Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആധാര്‍ കേന്ദ്രങ്ങളില്‍ പോകേണ്ട; പേര് അടക്കം ആധാറിലെ വിവരങ്ങള്‍ വീട്ടിലിരുന്ന് മാറ്റം വരുത്താം; 50 രൂപ ഫീസ് നല്‍കി വിവരങ്ങള്‍ മാറ്റുന്നത് ഇങ്ങനെ

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം , ഒരേ സമയം ഒന്നിലധികം വിവരങ്ങളില്‍ മാറ്റം വരുത്തുമ്പോള്‍ ഓരോ തവണയും അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ 50 രൂപ ഫീസ് ഇനത്തില്‍ അടക്കേണ്ടതുണ്ട് എന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2021, 03:57 pm IST
inIndia

തിരുവനന്തപുരം: ആധാര്‍ കേന്ദ്രങ്ങളില്‍ പോകാതെ തന്നെ ആധാര്‍ കാര്‍ഡിലെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളായ പേര്, ജനന തീയതി, മേല്‍വിലാസം, ഭാഷ തുടങ്ങിയവ വീട്ടിലിരുന്ന സ്വന്തമായി മാറ്റാം. സര്‍ക്കാരിന്റെ തന്നെ, എസ് എസ് യു പി അഥവാ സെല്‍ഫ് സര്‍വ്വീസ് അപ്ഡേറ്റ് പോര്‍ട്ടലിലൂടെ നിങ്ങള്‍ക്ക് വിവരങ്ങള്‍ സ്വന്തമായി അപ്ഡേറ്റ് ചെയ്യാവുന്നതാണ്. യു ഐ ഡി എ ഐ നല്‍കുന്ന വിവരം അനുസരിച്ച്, ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് എസ് എസ് യു പിയുടെ പോര്‍ട്ടല്‍ മുഖാന്തിരം ഒരേ സമയം ഒന്നിലധികം വിവരങ്ങള്‍ മാറ്റാന്‍ സാധിക്കും. സ്വന്തം ഇഷ്ടപ്രകാരം എപ്പോള്‍ വേണമെങ്കിലും വിവരങ്ങളില്‍ മാറ്റം വരുത്താമെന്ന് പക്ഷേ കരുതരുത് ഒരു ആധാര്‍ കാര്‍ഡ് ഉടമയ്‌ക്ക് ജീവിതത്തില്‍ ഒരു തവണ മാത്രമേ ജനന തീയ്യതിയില്‍ മാറ്റം വരുത്താന്‍ സാധിക്കുകയുള്ളൂ. ലിംഗ സംബന്ധമായ വിവരങ്ങളിലും ജീവിത കാലത്തില്‍ ഒരു തവണ മാത്രമേ മാറ്റം വരുത്താന്‍ സാധിക്കുകയുള്ളൂ. അതുപോലെ പേരിന്റെ കാര്യത്തില്‍ ജീവിതത്തില്‍ രണ്ടു തവണ മാത്രമേ മാറ്റം വരുത്താന്‍ അനുവാദമുള്ളൂ.

യു ഐ ഡി എ ഐയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ‘എസ് എസ് യു പി ഉപയോഗിച്ച് നിങ്ങളുടെ ജനംഖ്യാപരമായ വിവരങ്ങള്‍ നവീകരിക്കുക’ എന്നാണ് അധികൃതര്‍ കുറിച്ചിരിക്കുന്നത്. കുറിപ്പിനൊപ്പം പോര്‍ട്ടലിന്റെ ഔദ്യോഗിക ലിങ്കും പങ്കു വെച്ചിട്ടുണ്ട്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം , ഒരേ സമയം ഒന്നിലധികം വിവരങ്ങളില്‍ മാറ്റം വരുത്തുമ്പോള്‍ ഓരോ തവണയും അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ 50 രൂപ ഫീസ് ഇനത്തില്‍ അടക്കേണ്ടതുണ്ട് എന്നതാണ്.

ഓണ്‍ലൈന്‍ അപ്ഡേഷന് ആവശ്യമായ രേഖകള്‍ ഇവയാണ്.  

പേര്: തിരിച്ചറിയല്‍ രേഖയുടെ സ്‌കാന്‍ ചെയ്ത കോപ്പി

ജനന തീയതി: ജനന തീയതിയുടെ സ്‌കാന്‍ ചെയ്ത കോപ്പി

ലിംഗ വിവരങ്ങള്‍: മൊബൈല്‍ വഴി ലഭിക്കുന്ന ഒറ്റിപി സ്ഥിരീകരണം

മേല്‍വിലാസം: മേല്‍വിലാസം സ്ഥിരീകരിക്കുന്ന രേഖയുടെ സ്‌കാന്‍ ചെയ്ത കോപ്പി  

ഭാഷ: സ്ഥിരീകരണത്തിനായി രേഖകള്‍ ആവശ്യമില്ല.

ഓണ്‍ലൈനായി ആധാര്‍ അപ്ഡേറ്റ് ചെയ്യാന്‍ മുകളില്‍ പറഞ്ഞിരിക്കുന്ന രേഖകള്‍ കൂടാതെ ആധാര്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറും ആവശ്യമാണ്. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത നമ്പറില്‍ ലഭിക്കുന്ന ഒറ്റിപി നല്‍കിയാല്‍ മാത്രമേ അപ്ഡേഷന്‍ പൂര്‍ത്തിയാവുകയുള്ളു.

ഓണ്‍ലൈനായി ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യേണ്ടത് ഇത്തരത്തിലാണ്-

1: https://ssup.uidai.gov.in/ssup/ എന്ന, യു ഐ ഡി എ ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് തുറക്കുക.

2: ‘ആധാര്‍ വിവരങ്ങള്‍അപ്ഡേറ്റ് ചെയ്യാന്‍ തുടരുക’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

3: നിങ്ങളുടെ ആധാര്‍ നമ്പറും ക്യാപ്ച്ചാ കോഡും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുക.

4: ‘സെന്‍ഡ് ഒറ്റിപി’ എന്ന ഓപ്ഷന്‍ അമര്‍ത്തുക.

5: ‘സെന്‍ഡ് ഒടിപി’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്തു കഴിയുമ്പോള്‍, നിങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് നിങ്ങള്‍ക്ക് ഒരു ആറക്ക ഒറ്റിപി നമ്പര്‍ ലഭിക്കും

6: ഒറ്റിപി നല്‍കുന്നതിലൂടെ നിങ്ങളുടെ ജനസംഖ്യാപരമായ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും.

7: ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം, ‘പ്രൊസീഡ്’ എന്ന ബട്ടണ്‍ അമര്‍ത്തുക.

8: നിങ്ങള്‍ അപേക്ഷിച്ച മാറ്റങ്ങളെ സാധൂകരിക്കുന്ന ഔദ്യോഗിക രേഖകള്‍ അപ്ലോഡ് ചെയ്യുക.

9: വിവരങ്ങള്‍ സമര്‍പ്പിച്ച ശേഷം, നല്‍കിയ വിവരങ്ങള്‍ പുനഃപരിശോധിക്കുക.

10:  ഒടുവില്‍ അപ്ഡേറ്റ് റിക്വസ്റ്റ് നമ്പര്‍ (യു ആര്‍ എന്‍) ലഭിക്കും. ആധാര്‍ കാര്‍ഡ് അപ്‌ഡേഷന്‍ പ്രക്രിയയുടെ നില പരിശോധിക്കാനായി  അത് ഉപയോഗിക്കാവുന്നതാണ്.

Tags: ഓണ്‍ലൈന്‍ആധാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

kau
Thrissur

‘സമ്പന്ന മാലിന്യം’ ഓണ്‍ലൈന്‍ കോഴ്‌സുമായി കാര്‍ഷിക സര്‍വ്വകലാശാല

Kerala

എ ഐ തട്ടിപ്പ്: അഹമ്മദാബാദ് സ്വദേശിക്ക് ഓണ്‍ലെന്‍ ഗെയിമിങ് ഇടപാടുമായി ബന്ധം

Thrissur

ഓണ്‍ലൈന്‍ തട്ടിപ്പ്: ഝാര്‍ഖണ്ഡ് സ്വദേശിയുടെ ജാമ്യാപേക്ഷ തള്ളി

Alappuzha

ഓണ്‍ലൈന്‍ തട്ടിപ്പ്; പ്രതികള്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.