Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാര്‍ കറങ്ങിയത് 27 രാജ്യങ്ങളില്‍; ഏറെ പ്രിയം യുഎഇ; സ്വകാര്യ-ഔദ്യോഗിക യാത്രകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

2018 ജൂലൈ ഒന്‍പതു മുതല്‍ 17 വരെ ഒമ്പതു ദിവസത്തെ സ്വകാര്യ അമേരിക്കന്‍ യാത്ര എന്തിനു വേണ്ടിയായിരുന്നു എന്നത് വ്യക്തമാക്കിയിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2021, 10:11 am IST
inKerala

തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിലെ 17 മന്ത്രിമാര്‍ കറങ്ങിയത് 27 രാജ്യങ്ങളില്‍. സ്വകാര്യ-ഔദ്യോഗിക യാത്രകളില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് മുന്നില്‍. തൊട്ടുപിന്നില്‍ അന്നത്തെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും. മന്ത്രിമാരുടെ യാത്രയ്‌ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നല്‍കിയത് അരക്കോടി രൂപ. ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചതില്‍ കടകംപള്ളി സുരേന്ദ്രന്‍ മുഖ്യമന്ത്രിയെയും പിന്നിലാക്കി. പതിനാലു തവണയാണ് പിണറായി വിജയന്‍ വിദേശത്തേക്ക് പറന്നത്. അമേരിക്കയിലേക്ക് മൂന്ന് തവണ പോയി. അതില്‍ ഒരെണ്ണം സ്വകാര്യയാത്രയാണ്. ഒരെണ്ണം ചികിത്സയ്‌ക്കും. ശേഷിക്കുന്ന ഒരെണ്ണം ഔദ്യോഗിക യാത്രയും ആയിരുന്നു. 2018 ജൂലൈ ഒന്‍പതു മുതല്‍ 17 വരെ ഒമ്പതു ദിവസത്തെ സ്വകാര്യ അമേരിക്കന്‍ യാത്ര എന്തിനു വേണ്ടിയായിരുന്നു എന്നത് വ്യക്തമാക്കിയിട്ടില്ല. യുഎഇ, ബഹറിന്‍, നെതര്‍ലാന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഫ്രാന്‍സ്, യുകെ, ജപ്പാന്‍, ദക്ഷിണകൊറിയ എന്നിവിടങ്ങളാണ് മുഖ്യമന്ത്രി പിന്നെ സന്ദര്‍ശിച്ചത്. 9.65 ലക്ഷം രൂപ ഖജനാവില്‍ നിന്നും ചെലവഴിച്ചിട്ടുണ്ട്.

കടകംപള്ളി സുരേന്ദ്രന്‍ 13 തവണയാണ് വിവിധ രാജ്യങ്ങളിലേക്ക് പോയത്. വത്തിക്കാന്‍, അമേരിക്ക എന്നിവ കൂടാതെ ദുബായിയിലേക്ക് നടത്തിയ രണ്ട് യാത്രകളും സ്വകാര്യമാണ്. സ്‌പെയിനും ഖസാക്കിസ്ഥാനും  അടക്കമുള്ള ശേഷിക്കുന്ന യാത്രകളെല്ലാം ഔദ്യോഗിക ആവശ്യത്തിനാണ്. സര്‍ക്കാരില്‍ നിന്നും 14.65 ലക്ഷം രൂപ ചെലവാക്കിയായിരുന്നു യാത്ര.  ഇ.പി.  

ജയരാജന്‍ ഏഴ് തവണയും എ.കെ. ശശീന്ദ്രനും  കെ.കെ. ശൈലജയും  വി.എസ്. സുനില്‍കുമാറും ആറ് തവണയും വിദേശ രാജ്യങ്ങള്‍ കണ്ട് മടങ്ങി. എ.കെ. ബാലനും കെ.ടി. ജലീലും ധനമന്ത്രി തോമസ് ഐസക്കും അഞ്ച് തവണ വീതവും  ടി.പി. രാമകൃഷ്ണന്‍ നാല് തവണയും വിദേശത്തേക്ക് പറന്നു. അഡ്വ. കെ. രാജു മൂന്നും ജി. സുധാകരനും ഫിഷറീസ് മന്ത്രി മെഴ്‌സിക്കുട്ടിയമ്മയും രണ്ടു തവണയും വിദേശത്ത് പോയി.  മാത്യു ടി.തോമസ്, പ്രൊഫ. സി. രവീന്ദ്രനാഥ്, ഇ. ചന്ദ്രശേഖരന്‍, തോമസ് ചാണ്ടി എന്നിവര്‍ ഓരോ തവണ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.  

സുനില്‍കുമാര്‍ നടത്തിയ ആറ് യാത്രകളും സ്വകാര്യ യാത്രകളാണ്. ഖത്തര്‍, ദുബായ്, ശ്രീലങ്ക, ഇറ്റലി, ഒമാന്‍ എന്നിവിടങ്ങളിലേക്കായിരുന്നു സ്വകാര്യയാത്രകള്‍. ജി. സുധാകരന്‍ ഖത്തറിലേക്കും ദുബായിയിലേക്കും നടത്തിയ യാത്രകളും കെ.രാജു ദുബായിയിലേക്കും ജര്‍മ്മനിയിലേക്കും നടത്തിയ മൂന്ന് യാത്രകളും സ്വകാര്യയാത്രകളാണ്. രവീന്ദ്രനാഥും ഇ. ചന്ദ്രശേഖരനും നടത്തിയതും സ്വകാര്യയാത്രകളാണ്. അതേസമയം അന്ന് ജലവിഭവ മന്ത്രിയായിരുന്ന കെ. കൃഷ്ണന്‍കുട്ടി, കടന്നപ്പള്ളി രാമചന്ദ്രന്‍, പി.  തിലോത്തമന്‍, എം.എം. മണി എന്നിവര്‍ വിദേശയാത്ര നടത്തിയിട്ടില്ല.  

 മന്ത്രിമാര്‍ക്ക് ഏറെ പ്രിയം യുഎഇ ആയിരുന്നു. ഇവിടേക്ക് 28 തവണയാണ് മന്ത്രിമാര്‍ പറന്നിറങ്ങിയത്. എ.കെ. ബാലന്റെ യാത്രയ്‌ക്കായി 81,750 രൂപയും ജലീലിനായി 1.72 ലക്ഷവും സര്‍ക്കാര്‍ നല്‍കി. മാത്യു ടി.തോമസ്-3.04ലക്ഷം, തോമസ് ഐസക്ക്- 4 ലക്ഷം, മെഴ്‌സിക്കുട്ടിയമ്മ-2.61 ലക്ഷം, എ.കെ. ശശീന്ദ്രന്‍-7.09 ലക്ഷം, കെ.കെ. ശൈലജ-5.62 ലക്ഷം, ഇ.പി. ജയരാജന്‍-4.45 ലക്ഷം എന്നിങ്ങനെയാണ് യാത്രയ്‌ക്ക് തുക ചെലവഴിച്ചത്. സ്വകാര്യയാത്രകളുടെ ചെലവ് വഹിച്ചത് സ്വയമോ അല്ലെങ്കില്‍ ഏതെങ്കിലും വ്യക്തികളോ സംഘടനകളോ സ്‌പോണ്‍സര്‍ ചെയ്തതുമാകാം. അത്തരം വിവരങ്ങള്‍ ഇപ്പോഴും അജ്ഞാതമാണ്.  

Tags: ministerടൂറിസംpinarayi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചിത്രം: ജനം ടിവിയോട് കടപ്പാട്‌
Kerala

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

Kerala

മെസിയുടെ പേരിലുളള തട്ടിപ്പ് : സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് യു ഷറഫലിക്കെതിരെ അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി

Kerala

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

Kerala

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

Kerala

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

കോവിഡ് ലോകത്തെ തളർത്തിയപ്പോഴും കുതിപ്പ്! സാമ്പത്തിക വളർച്ചയിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

ദല്‍ഹി കലാപക്കേസ് പ്രതി നടാഷ നര്‍വാളിന് യുകെയ്‌ക്ക് യാത്രാനുമതി, യുഎപിഎ ബാധകമല്ലെന്ന് ഹൈക്കോടതി

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു;നവംബർ ഒന്നാം തീയതി ശമ്പളത്തിനൊപ്പം വിതരണം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.