Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

സന്നാഹം ഗംഭീരം: രണ്ടാം പരിശീലന മത്സരത്തിലും ഇന്ത്യക്ക് മിന്നും വിജയം

ഓസ്‌ട്രേലിയ മുന്നോട്ടുവച്ച 153 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ പതിമൂന്ന് പന്ത് ശേഷിക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. രോഹിത് ശര്‍മ്മ അറുപത് റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. 41 പന്തില്‍ അഞ്ചു ഫോറും മൂന്ന് സിക്‌സറും പൊക്കി. ആദ്യം ബാറ്റ് ചെയത് ഓസ്‌ട്രേലിയ 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 152 റണ്‍സ് എടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2021, 10:06 pm IST
inCricket
രോഹിത് ശര്‍മ്മ ബൗണ്ടറി നേടുന്നു

രോഹിത് ശര്‍മ്മ ബൗണ്ടറി നേടുന്നു

ദുബായ്: വിരാട് കോഹ്‌ലിക്ക് പകരം നായകന്റെ കുപ്പായമിട്ട രോഹിത് ശര്‍മ്മ അടിപൊളി ബാറ്റിങ്ങില്‍ ഇന്ത്യക്ക് വിജയമൊരുക്കി. ടി 20 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന് ഓസ്‌ട്രേലിയയെ തകര്‍ത്തുവിട്ടു.  

ഓസ്‌ട്രേലിയ മുന്നോട്ടുവച്ച 153 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ പതിമൂന്ന് പന്ത് ശേഷിക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. രോഹിത് ശര്‍മ്മ അറുപത് റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. 41 പന്തില്‍ അഞ്ചു ഫോറും മൂന്ന് സിക്‌സറും പൊക്കി. ആദ്യം ബാറ്റ് ചെയത് ഓസ്‌ട്രേലിയ 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 152 റണ്‍സ് എടുത്തു.  

രണ്ട് സന്നാഹ മത്സരങ്ങളിലും വിജയക്കൊടി പാറിച്ച ഇന്ത്യ ലോകകപ്പില്‍ പാകിസ്ഥാനെതിരായ സൂപ്പര്‍ 12 പോരാട്ടത്തിനുള്ള മുന്നൊരുക്കം ഗംഭീരമാക്കി. ഞായറാഴ്ചയാണ് ഇന്ത്യ- പാക് പോരാട്ടം. ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചിരുന്നു.  

ആദ്യ വിക്കറ്റില്‍ കെ.എല്‍. രാഹുലിനൊപ്പം 68 റണ്‍സ് അടിച്ചുകൂട്ടി ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ച  രോഹിത് ശര്‍മ്മ ഒടുവില്‍ മറ്റ് ബാറ്റ്‌സ്മാന്മാര്‍ക്ക് ബാറ്റിങ്ങിംഗ് അവസരമൊരുക്കാന്‍ റിട്ടയര്‍ ചെയ്യുകയായിരുന്നു.  രാഹുല്‍ 31 പന്തില്‍ 39 റണ്‍സുമായി മടങ്ങി. രണ്ട് ഫോറും മൂന്ന് സിക്‌സറും അടിച്ചു.  സൂര്യകുമാര്‍ യാദവും (38 ) ഹാര്‍ദിക് പാണ്ഡ്യയും (14) പുറത്താകാതെ നിന്നു.  

ടോസ് നേടി ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍(1) ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (8), മിച്ചല്‍ മാര്‍ഷ് (0) എന്നിവര്‍ അനായാസം ബാറ്റ് താഴ്‌ത്തിയതോടെ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റിന് 11 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തി. എന്നാല്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് (57), ഗ്ലെന്‍ മാക്‌സ്‌വെല്‍ (37), മാര്‍ക്കസ് സ്‌റ്റോയ്‌നിസ് (41 നോട്ടൗട്ട്) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചതോടെ സ്‌കോര്‍ 152 റണ്‍സിലെത്തി.  

ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ രണ്ട് ഓവറില്‍ എട്ട് റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്‌ത്തി. രാഹുല്‍ ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് എടുത്തു.  

രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിച്ചത്. ശര്‍മ്മയുടെ കീഴില്‍ കോഹ്‌ലി കളിക്കുകയും ചെയ്തു. രണ്ട് ഓവര്‍ ബൗള്‍ ചെയ്ത കോഹ്‌ലി 12 റണ്‍സ് വിട്ടുകൊടുത്തു. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Kerala

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

India

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

Kerala

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

India

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

പുതിയ വാര്‍ത്തകള്‍

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.