Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

യുവ സംരംഭകർക്ക് പ്രചോദനമേകി ശ്രീലക്ഷ്മിയുടെ സോപ്പ് നിർമാണം, 630 രൂപയിൽ തുടങ്ങിയ സംരംഭത്തിന് ഇപ്പോൾ ലക്ഷങ്ങളുടെ വിറ്റുവരവ്

സോപ്പ് നിർമ്മാണത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തപ്പോൾ ലഭിച്ചത് മികച്ച പിന്തുണയാണ്. തുടർന്നങ്ങോട്ട് സാമ്പത്തിക പ്രതിസന്ധികൾ വക വക്കാതെ തികഞ്ഞ ലക്ഷ്യ ബോധത്തോടെ കഠിനാധ്വാനം ചെയ്യാനാണ് ശ്രീലക്ഷ്മി ശ്രമിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2021, 02:50 pm IST
inBusiness

തൃശൂർ: വെറും 630 രൂപ കൊണ്ട് തുടങ്ങിയ സോപ്പ് നിർമ്മാണം ഒരു വർഷം കൊണ്ട് മാസത്തിൽ ലക്ഷങ്ങളുടെ വിറ്റുവരവുണ്ടാക്കി വിജയം വരിച്ച യുവസംരംഭകയാണ് ശ്രീലക്ഷ്മി എന്ന 29 കാരി. യു ട്യുബിൽ കറ്റാർവാഴ കൊണ്ട് സോപ്പ് ഉണ്ടാക്കുന്ന വീഡിയോ കണ്ടതോടെ ആകൃഷ്ടയായ ശ്രീലക്ഷ്മി സോപ്പ് നിർമ്മാണം പഠിക്കാനായി ഇറങ്ങി തിരിക്കുകയായിരുന്നു.

ഓൺലൈനായാണ് സോപ്പ് നിർമ്മാണത്തിനായുള്ള വസ്തുക്കൾ വാങ്ങിയത്. അയൽവാസിയായ സുമംഗലയുടെ വീട്ടിൽ നിന്നും ലഭിച്ച കറ്റാർവാഴയുടെ തണ്ടും കൂടി ചേർത്താണ് ആദ്യ സോപ്പ് നിർമ്മാണം. വീട്ടിൽ മകൾ അഷ്മിതയായിരുന്നു ശ്രീലക്ഷ്മിയുടെ സഹായി. ആദ്യം നിർമ്മിച്ചത് ആകെ നാല് സോപ്പ് മാത്രമായിരുന്നു.  സോപ്പ് നിർമ്മാണത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തപ്പോൾ ലഭിച്ചത് മികച്ച പിന്തുണയാണ്. തുടർന്നങ്ങോട്ട് സാമ്പത്തിക പ്രതിസന്ധികൾ വക വക്കാതെ തികഞ്ഞ ലക്ഷ്യ ബോധത്തോടെ കഠിനാധ്വാനം ചെയ്യാനാണ് ശ്രീലക്ഷ്മി ശ്രമിച്ചത്.  

തികച്ചും ഓർഗാനിക് രീതിയാണ് സോപ്പ് നിർമ്മാണത്തിൽ അവലംബിച്ചിരിക്കുന്നത്. കറ്റാർവാഴ, ചാർക്കോൾ, പപ്പായ, റെഡ് വൈൻ, ഹണി, മുൾട്ടാണി മിട്ടി തുടങ്ങിയ ഫ്ലേവറുകളിൽ അര ഡസൻ സോപ്പുകളും 20 കുപ്പി സാനിറ്റൈസറുമായിരുന്നു ആദ്യ ഘട്ടത്തിൽ വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിച്ചത്. ഇവ ഫേസ് ബുക്ക് വഴി സുഹൃത്തുക്കളുടെ സഹായത്തേടെ പെട്ടന്ന് വിറ്റ് തീർന്നത് ശ്രീലക്ഷ്മിയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.  

15 തരം ഓർഗാനിക് സോപ്പുകൾ, ഹെയർ ഓയിൽ, ഷാംപൂ, കണ്ടീഷനർ, മസാജിങ്ങ് ഓയിൽ, ഫേസ് പാക്ക്, അലോവെര, ജെൽ, പപ്പായ ജെൽ, കോഫി ജെൽ, ലിപ് ബാം, ലിപ് സ്ക്രബ്, ഫെയ്സ് ക്രീം, ഫെയ്സ് സ്ക്രബ്, ബോഡി ലോഷൻ, ഫെയ്സ് വാഷ്, ഷവർ ജെൽ, ഹാൻഡ് വാഷ് , ഫുട് ക്രീം, ഹാൻഡ് ക്രീം തുടങ്ങിയവ വരെ ശ്രീലക്ഷിയുടെ മേൽനോട്ടത്തിൽ നിർമ്മിച്ചു വരുന്നു. തികച്ചും ഓർഗാനിക് രീതിയിലുള്ള സോപ്പിന് 180 മുതൽ 350 രൂപ വരെയാണ് വില.

അയ്യന്തോൾ ചെറുകിട വ്യവസായ കേന്ദ്രത്തിൽ നിന്നും നിർമ്മാണത്തിനാവശ്യമായ ലൈസൻസും ശ്രീലക്ഷ്മി സമ്പാദിച്ചു. നിരവധി പരിശീലന ക്ലാസുകളും, ആയുർവേദ ഡോക്ടർമാരിൽ നിന്നും നേടിയ അറിവുകളും, ഫാർമസിസ്റ്റുകളുടെ നിർദേശങ്ങളും സോപ്പ് നിർമ്മാണത്തിന് മുതൽക്കൂട്ടായി. നിർമ്മാണത്തിനാവശ്യമായ കറ്റാർവാഴ സ്വന്തം പറമ്പിലും, സുഹൃത്തുക്കളുടെ വീട്ടിലുമാണ് കൃഷിചെയ്യുന്നത്. ഓയിൽ നിർമ്മാണത്തിനാവശ്യമായ ബീറ്റ്റൂട്ട് പപ്പായ തുടങ്ങിയവ പോണ്ടിച്ചേരി, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് എത്തിക്കുന്നത്. ഒരു വർഷം കൊണ്ട് തന്റെ സംരംഭത്തിനുണ്ടായ വളർച്ചയിൽ ശ്രീലക്ഷ്മി സന്തുഷ്ടയാണ്.  

ഒരു മാസം 50,000 മുതൽ 1 ലക്ഷം രൂപ വരെ സോപ്പ് നിർമ്മാണത്തിലൂടെ ലാഭം നേടുന്നുണ്ട് ഈ യുവസംരംഭക. 5 പേർക്ക് നിർമ്മാണ യൂണിറ്റിൽ ജോലി നൽകാനായി. ഇവിടെ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ശനി, ഞായർ ദിവസങ്ങളിൽ ബാംഗ്ലൂരിൽ നടക്കുന്ന പ്രത്യേക സ്റ്റാളുകൾ കേന്ദ്രീകരിച്ചും വിൽപ്പന നടത്തുന്നുണ്ട്.  

എവർലി ഓർഗാനിക്സ് എന്ന പേരിലുള്ള ശ്രീലക്ഷ്മിയുടെ നിർമ്മാണ യൂണിറ്റിലെ സ്പെഷൽ ഐറ്റം എവർലി സോപ്പുകളാണ്. ഓൺലൈനിൽ നിന്ന് മാറി വിപണിയിൽ നേരിട്ട് ഉൽപ്പന്നങ്ങൾ എത്തിക്കാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. കൂടുതൽ സ്ത്രീകൾക്ക് തന്റെ സംരംഭം വഴി തൊഴിൽ അവസരം ഉണ്ടാക്കാൻ ശ്രമിക്കുമെന്നും സംരഭകരാകാൻ താൽപ്പര്യമുള്ള സ്ത്രീകൾക്ക് വേണ്ട നിർദേശങ്ങൾ നൽകുമെന്നും ശ്രീലക്ഷ്മി പറഞ്ഞു. ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി അയ്യന്തോളിൽ ആരംഭിക്കുന്ന പുതിയ നിർമ്മാണ ശാലയുടെ തിരക്കിലാണ് ശ്രീലക്ഷ്മി ഇപ്പോൾ.

Tags: സ്റ്റാര്‍ട്ടപ്SoapSreelekshmi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടിയെ ആക്രമിച്ച സംഭവത്തില്‍ ഭാര്യക്ക് ഒരു ബന്ധവുമില്ലെന്ന് പള്‍സര്‍ സുനി ഫോണില്‍ സംസാരിച്ച ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ്

India

സ്റ്റാര്‍ട്ടപ്പ് 20 ശിഖര്‍ ഉച്ചകോടി ; സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ പോഷിപ്പിക്കുന്നതില്‍ വിദ്യാഭ്യാസത്തിനും ബോധവല്‍ക്കരണത്തിനും പങ്ക്

Technology

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സന്തോഷ വാര്‍ത്ത : സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മൂന്ന് കോടി വരെയുള്ള ഉല്‍പ്പന്നങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വാങ്ങാം

India

ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ; ജലസംരക്ഷണ സ്റ്റാര്‍ട്ടപ്പുകളെ കുറിച്ചും വാചാലനായി മോദി

Technology

കേരള സ്റ്റാര്‍ട്ടപ്പിന് കേന്ദ്ര ഐടി ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിന്റെ അംഗീകാരം; നേത്രസെമിയെ അര്‍ദ്ധചാലക ഡിസൈന്‍ ആനുകൂല്യത്തിന് തെരഞ്ഞെടുത്തു

പുതിയ വാര്‍ത്തകള്‍

മനുഷ്യന്റെ അവയവങ്ങൾ വിറ്റാൽ കൈ നിറയെ പണം ; 16 കാരനെ കൊലപ്പെടുത്തി സ്വകാര്യഭാഗങ്ങൾ മുറിച്ച് മാറ്റിയ ആമിർ ഖുറേഷിയും , സോഹെബ് ഖാനും അറസ്റ്റിൽ

ഗുരൂവായൂരില്‍ മലയാളി യുവതിക്ക് മിന്നുചാര്‍ത്തി സ്‌കോട്ട്ലന്‍ഡ് പാര്‍ലമെന്റ് അംഗം,സഫലമായത് പാമ്പാക്കുടക്കാരിയുടെ ആഗ്രഹം

ഭരണം അട്ടിമറിക്കുന്നതിനുള്ള റിപ്പോര്‍ട്ടിങ്ങിന് മുന്നിട്ടിറങ്ങാറുള്ള സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂര്‍ (ഇടത്ത്) അഭിജിത് ദീപ്കെ (നടുവില്‍)

സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂറും മോദി സര്‍ക്കാരിനെതിരെ രംഗത്ത്…ഭരണമാറ്റത്തിനുള്ള കലാപം ഇന്ത്യയില്‍ നടക്കുന്നതിന് ഇനി അധികദൂരമില്ല

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 4 കിലോ അരി, ഓണാവധി കഴിഞ്ഞ് 31 ന് സ്‌കൂള്‍ തുറക്കും

ബംഗാളിലെ കൊല്‍ക്കൊത്തയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനെത്തിയ അശുതോഷ് രങ്കയും കൂട്ടരും (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

ജന്തര്‍ മന്തറിലേതുപോലെ ബംഗാളില്‍ കലാപം നടത്താനുള്ള സിജെപിയുടെ നീക്കം ശക്തമായ പ്രതിഷേധം കാരണം നടന്നില്ല; പരിപാടി റദ്ദാക്കി സിജെപി

‘ അമ്മ കുളിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ അയാളുടെ ഫോണിൽ ഉണ്ട് , മോൾക്ക് വേണ്ടിയാണ് സഹിച്ചത് ‘

ഓണം വാരാഘോഷം 24 മുതല്‍ 30 വരെ

അവസാന കാലത്ത് അവർ ഏറെ ദുഖിതയായിരുന്നു ; സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിനയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.