Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചെമ്പോല തിട്ടൂരം: സത്യം പറയാതെ സഹിൻ ആന്‍റണിക്ക് ഒഴിയാനാവില്ല; ആരുടെ ക്വട്ടേഷന്‍ ആണ് അയാൾ ശബരിമല സമരകാലത്ത് ഏറ്റെടുത്തത്?

ചെമ്പോല തിട്ടൂരത്തിന്റെ യഥാർത്ഥ സത്യം പറയാതെ 24 ന്യൂസിലെ സഹിൻ ആന്‍റണിക്ക് ഇത്തവണ ഒഴിയാനാവില്ലെന്ന് ബിജെപി നേതാവ് അഡ്വ. ശങ്കു ടി. ദാസ്. ആരുടെ കൊട്ടേഷൻ ആണ് അയാൾ ശബരിമല സമരകാലത്ത് ഏറ്റെടുത്തത്?"- അഡ്വ. ശങ്കു ടി. ദാസ് ചോദിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2021, 09:02 pm IST
inKerala

പാലക്കാട്: ചെമ്പോല തിട്ടൂരത്തിന്റെ യഥാർത്ഥ സത്യം പറയാതെ 24 ന്യൂസിലെ സഹിൻ ആന്‍റണിക്ക് ഇത്തവണ ഒഴിയാനാവില്ലെന്ന് ബിജെപി നേതാവ് അഡ്വ. ശങ്കു ടി. ദാസ്.  

“സഹിൻ ആന്‍റണിയെ വ്യാജ ചെമ്പ് തിട്ടൂരം കാണിച്ചു മോൻസൺ മാവുങ്കൽ കബളിപ്പിച്ചതാണോ അതോ സഹിൻ ആന്റണിയുടെ ആവശ്യപ്രകാരം മോൻസൺ മാവുങ്കൽ ഒരു വ്യാജ ചെമ്പ് തിട്ടൂരം നിർമ്മിച്ചു കൊടുത്തതാണോ എന്ന്. ആണെങ്കിൽ എന്തായിരുന്നു സഹിൻ ആന്റണിയുടെ ഈ വിഷയത്തിലെ പ്രത്യേക താല്പര്യം? ആരുടെ കൊട്ടേഷൻ ആണ് അയാൾ ശബരിമല സമരകാലത്ത് ഏറ്റെടുത്തത്?”- അഡ്വ. ശങ്കു ടി. ദാസ് ചോദിക്കുന്നു.  

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃത്താലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു അഡ്വ. ശങ്കു ടി. ദാസ്.  ഫേസ്ബുക്ക് പോസ്റ്റ്:

ഇതിനകം വൈറലായിക്കഴിഞ്ഞ അഡ്വ. ശങ്കു ടി ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:  

പന്തളം രാജാവിന്റെ ചെമ്പോല തിട്ടൂരം ഓർമയില്ലേ?

കൊല്ലവർഷം 843ൽ ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളും ആരാധനകളും നടപ്പാക്കാൻ അധികാരമുള്ള കുടുംബങ്ങളെയും സമുദായങ്ങളെയും തീർച്ചപ്പെടുത്തി പന്തളം രാജാവ് പുറപ്പെടുവിച്ച ചെമ്പ് തകിടിൽ പ്രാചീന കോലെഴുത്ത് മലയാള അക്ഷരങ്ങൾ കൊത്തിയെഴുതിയ രാജമുദ്രയുള്ള ചെമ്പോല തിട്ടൂരം!!

ശബരിമല സമരം കൊടുമ്പിരി കൊള്ളുന്ന കാലത്താണ് 24 ന്യൂസിലെ സഹിൻ ആന്‍റണി ഈ പുരാതന ചെമ്പോല തിട്ടൂരം കഷ്ടപ്പെട്ട് കണ്ടെടുക്കുന്നത്.

ശബരിമല ക്ഷേത്രത്തിൽ ബ്രാഹ്മണർക്ക് യാതൊരു അധികാര അവകാശങ്ങളും ഇല്ലെന്ന് പറയുന്ന ഈ തിട്ടൂരം അക്കാലത്ത് വലിയ വാർത്ത ആയിരുന്നതാണ്.

ശബരിമല ക്ഷേത്രത്തെ സംബന്ധിക്കുന്ന ഏറ്റവും ആധികാരികവും ഏറ്റവും പഴക്കമുള്ളതുമായ രേഖയാണത് എന്നാണ് 24 ന്യൂസ് റിപ്പോർട്ടിൽ സഹിൻ ആന്റണി അവകാശപ്പെട്ടത്.

തുടർന്ന് സഹിൻ ആന്‍റണി തന്നെ രാഘവ വാര്യർ എന്നൊരു കോലെഴുത്ത് പണ്ഡിതനെ കണ്ടു പിടിച്ച് അദ്ദേഹത്തെ കൊണ്ട് ചെമ്പ് തിട്ടൂരം വായിപ്പിക്കുന്നു.

തിട്ടൂര പ്രകാരം മകരവിളക്ക് ആഘോഷം നടത്താൻ പന്തളം രാജാവ് അധികാരം കൊടുത്തിരിക്കുന്നത് മലയരയ വിഭാഗക്കാർക്ക് ആണെന്നും പൂജയും വെടി വഴിപാടും ഉൾപ്പെടെയുള്ള മറ്റ് ആചരണങ്ങൾ നടത്താൻ അധികാരപ്പെടുത്തിയിരിക്കുന്നത് ഈഴവ സമുദായക്കാരായ ചീരപ്പഞ്ചിറ കുടുംബത്തെ ആണെന്നും ക്ഷേത്രത്തിൽ ബ്രാഹ്മണ സമുദായത്തിന് യാതൊരു വിധ അധികാരാവകാശങ്ങളും ഇല്ലെന്നും വാര്യർ വ്യക്തമാക്കുന്നു.

രാജ തിട്ടൂരം ഇങ്ങനെയാണെന്നിരിക്കെ താഴ്മൺ മഠം എന്ന തന്ത്രി കുടുംബം എങ്ങനെയാണ് ശബരിമലയിൽ സുപ്രധാന സ്ഥാനത്ത് എത്തിയത് എന്നത് തീർത്തും ദുരൂഹം ആണെന്ന് സഹിൻ ആന്റണി റിപ്പോർട്ട് ചെയ്യുന്നു.

തുടർന്ന് ദേശാഭിമാനിയും റിപ്പോർട്ടരും ഡൂൾ ന്യൂസും നാരദയും അഴിമുഖവും ഒക്കെ ഈ വിഷയം ഏറ്റെടുക്കുന്നു.

‘ശബരിമല ദ്രാവിഡ ആരാധനാ കേന്ദ്രം; 350 വർഷം പഴക്കമുള്ള രേഖ തെളിവ്’ എന്നാണ് ദേശാഭിമാനി വാർത്ത കൊടുത്തത്.

ദ്രാവിഡ ആരാധനാ പദ്ധതികളെ ബലമായി പിടിച്ചെടുത്ത് സ്വന്തമാക്കിയ ബ്രാഹ്മണാധിനിവേശത്തെ പറ്റി അഴിമുഖവും നാരദയും നീണ്ട പ്രബന്ധങ്ങൾ രചിച്ചിരുന്നു.

ചാനൽ ചർച്ചകളിലും സംവാദങ്ങളിലും ഒക്കെ സജീവനും ലക്ഷ്മി രാജീവും ഇളയിടവും സണ്ണി കപിക്കാടും ഒക്കെ ആധികാരിക രേഖയായി ആ ചെമ്പോല തിട്ടൂരമാണ് ഉയർത്തി കാട്ടിയിരുന്നത്.

ജാതി വർഗ്ഗ വർണ്ണ ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാനായി ഒറ്റക്കെട്ടായി സംഘടിച്ച ഹിന്ദുവിനെ ജാതീയമായി ഭിന്നിപ്പിക്കാനും,

അയ്യപ്പൻറെ പേരിൽ കേരളത്തിൽ സംഭവിച്ച ഹിന്ദു ഐക്യത്തെയും ജാഗരണത്തെയും തകർത്തു കളയാനും,

ഒരേ ലക്ഷ്യത്തിനായി ഒന്നിച്ച് മുന്നേറാൻ തയ്യാറായ ഒരു സമാജത്തെ തമ്മിലടിപ്പിച്ചു വിഘടിപ്പിക്കാനും,

ഹിന്ദുവിനെ ഈഴവനെന്നും ബ്രാഹ്മണനെന്നും മലയരയനെന്നും നായരെന്നും പറഞ്ഞ് പരസ്പരം പിരിച്ച് അവർക്കിടയിൽ സ്പർദ്ധ പടർത്താനുമായി ബോധപൂർവ്വം കൃത്രിമമായി നിർമിച്ചെടുത്ത ഒരു വ്യാജ രേഖയായിരുന്നു അത് എന്ന് ഇന്നിപ്പോൾ തെളിഞ്ഞിരിക്കുന്നു.

ഇന്ന് സഹിൻ ആന്‍റണിയുടെ ആ പഴയ റിപ്പോർട്ട് ഒന്നെടുത്തു കണ്ടു നോക്കണം.

അതിന് ശേഷം ദേശാഭിമാനി മുതൽ അഴിമുഖം വരെയുള്ളവരുടെ ലേഖനങ്ങളും വായിക്കണം.

ഇതിലെല്ലാം ഒരു പോലെ ആവർത്തിച്ചു പറയുന്ന ഒരു പൊതു വാചകമുണ്ട്.

“കലൂർ സ്വദേശി ഡോ. മോൻസൺ മാവുങ്കലിന്റെ സ്വകാര്യ പുരാവസ്തു ശേഖരത്തിലാണ് ഈ രേഖയുള്ളത്.”

അതെ. ശ്രീകൃഷ്ണൻ വെണ്ണ കട്ട് കുടിച്ച കുടവും, ഗണപതി മഹാഭാരതം എഴുതിയ താളിയോലയും, മോശയുടെ അംശവടിയും, യേശുവിന്റെ കാൽപ്പാദം പതിഞ്ഞ മണ്ണ് കുഴച്ചുണ്ടാക്കിയ കുരിശും, മുഹമ്മദ് നബി ഉപയോഗിച്ചിരുന്ന ഒലീവെണ്ണ വിളക്കും, ടിപ്പുവിന്റെ സിംഹാസനവും ഒക്കെ സൂക്ഷിച്ചിരിക്കുന്ന മോൻസൺ മാവുങ്കലിന്റെ സ്വകാര്യ പുരാവസ്തു ശേഖരത്തിൽ മുങ്ങി തപ്പിയാണ് ശ്രീമാൻ സഹിൻ ആന്റണി ഈ ചെമ്പോല തിട്ടൂരവും കണ്ടെടുത്തത് എന്ന്.

അത് വെച്ചാണ് അയാൾ പ്രബുദ്ധ മലയാളികളെ മുഴുവൻ പമ്പര വിഡ്ഢികൾ ആക്കിയത്.

ഇനി സഹിൻ ആന്‍റണി പറയണം.

സഹിൻ ആന്‍റണിയെ വ്യാജ ചെമ്പ് തിട്ടൂരം കാണിച്ചു മോൻസൺ മാവുങ്കൽ കബളിപ്പിച്ചതാണോ അതോ സഹിൻ ആന്‍റണിയുടെ ആവശ്യപ്രകാരം മോൻസൺ മാവുങ്കൽ ഒരു വ്യാജ ചെമ്പ് തിട്ടൂരം നിർമ്മിച്ചു കൊടുത്തതാണോ എന്ന്.പോസ്റ്റ്:

ആണെങ്കിൽ എന്തായിരുന്നു സഹിൻ ആന്‍റണിയുടെ ഈ വിഷയത്തിലെ പ്രത്യേക താല്പര്യം?

ആരുടെ കൊട്ടേഷൻ ആണ് അയാൾ ശബരിമല സമരകാലത്ത് ഏറ്റെടുത്തത്?

വായിക്കാം

ചാനൽ റിപ്പോർട്ടർമാർ തെറ്റായ വാർത്തകൾ കൊടുക്കുന്നത് കേരളത്തിൽ ആദ്യമൊന്നുമല്ല.

പക്ഷെ തെറ്റായ വാർത്ത കൊടുക്കാൻ വേണ്ടി ചാനൽ റിപ്പോർട്ടർമാർ സ്വന്തമായി വ്യാജ പുരാതന രേഖകൾ നിർമ്മിക്കുന്നത് കേട്ട് കേൾവി പോലുമില്ലാത്തതാണ്.

ചെമ്പോല തിട്ടൂരത്തിന്റെ യഥാർത്ഥ സത്യം പറയാതെ സഹിൻ ആന്‍റണിക്ക് ഇത്തവണ ഒഴിയാനാവില്ല.

( അഡ്വ: ശങ്കു ടി ദാസ്)

Tags: മോന്‍സന്‍ മാവുങ്കല്‍SABARIMALAശബരിമലപ്രശ്നം24 newsSanku T Dasസഹിൻ ആന്‍റണി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

Entertainment

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

Kerala

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

Kerala

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.