന ആഗോളസാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ കൂടുല്‍ തൊഴില്‍സാധ്യതകള്‍ ഉണ്ടാക്കാനുള്ള ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ നടക്കേണ്ടതുണ്ട്.

അതിന്റെ ഭാഗമായി രൂപീകരിച്ച നോര്‍ക്ക പ്രവാസി ഭദ്രത -പേള്‍ പദ്ധതി വിജയകമരായി മുന്നോട്ടു പോകുകുയാണ്. രണ്ടു ലക്ഷം രൂപ വരെ പലിശരഹിത വായ്‌പ നല്‍കുന്ന ഈ പദ്ധതിയില്‍ 30 കോടി രൂപയാണ് കുടുംബശ്രീക്ക് റിവോള്‍വിംഗ് ഫണ്ടായി നല്‍കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ നിരവധി മടങ്ങ് നേട്ടം സൃഷ്ടിക്കാന്‍ ആ പദ്ധതി കാരണമാവും. നോര്‍ക്കയും കെ.എസ്.എഫ്.ഇയും കൈകോര്‍ക്കുന്ന പ്രവാസി ഭദ്രത -മൈക്രോ പദ്ധതി കൂടുതല്‍ സംരംഭകര്‍ക്ക്  പ്രയോജനകരമാംവിധം മുന്നോട്ടു കൊണ്ടുപോകുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ പദ്ധതി അവതിരിപ്പിച്ചു. പദ്ധതിയുടെ ധാരണാപത്രം നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും കെ.എസ്.എഫ്.ഇ എം.ഡി വി.പി. സുബ്രമണ്യനും കൈമാറി. കെ.എസ്.എസ്.എഫ്.ഇ ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസ് സ്വാഗതം പറഞ്ഞു.

Tags: Pravasi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പ്രവാസികളടക്കമുള്ളവരുടെ പൊതുജനാരോഗ്യം പ്രാധാന്യമുള്ളതാണെന്ന് യുഎഇ : ഇബോള വൈറസ് സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ

Gulf

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

Gulf

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

Gulf

ലോകത്തിലെ ഏറ്റവും മികച്ച തീം പാർക്കിനുള്ള അവാർഡ് വാർണർ ബ്രദേഴ്സ് വേൾഡ് യാസ് ഐലൻഡിന് സ്വന്തം 

Gulf

എബോള വൈറസ് ഭീതി : മൂന്ന് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായി ബഹ്‌റൈൻ സിഎഎ

പുതിയ വാര്‍ത്തകള്‍

വെടിനിര്‍ത്തല്‍ കരാറിനിടെ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

മലയാളിയായ പ്രദീപ് പണിക്കര്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

മിലിട്ടറി നഴ്സിംഗ് സര്‍വീസിന്റെ തലപ്പത്ത് വീണ്ടും മലയാളി, മേജര്‍ ജനറല്‍ റേച്ചല്‍ തോമസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍

ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് കൃഷി; ഐടി മാനേജർ പിടിയിൽ, കഞ്ചാവ് അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നത് പതിവെന്ന് പ്രതി

റിപ്പോർട്ടർ ചാനലിൽ ഒരു മൊട്ടത്തലയനുണ്ട്.;തലയുടെ പുറത്തും ഒന്നുമില്ല അകത്തും ഒന്നുമില്ല,നീ കാരണമാണ് ഇത്രയും പ്രശ്നങ്ങൾ, അവളുടെ ഇൻഫ്ലൂവൻസാകും

അധികാരമേറ്റ് ഒരു മാസം തികയും മുൻപേ യുഡിഎഫ് സർക്കാരിൽ ബന്ധുനിയമനം ; സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭർത്താവ്

ദീര്‍ഘകാലമായി തുടരുന്ന കാഷ്വല്‍ തൊഴിലാളികള്‍ക്കും പെന്‍ഷന് അര്‍ഹതയെന്ന് സുപ്രിം കോടതി

വന്ദേമാതരം: കമ്യൂണിസ്റ്റുകളെ ജനം തൂത്തുകൂട്ടി വലിച്ചെറിയുമെന്ന് വി. മുരളീധരൻ

വെറുതെ വിടില്ലെന്ന് ഉറച്ച് ഇഡി ; സിപിഎം നേതാക്കളുടെ പങ്കും അന്വേഷിക്കണം ; തെളിവുകൾ കോടതിയ്‌ക്കും , കേന്ദ്രസർക്കാരിനും കൈമാറാനും നീക്കം

ഹിജാബിയായിട്ടുള്ള പെണ്‍കുട്ടി മത്സരിക്കുക ബുദ്ധിമുട്ടാണ് ; മുസ്ലിം ഐഡന്റിറ്റി വരുമ്പോള്‍ മതേതരരാണെന്ന് കാണിച്ച് കൊടുക്കേണ്ടി വരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.