Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ദുരിതങ്ങളുടെ ട്രാക്കില്‍ ഡ്രൈവിങ് ടെസ്റ്റ്

കഴിഞ്ഞ ഒരാഴ്ചയിലധികമായി ഡ്രൈവിങ് ടെസ്റ്റ് കിലോമീറ്റുകളോളം അകലേക്ക് മാറ്റിയതോടെ പഠിതാക്കള്‍ ബുദ്ധിമുട്ടിലായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2021, 06:26 am IST
in Kollam
ചക്കുവള്ളി ചിറയോട് ചേര്‍ന്ന ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് വെള്ളം കയറിയ നിലയില്‍

ചക്കുവള്ളി ചിറയോട് ചേര്‍ന്ന ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് വെള്ളം കയറിയ നിലയില്‍

ബിജു സോപാനം

കുന്നത്തൂര്‍: കുന്നത്തൂര്‍ ജോയിന്റ് ആര്‍ടി ഓഫീസിലെ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ട് വെള്ളം കയറി നിറഞ്ഞ് ചെളിക്കുണ്ടണ്ടായി മാറി. ഇതോടെ കഴിഞ്ഞ ഒരാഴ്ചയിലധികമായി ഡ്രൈവിങ് ടെസ്റ്റ് കിലോമീറ്റുകളോളം അകലേക്ക് മാറ്റിയതോടെ പഠിതാക്കള്‍ ബുദ്ധിമുട്ടിലായി.  

ചക്കുവള്ളി ചിറയോട് ചേര്‍ന്നുള്ള ഭാഗത്താണ് ആര്‍ടി ഓഫീസ് ആരംഭിച്ചതു മുതല്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നത്. മഴ ശക്തമാകുന്നതോടെ ചിറയില്‍ വെള്ളം ഉയരുകയും ടെസ്റ്റ് നടക്കുന്ന ഭാഗത്തേക്ക് വെള്ളം കയറുകയും ചെയ്യും. പലപ്പോഴും ടെസ്റ്റ് മുടങ്ങിയിട്ടുമുണ്ട്. വെള്ളം ഉള്‍വലിഞ്ഞാലും ചെളിക്കെട്ട് മാറാന്‍ ദിവസങ്ങള്‍ പിന്നെയും എടുക്കും. എങ്കിലും ചെളിക്കെട്ടില്‍ തന്നെ ബുദ്ധിമുട്ടി ടെസ്റ്റ് പൂര്‍ത്തിയാക്കുകയാണ് ചെയ്യുന്നത്.  

ഇപ്പോള്‍ തുടര്‍ച്ചയായി മഴ പെയ്യുന്നതോടെ വെള്ളക്കെട്ട് മാറാത്ത സാഹചര്യത്തിലാണ് ശൂരനാട് തെക്ക് പതാരത്തെ പഞ്ചായത്ത് ഗ്രൗണ്ടിലേക്ക് ടെസ്റ്റ് മാറ്റിയത്. ബസ് സൗകര്യം തീരെ കുറവായ പതാരത്ത്, ടെസ്റ്റില്‍ പങ്കെടുക്കാന്‍ അതിരാവിലെ തന്നെ വരേണ്ടവര്‍ ഇതോടെ ബുദ്ധിമുട്ടിലായി. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് വലയുന്നത്. ചക്കുവള്ളി ചിറയുടെ കിഴക്ക് ഭാഗത്തെ മൈതാനത്തോ ടൗണില്‍ തന്നെയുള്ള ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്തോ ടെസ്റ്റ് നടത്താമെന്നിരിക്കെയാണ് പതാരത്തേക്ക് ഡ്രൈവിങ് ടെസ്റ്റ് മാറ്റിയത്. മുമ്പ് പ്രളയ സമയത്ത് സ്‌കൂള്‍ മൈതാനിയിലാണ് ടെസ്റ്റ് നടത്തിയത്.

സംരക്ഷണ ഭിത്തി ഉയര്‍ത്തിയാല്‍ പരിഹാരമാകും

ചക്കുവള്ളി ചിറയില്‍ നിലവിലെ സംരക്ഷണ ഭിത്തി ഉയര്‍ത്തി കെട്ടിയാല്‍ ടെസ്റ്റ് നടക്കുന്ന മൈതാനത്തേക്ക് വെള്ളം കയറുന്നത് ഒഴിവാക്കാന്‍ പറ്റും. ഇതിന് എംപി, എംഎല്‍എ ഫണ്ടോ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെ ഫണ്ടോ വേണ്ടി വരും. ചിറയില്‍ വെള്ളം നിറയുമ്പോള്‍ പടിഞ്ഞാറ് ബണ്ടിനോട് ചേര്‍ന്ന ഷട്ടര്‍ തുറന്ന് വിട്ട് വെള്ളം ഒഴുക്കിവിട്ടാലും പരിഹാരമാകും. എന്നാല്‍ ഷട്ടര്‍ ഇപ്പോള്‍ ഉയര്‍ത്താറില്ല.

ചക്കുവള്ളി ചിറയുടെ സംരക്ഷണഭിത്തി ഉയരം കൂട്ടി നിര്‍മ്മിച്ചാല്‍ വെള്ളം കയറുന്നത് പരിഹരിക്കാന്‍ സാധിക്കും. അതിനായി ബന്ധപ്പെട്ട അധികാരികള്‍ ശ്രമിക്കണം. അവശ്യ സമയങ്ങളില്‍ ഷട്ടര്‍ തുറന്ന് വിട്ട് ചിറയില്‍ വെള്ളം ഉയരുന്നത് ക്രമീകരിക്കാം. മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ഇക്കാര്യത്തില്‍ ഇടപെടണം. കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ടെസ്റ്റിങ് ഗ്രൗണ്ടില്‍ ഒരുക്കണം.

കെ. ജോണ്‍സണ്‍ (ആള്‍ കേരള മോട്ടോര്‍ ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്‌പെക്ടേഴ്സ് ആന്റ് വര്‍ക്കേഴ്‌സ് അസോ. താലൂക്ക് സെക്രട്ടറി)

Tags: ടെസ്റ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗഗന്‍യാനില്‍ ഘടിപ്പിക്കേണ്ട ഡ്രോഗ് പാരാഷൂട്ടുകളുടെ പരീക്ഷണം ചണ്ഡീഗഡിലെ ടെര്‍മിനല്‍ ബാലിസ്റ്റിക്‌സ് റിസര്‍ച്ച് ലബോറട്ടറിയില്‍ നടന്നപ്പോള്‍
India

ഗഗന്‍യാനും മുന്നോട്ട്, ഡ്രോഗ് പാരഷൂട്ടു പരീക്ഷണം വിജയകരം; ചന്ദ്രയാന്റെ അടുത്ത ഭ്രമണപഥം മാറ്റല്‍ നാളെ

Cricket

ഐസിസി ടെസ്റ്റ് റാങ്കിംഗ് ; ബാറ്റിംഗില്‍ രോഹിത് ശര്‍മ്മ 9-ാമത്, ബൗളിംഗില്‍ അശ്വിന്‍ ഒന്നാമത്

Kasargod

പ്രവാസി വ്യവസായിയുടെ മരണം: യുവതിയെ നുണപരിശോധനയ്‌ക്ക് വിധേയയാക്കാന്‍ നടപടി തുടങ്ങി

ശ്രീലങ്കന്‍ താരങ്ങളായ ധനഞ്ജയ ഡിസില്‍വയും ആഞ്ചെലോ മാത്യൂസും റണ്ണിനായി ഓടുന്നു
Cricket

ശ്രീലങ്ക ആറിന് 242

Cricket

ഒന്നാം ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ ഇന്നിംഗ്‌സ് ജയം നേടി ഇന്ത്യ; മൂന്നാം ദിനത്തില്‍ കളി ജയിച്ചു

പുതിയ വാര്‍ത്തകള്‍

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

സ്വാമി ചിന്താലയേശ ജയന്തി ആഘോഷവും; മഹാസമാധി വാര്‍ഷികവും ഇന്നു മുതല്‍

തൂഫാന്‍ വാരിയറായി മോഹന്‍ലാലും; ലഹരിക്കെതിരെ കേന്ദ്ര ഏജന്‍സികളുമായി മള്‍ട്ടി ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ പ്രോജക്ട്

മലയിടംതുരുത്ത് തര്‍ക്കം: ഒത്തുതീര്‍പ്പിലെത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സ്വാമി ചിന്താലയേശ സ്വാമി: നിയതിയുടെ നറുനിലാവ്

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.