Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ദുരിതമൊഴിയാതെ പ്രവാസികള്‍; അവധിക്കാലത്തും ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി വിമാനക്കമ്പനികള്‍

ജോലി നഷ്ടപ്പെടുമെന്ന ഘട്ടത്തില്‍ കടം വാങ്ങി ടിക്കറ്റെടുത്ത് യാത്ര ചെയ്തവര്‍ അനവധിയാണ്. ഇതിനും പറ്റാത്തവര്‍ യാത്രാവിലക്ക് പിന്‍വലിക്കുന്നതും കാത്തുനില്‍പ്പായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2021, 10:50 am IST
inKerala

ജിജേഷ് ചുഴലി

മലപ്പുറം: പ്രവാസികള്‍ തിരികെ പോകാന്‍ ആരംഭിച്ചതോടെ അവധിക്കാലത്തും ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി വിമാനക്കമ്പനികള്‍. സാധാരണ നിലയില്‍ ടിക്കറ്റ് നിരക്ക് ഏറ്റവും കുറയുന്ന സമയമാണിപ്പോള്‍. സപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയും ജനുവരി മുതല്‍ മാര്‍ച്ച് വരെയും ഗള്‍ഫ് മേഖലകളില്‍ അവധിയായാണ് കണക്കാക്കാറുള്ളത്. എയര്‍ ഇന്ത്യയടക്കം എല്ലാ കമ്പനികളും ഉയര്‍ന്ന ടിക്കറ്റ് നിരക്കാണിപ്പോള്‍ ഈടാക്കുന്നത്. ദുബായില്‍ എക്സ്പോ നടക്കുന്നതാണ് നിരക്ക് ഉയരാന്‍ കാരണമെന്നാണ് വിമാന കമ്പനികള്‍ നല്‍കുന്ന വിശദീകരണം.  

എന്നാല്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് എന്തുകൊണ്ട് വര്‍ധിപ്പിക്കുന്നു എന്ന ചോദ്യവും ഉയരുന്നുണ്ട്. കൊവിഡ് വ്യാപനത്തോടെ വിവിധ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതോടെ അവധിക്ക് നാട്ടിലെത്തിയ പ്രവാസികള്‍ മാസങ്ങളോളം തിരിച്ചുപോകാനാവാതെ പ്രതിസന്ധിയിലായി. പലര്‍ക്കും ജോലി നഷ്ടപ്പെട്ടു. വിസ കാലാവധി തീര്‍ന്നവര്‍ മടങ്ങിപ്പോകാന്‍ കഴിയാതെ നാട്ടില്‍ കുടുങ്ങി. ഏത് നിമിഷവും ജോലി നഷ്ടപ്പെടാമെന്ന അവസ്ഥയിലായിരുന്നു ഭൂരിഭാഗം പ്രവാസികളും.  

ജോലി നഷ്ടപ്പെടുമെന്ന ഘട്ടത്തില്‍ കടം വാങ്ങി ടിക്കറ്റെടുത്ത് യാത്ര ചെയ്തവര്‍ അനവധിയാണ്. ഇതിനും  പറ്റാത്തവര്‍ യാത്രാവിലക്ക് പിന്‍വലിക്കുന്നതും കാത്തുനില്‍പ്പായിരുന്നു.  

യാത്രക്കാരുടെ വിലക്ക് ഗള്‍ഫ് രാജ്യങ്ങള്‍ നീക്കിയിട്ട് മൂന്ന് മാസമായെങ്കിലും ടിക്കറ്റ് നിരക്കില്‍ കാര്യമായ കുറവ് ഇതുവരെ ഉണ്ടായിട്ടില്ല. ജൂലൈയിലാണ് പ്രവാസികള്‍ക്ക് ഖത്തര്‍ വിലക്ക് പിന്‍വലിച്ചത്. ഇതോടെ ഖത്തര്‍ വഴി മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി മുതലെടുത്ത് കേരളത്തില്‍ നിന്ന് ഖത്തറിലേക്കുള്ള ടിക്കറ്റ് നിരക്ക് വിമാനകമ്പനികള്‍ മൂന്ന് മടങ്ങിലേറെ വര്‍ധിപ്പിച്ചു.  

8,500 രൂപ വരെ ആയിരുന്നത് ഒറ്റയടിക്ക് 40,000 രൂപ വരെ ഉയര്‍ന്നു. അതേസമയം ദോഹയില്‍ നിന്ന് കേരളത്തിലേക്ക് 8,745 രൂപയ്‌ക്ക് ടിക്കറ്റ് ലഭ്യമായിരുന്നു. ഖത്തര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ളത് യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലാണ്. കൂടുതല്‍ യാത്രക്കാരുള്ള രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്ന തന്ത്രമാണ് വിമാന കമ്പനികള്‍ സ്വീകരിക്കുന്നത്.

Tags: ടിക്കറ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാസ്പോര്‍ട്ടും വിസയുമില്ലാതെ പാകിസ്ഥാനിലേക്ക് മടക്ക ടിക്കറ്റെടുക്കാനെത്തി; പെണ്‍കുട്ടി പിടിയില്‍

India

സാങ്കേതിക തകരാർ: ഐആർസിടിസി സൈറ്റ് പണിമുടക്കി, ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ തടസ്സപ്പെട്ടു, പേടിഎം, ഗൂഗിള്‍ പേ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം

Kerala

എല്ലാവര്‍ക്കും ഓണക്കിറ്റ് നല്‍കാനാകില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍; തിരുവോണം ബമ്പര്‍ ടിക്കറ്റ് പ്രകാശനം ചെയ്തു

India

യാത്രാനിരക്കില്‍ 25 ശതമാനം ഇളവുമായി റെയില്‍വേ; ഇളവ് യാത്രക്കാര്‍ കുറവുള്ള എസി ചെയര്‍കാര്‍, എക്‌സിക്യുട്ടിവ് ക്ലാസുകളിലെ ടിക്കറ്റ് നിരക്കില്‍

India

ട്രെയിനപകടം മൂലം ജനങ്ങള്‍ ടിക്കറ്റ് റദ്ദാക്കുന്നുവെന്ന് കോണ്‍ഗ്രസ്; ടിക്കറ്റ് റദ്ദാക്കല്‍ കുറഞ്ഞുവെന്ന കണക്കുമായി കോണ്‍ഗ്രസ് വാദം പൊളിച്ച് റെയില്‍വേ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.