Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മിന്നല്‍ പരിശോധനയില്‍ പ്രതിഷേധം: ജിഎസ്ടി ഉദ്യോഗസ്ഥരെ ജ്വല്ലറി ഉടമകള്‍ തടഞ്ഞു,​ ഹൈറോഡിലെ സ്വര്‍ണാഭരണ നിര്‍മാണ സ്ഥാപനങ്ങള്‍ അടച്ചിട്ടു

നികുതി ഈടാക്കുന്നതിന് എതിരല്ലെന്നും തൊഴിലാളികളെ ഇതിന്റെ പേരില്‍ പീഡിപ്പിക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2021, 02:05 pm IST
in Kerala

തൃശ്ശൂര്‍: നഗരത്തിലെ സ്വര്‍ണാഭരണ നിര്‍മാണസ്ഥാപനങ്ങളില്‍ പരിശോധനയ്‌ക്കെത്തിയ ജിഎസ്ടി ഉദ്യോഗസ്ഥരെ സ്ഥാപന ഉടമകളും  തൊഴിലാളികളും ചേര്‍ന്ന് തടഞ്ഞു. അന്യായമായി മിന്നല്‍ പരിശോധന നടത്തി സ്വര്‍ണാഭരണ നിര്‍മാണ മേഖലയെ ഉദ്യോഗസ്ഥര്‍ ദ്രോഹിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.

ഇതില്‍ പ്രതിഷേധിച്ച് ഹൈറോഡിലെ സ്വര്‍ണാഭരണ നിര്‍മാണ സ്ഥാപനങ്ങള്‍ വ്യാപാരികള്‍ അടച്ചിട്ടു. ഹൈറോഡില്‍ പുത്തന്‍പള്ളിക്കു സമീപമുള്ള കടകളിലാണ് ഇന്നലെ ഉച്ചയ്‌ക്ക് പരിശോധനയ്‌ക്കായി ഉദ്യോഗസ്ഥരെത്തിയത്. സ്വര്‍ണാഭരണ നിര്‍മാണ കേന്ദ്രത്തിലേക്ക് സ്വര്‍ണവുമായി എത്തിയ തൊഴിലാളിയില്‍ നിന്നു 60 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തതോടെയാണ് സംഘര്‍ഷമുണ്ടായത്. സ്വര്‍ണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് സമീപത്തെ കച്ചവടക്കാര്‍ രംഗത്തിറങ്ങി. തൊഴിലാളികളടക്കം മുന്നൂറോളം പേര്‍ പ്രതിഷേധവുമായെത്തി.

ഇതോടെ ടൗണ്‍ ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പരിശോധന നിര്‍ത്തലാക്കി സ്വര്‍ണം മടക്കി നല്‍കി. നികുതി ഈടാക്കുന്നതിന് എതിരല്ലെന്നും  തൊഴിലാളികളെ ഇതിന്റെ പേരില്‍ പീഡിപ്പിക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികള്‍ അറിയിച്ചു. കച്ചവട കേന്ദ്രങ്ങളെ നശിപ്പിക്കുന്ന വിധത്തില്‍ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. വന്‍കിട സ്വര്‍ണ നിര്‍മാതാക്കളെയാണ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്ക് വിധേയമാക്കേണ്ടതെന്നാണ് തൊഴിലാളികളുടെ വാദം.

ഇന്നലെ ഉച്ചയോടെ നാല് ഉദ്യോഗസ്ഥരാണ് കടകളില്‍ പരിശോധനയ്‌ക്ക് എത്തിയത്. ജിഎസ്ടി ഉദ്യോഗസ്ഥര്‍ നിരന്തരം തങ്ങളെ പരിശോധനകള്‍ നടത്തിയും ഇരട്ടി ജിഎസ്ടി അടപ്പിച്ചും അതിനുമേല്‍ പിഴയീടാക്കിയും പീഡിപ്പിക്കുകയാണെന്ന് സ്വര്‍ണാഭരണ നിര്‍മ്മാതാക്കള്‍ പറഞ്ഞു. വന്‍കിട വ്യാപാരികളോട് കൃത്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ ജിഎസ്ടി അധികൃതര്‍ നിര്‍ബന്ധിക്കുന്നില്ലെന്നും സമിതി ഭാരവാഹികള്‍ കുറ്റപ്പെടുത്തി. കൊവിഡിനു ശേഷം കച്ചവടകേന്ദ്രങ്ങള്‍ ഉണര്‍ന്നു തുടങ്ങുന്നതിനിടെയുള്ള പരിശോധന സ്വര്‍ണാഭരണ വ്യവസായത്തെ തകര്‍ക്കുമെന്ന് നിര്‍മാണ തൊഴിലാളി സംഘടനാ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. അനാവശ്യമായി നടത്തുന്ന പരിശോധനകള്‍ക്കെതിരെ നാളെ ജിഎസ്ടി ഓഫീസിലേക്ക് സ്വര്‍ണാഭരണ നിര്‍മാണ വ്യാപാരികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തും.

എന്നാല്‍ സ്വര്‍ണാഭരണ നിര്‍മാണ കേന്ദ്രങ്ങളില്‍ പരിശോധന തുടരുമെന്നാണ് ജിഎസ് ടി ഉദ്യോഗസ്ഥരുടെ നിലപാട്. പരിശോധനകള്‍ തടയുന്നത് നിയമം കൈയിലെടുക്കുന്നതിനു തുല്യമാണ്. ചില തൊഴിലാളികള്‍ മോശം ഭാഷയിലാണ് തങ്ങളോട് പ്രതികരിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags: Thrissurstrikeആഭരണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

Kerala

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

Kerala

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

Kerala

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

Kerala

രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ പ്രതിഷേധം: കേരളത്തില്‍ വിവിധയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രകടനം

പുതിയ വാര്‍ത്തകള്‍

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.