Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

കീര്‍ത്തനങ്ങള്‍ മുഴങ്ങട്ടെ, തടയരുത്; തൃശൂരില്‍ നടന്ന കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയങ്ങള്‍

തൃശൂരില്‍ നടന്ന കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2021, 05:00 am IST
inMain Article

കേരളത്തിലെ ക്ഷേത്രങ്ങളില്‍ പുലര്‍ച്ചെ ഉച്ചഭാഷിണിയിലൂടെ കീര്‍ത്തനങ്ങളും ഭക്തിഗാനങ്ങളും ആലപിക്കുന്നത് നിലനിന്നു  പോന്ന സംസ്‌കാരമായിരുന്നു. പുലര്‍കാലത്ത് ഉണരാനും നിത്യവൃത്തികളില്‍ ഏര്‍പ്പെടാനും ജനങ്ങള്‍ക്കു പ്രചോദനം നല്‍കിയിരുന്നു അത്. വിദ്യാര്‍ത്ഥികള്‍ക്ക് വെളുപ്പിന് ഉണര്‍ന്നു പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നു. ഭക്തിഗാനങ്ങള്‍ ഗ്രാമജീവിതത്തെയും പുഷ്‌കലമാക്കിയിരുന്നു. എന്നാല്‍ ഇന്ന് അതിന് നിയമസാധുതയില്ലാതായി. പ്രഭാതത്തില്‍ ഭക്തിഗാനം മിതമായ ശബ്ദത്തില്‍ ഉച്ചഭാഷിണിയിലൂടെ ഒഴുകിയെത്തുന്ന രീതി പുനരാരംഭിക്കുന്നതു ആരോഗ്യകരമായ പ്രവണതയാണെന്നു കണക്കാക്കി അതിനു നിയമസാധുത നല്‍കാന്‍ സര്‍ക്കാരിന്റെ ലെജിസ്ലേറ്റീവ് അധികാരം  ഉപയോഗപ്പെടുത്തണം. 

വര്‍ഷാശനം ഇതുപോരാ

കേരളാ ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കിയപ്പോള്‍ കുടിയാന്മാരുടെ കൈവശമുണ്ടായിരുന്ന ക്ഷേത്രങ്ങളുടെ ഭൂസ്വത്തുക്കള്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് കൈമാറുകയും ഊരാഴ്മക്കാര്‍ക്കും ട്രസ്റ്റുകള്‍ക്കും ക്ഷേത്ര നടത്തിപ്പിനായി വര്‍ഷാശനം എന്ന നിലയ്‌ക്കു ഒരു തുക നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ദശകങ്ങള്‍ക്ക് മുമ്പ് നിശ്ചയിച്ച ഈ തുക സാമ്പത്തിക നിലവാരമനുസരിച്ചു വര്‍ദ്ധിപ്പിക്കണമെന്ന സാമാന്യനീതി പാലിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് പല ക്ഷേത്രങ്ങളിലെയും നടത്തിപ്പ് വളരെ പരിതാപകരമാണ്. സര്‍ക്കാര്‍ ഗ്രാന്റുകള്‍ ഇതര മതസ്ഥാപനങ്ങള്‍ക്കും മതപഠനത്തിനും മതകാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കും വേണ്ടി ചെലവഴിക്കുന്നുണ്ട്. അതേസമയം ഹിന്ദു ക്ഷേത്രങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ കഷ്ടതയനുഭവിക്കുന്ന ജീവനക്കാര്‍ക്കോ ഇതൊന്നും ലഭിക്കുന്നില്ല. ഹിന്ദുസ്ഥാപനങ്ങളെയും പരിഗണിക്കണമെന്ന ജനാധിപത്യ മര്യാദകളും പാലിക്കപ്പെടുന്നില്ല. ഈ ദുഃസ്ഥിതി മാറ്റാന്‍, ക്ഷേത്രത്തിനു നല്‍കേണ്ട വര്‍ഷാശനം ആനുപാതികമായി വര്‍ധിപ്പിക്കണം.

കേളപ്പജിക്ക് സ്മാരകം വേണം

സ്വാതന്ത്ര്യ സമരനായകന്‍, കേരള ഗാന്ധി  കെ. കേളപ്പന്‍ കേരള രാഷ്‌ട്രീയ സാംസ്‌കാരിക, സാമൂഹ്യ മണ്ഡലങ്ങളില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു. സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിര്‍ണ്ണായകഘട്ടങ്ങളില്‍ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുകയും പലതവണ ജയില്‍വാസം അനുഭവിക്കുകയും ചെയ്ത കേളപ്പജി അധഃസ്ഥിത വിഭാഗങ്ങളുടെ ഉന്നമനത്തിനായി അനവരതം പ്രവര്‍ത്തിച്ചു. ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങള്‍, വൈക്കം സത്യഗ്രഹം, ഗുരുവായൂര്‍ സത്യഗ്രഹം എന്നിവയില്‍ അദ്ദേഹം വഹിച്ച പങ്ക് എന്നെന്നും ഓര്‍ക്കപ്പെടേണ്ടതാണ്. കേളപ്പജിക്ക്  ഉചിതമായ സ്മാരകം ഉയര്‍ത്താന്‍ നാളിതുവരെ സര്‍ക്കാര്‍ മുന്‍കയ്യെടുക്കാത്തതു അക്ഷന്തവ്യമായ അപരാധമാണ്. ആ വീര

പുത്രന്റെ 50-ാം ചരമവാര്‍ഷികം ആചരിക്കുന്ന സമയത്ത് ഒരു സ്മാരകം അദ്ദേഹത്തിന്റെ ജന്മസ്ഥാനത്തോ ഭൗതിക ശരീരം അടക്കം ചെയ്ത സ്മൃതികുടീരത്തിനടുത്തോ നിര്‍മ്മിക്കണം.

ക്ഷേത്ര ജീവനക്കാര്‍ക്കു ക്ഷേമനിധി

ദേവസ്വം ബോര്‍ഡ് ഭരണത്തിന്‍കീഴിലുള്ള ക്ഷേത്ര ജീവനക്കാര്‍ക്ക് സേവന വേതന വ്യവസ്ഥകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും സ്വകാര്യ ഊരാഴ്മയുടെ കീഴിലും ട്രസ്റ്റുകളുടെ കീഴിലുമെല്ലാം പ്രവര്‍ത്തിക്കുന്ന ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ സാമ്പത്തിക പരാധീനതയിലാണ്. കൊവിഡ്, പ്രകൃതി ദുരന്തം എന്നിങ്ങനെയുള്ള മഹാമാരിക്കാലത്ത് ഈ വിഭാഗം ജീവനക്കാര്‍ പലപ്പോഴും മുഴുപ്പട്ടിണിയിലുമാണ്. അവരുടെയും കുടുംബത്തിന്റെയും ജീവിതം സുരക്ഷിതമാകത്തക്ക വിധം സംസ്ഥാന ക്ഷേമനിധി ബോര്‍ഡിന്റെ പരിധിയില്‍ ഈ വിഭാഗത്തെയും ഉള്‍പ്പെടുത്തണം.

ക്ഷേത്രം പിടിച്ചെടുക്കല്‍  അവസാനിപ്പിക്കണം  

കേരളത്തിലെ ഹിന്ദു റിലീജിയസ് എന്‍ഡോവ്മന്റ് ആക്ട് പ്രകാരം നിരവധി ക്ഷേത്രങ്ങളുടെ ഭരണച്ചുമതല തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകളില്‍ നിക്ഷിപ്തമാണ്. സ്വകാര്യ ക്ഷേത്രങ്ങളില്‍ സാമ്പത്തിക ക്രമക്കേടോ, ഭരണ നിര്‍വഹണത്തില്‍ ഗുരുതരമായ അപാകതയോ ആരോപിക്കപ്പെടുമ്പോള്‍ താത്കാലികമായി അതാതു ദേവസ്വം, ബോര്‍ഡുകളുടെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിന് കീഴില്‍ കൊണ്ടുവരാനും പ്രശ്നപരിഹാരത്തിന് ശേഷം അത് ബന്ധപ്പെട്ടവര്‍ക്ക് തിരിച്ചേല്‍പ്പിക്കാനും വ്യവസ്ഥയുണ്ട്. എന്നാല്‍ നല്ലനിലയില്‍ ഭരിച്ചുകൊണ്ടിരിക്കുന്ന ഇത്തരം ക്ഷേത്രങ്ങള്‍, വരുമാനത്തില്‍ ആകൃഷ്ടരായി ദേവസ്വം ബോര്‍ഡുകള്‍ ഭക്തജനപ്രതിഷേധത്തെ അടിച്ചമര്‍ത്തി പിടിച്ചെടുക്കുന്ന പ്രക്രിയ വ്യാപകമാകുന്നു.  

ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം, മട്ടന്നൂര്‍ ശിവക്ഷേത്രം തുടങ്ങിയവ മലബാര്‍ ദേവസ്വം ബോര്‍ഡ് ബലമായി  പിടിച്ചെടുത്ത നടപടി അങ്ങേയറ്റം അപലപനീയമാണ്. കോടതികളുടെ അന്തിമ വിധിക്കു കാത്തു  

നില്‍ക്കാതെ പോലീസ് സംവിധാനം ദുരുപയോഗം ചെയ്തും ബലം പ്രയോഗിച്ചും പൂട്ടുകള്‍ തകര്‍ത്തും ആയിരുന്നു നടപടി. അതേസമയം, കോടതി വിധികള്‍ അനേകമുണ്ടായിട്ടും, മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ പുത്തൂര്‍ ക്ഷേത്രഭരണം ഭക്തജനസമിതിക്കു വിട്ടുനല്‍കാതെ അന്യായമായി കൈവശം വെക്കുകയും ചെയ്യുന്നു.

ഇതെല്ലാം അനധികൃത കൈയേറ്റമായേ കണക്കാക്കാനാകൂ. മതേതരമെന്നു കൊട്ടിഘോഷിക്കുകയും തികച്ചും ഹിന്ദുവിരുദ്ധമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ഇത്തരം വിവേചനപരമായ നടപടികളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണം.  

ജനാധിപത്യ മര്യാദകള്‍ പാലിക്കാതെ, നിയമ വിരുദ്ധവും സാമാന്യ മര്യാദകള്‍ ലംഘിച്ചും നടത്തുന്ന കൈയേറ്റങ്ങളില്‍ നിന്നും ദേവസ്വം ബോര്‍ഡുകള്‍ പിന്തിരിയണം. നാളിതു വരെ കയ്യടക്കി വച്ചിരിക്കുന്ന ക്ഷേത്രങ്ങള്‍ ഭക്തജന പ്രാതിനിധ്യമുള്ള അതാത് ട്രസ്റ്റുകള്‍ക്കും ഭരണസമിതികള്‍ക്കും തിരിച്ചേല്‍പ്പിക്കണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.