ന്യൂദല്‍ഹി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ. പാര്‍ട്ടിയില്‍ അച്ചടക്കം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് കാനത്തിന്റെ പരസ്യവിമര്‍ശനം ചൂണ്ടിക്കാട്ടി രാജ തുറന്നടിച്ചു. ജനറല്‍ സെക്രട്ടറിയെ പരസ്യമായി വിമര്‍ശിക്കുന്നത് ശരിയായ പ്രവണതയല്ലെന്നും രാജ പറഞ്ഞു.
സിപിഐയില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമുണ്ട്. എന്നാല്‍ അച്ചടക്കം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് രാജ പറഞ്ഞു. കേരളാ പോലീസിനെ വിമര്‍ശിച്ച ആനി രാജയ്‌ക്ക് വീണ്ടും പരസ്യപിന്തുണ നല്‍കി. സ്ത്രീസുരക്ഷയടക്കം പൊതുവിഷയങ്ങളില്‍ ദേശീയ നേതാക്കള്‍ക്ക് അഭിപ്രായം പറയാം. ആനി രാജയുടെ പരാമര്‍ശത്തില്‍ കേരളഘടകം എതിര്‍പ്പറിയിച്ചിട്ടില്ലെന്നും രാജ പറഞ്ഞു.
പാര്‍ട്ടിയെ കനയ്യ വഞ്ചിച്ചെന്ന പാര്‍ട്ടി സെക്രട്ടറിയുടെ നിലപാടിനോട് കാനം രാജേന്ദ്രന്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
















