മലപ്പുറം: കൊണ്ടോട്ടിയില്‍ എസ്‌ഐക്ക് കുത്തേറ്റു. കൊണ്ടോട്ടി എസ് ഐ രാമചന്ദ്രനാണ് കുത്തേറ്റത്. പള്ളിക്കല്‍ ബസാറിലെ ചെരുപ്പ് കമ്പനിയില്‍ പ്രശ്‌നമുണ്ടാക്കിയ പ്രതിയെ പിടികൂടാന്‍ പോയപ്പോഴായിരുന്നു സംഭവം. കൈക്ക് പരുക്കേറ്റ എസ്‌ഐയെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് സംഭവം. ഒരാള്‍ വന്ന് ജോലിക്ക് തടസ്സമുണ്ടാക്കുന്നു എന്ന് പള്ളിക്കല്‍ ബസാറിലെ ചെരുപ്പ് കമ്പനി അധികൃതര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്നാണ് രാമചന്ദ്രന്‍ സ്ഥലത്തെത്തിയത്. പ്രതിയുമായി വാക്കേറ്റമുണ്ടായി.ഇയാള്‍ എസ്‌ഐയെ കുത്തി പരുക്കേല്പിക്കുകയായിരുന്നു. പ്രതി ഹരീഷിനെ പൊലീസ് പിടികൂടി. പരുക്ക് ഗുരുതരമാണെന്നും അടിയന്തിര ശസ്ത്രക്രിയ വേണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
















